ഈ രംഗം ചിത്രീകരിക്കുന്നതിൽ തൃഷയ്ക്ക് യാതൊരുവിധ എതിർ അഭിപ്രായവും ഇല്ലായിരുന്നു

Follow Us :

വിജയ് സേതുപതിയും തൃഷയും നായികനായന്മാരായി അഭിനയിച്ച് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒന്നാകെ തരംഗമായി മാറിയ തമിഴ് റൊമാന്റിക് ഡ്രാമ ചിത്രമാണ് 96. വളരെ റിയലിസ്റ്റിക്കായിട്ടുള്ള പ്രണയകഥ പറഞ്ഞ ചിത്രം കൂടിയായിരുന്നു 96. ഇപ്പോഴിതാ ഈയൊരു സിനിമയുടെ ചിത്രീകരണ സമയത്ത് പിന്നണിയില്‍ നടന്ന ചില കാര്യങ്ങള്‍ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണിപ്പോള്‍. തൃഷയും വിജയ് സേതുപതിയുമായിരുന്നു റാമും ജാനുവുമായി ചിത്രത്തിൽ അഭിനയിച്ചിരുന്നത്. അതേ സമയം സിനിമയിലൊരു ലിപ്‌ലോക് സീന്‍ ഉണ്ടായിരുന്നെങ്കിലും നടന്‍ വിജയ് സേതുപതി അത് ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു എന്നൊരു വിവരവും പുറത്തു വരുന്നുണ്ട്. സിനിമയില്‍ തൃഷയുടെയും വിജയ് സേതുപതിയുടെയും കഥാപാത്രങ്ങള്‍ ഒരു ദിവസം മുഴുവന്‍ ഒരുമിച്ച് ചിലവഴിച്ച ശേഷം തിരികെ പോവുന്നതായിട്ടാണ് കാണിക്കുന്നത്. ആ സമയത്തുള്ള അവരുടെ സംസാരവും കോംബിനേഷനുമാണ് ഏറ്റവുമധികം പ്രേക്ഷകർക്കിടയിൽ ചര്‍ച്ചയായി മാറിയതും.

എന്നാല്‍ അങ്ങനെ വീണ്ടും വേര്‍പിരിയുന്ന സമയത്ത് ജാനുവിനെ റാം ചുംബിക്കുന്നൊരു രംഗം തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ സീനെടുക്കാന്‍ തൃഷയ്ക്ക് യാതൊരു വിധത്തിലുമുള്ള എതിരഭിപ്രായമില്ലായിരുന്നു എന്നതാണ് ശ്രദ്ധേയം. എന്നാല്‍ വിജയ് സേതുപതി അത്തരമൊരു ലിപ്ലോക്ക് സീൻ ചെയ്യാന്‍ തയ്യാറായില്ലെന്നാണ് പറയുന്നത്. ഇക്കാര്യം നടന്‍ തന്നെയാണ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. വിജയ് സേതുപതിയുടെ വാക്കുകളിങ്ങനെയാണ്, ‘കഥയില്‍ ഒരു ലിപ് ലോക്ക് സീന്‍ ഉണ്ടായിരുന്നു. എന്നാൽ പക്ഷെ ചിത്രീകരിക്കുമ്പോൾ അതിന്റെ ആവശ്യമില്ലെന്ന് താനാണ് സംവിധായകനോട് ശഠിച്ചത്. കാരണം ആ സിനിമ യാഥാര്‍ത്ഥ്യത്തോട് വളരെ അടുത്ത് നില്‍ക്കുന്നതാണ്. അതുകൊണ്ടാണ് അങ്ങനൊരു സീന്‍ ഒഴിവാക്കാമെന്ന് താന്‍ പറഞ്ഞത്. ജാനുവില്‍ നിന്ന് റാമിനെ പൂര്‍ണമായും അകറ്റി നിര്‍ത്താമെന്ന് താന്‍ പറഞ്ഞതോടെ സംവിധായകനും അത് ശരിയാണെന്ന് തോന്നി. അങ്ങനെയാണ് ആ ചുംബന രംഗം എടുക്കാത്തതെന്നാണ് വിജയ് സേതുപതി പറയുന്നത്. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം തൃഷയുടെ കരിയറിലെ ബെസ്റ്റ് സിനിമയായി 96 മാറിയിരുന്നു.

മാത്രമല്ല മറ്റ് ഭാഷകളിലേക്കും ഈ സിനിമ റീമേക്ക് ചെയ്ത് എത്തിയിരുന്നു. കേരളത്തിലും 96 വലിയ തരംഗമായി മാറിയിരുന്നു. ഒരാണിന്റെയും പെണ്ണിന്റെയും സ്കൂള്‍ കാലത്തുണ്ടായ പ്രണയവും പിന്നീടുള്ള അവരുടെ വേര്‍പിരിയലും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിചേരലുമൊക്കെ പ്രേക്ഷകരുടെ മനസില്‍ ഒരു വിങ്ങലായി മാറിയിരുന്നു. റാം, ജാനു എന്നിവരുടെ സ്‌കൂള്‍ കാലഘട്ടവും വര്‍ഷങ്ങള്‍ക്കിപ്പുറം ഗെറ്റ് ടുഗദറിന് ഇരുവരും പങ്കെടുക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.1996-ലെ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ ബിരുദം കഴിഞ്ഞ് ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുചേരുന്ന രീതിയിലാണ് കഥ പുരോഗമിച്ചത്. രണ്ട് മുൻ പ്രണയികളായ റാമിനും ജാനുവിനും അവരുടെ വേർപിരിയലിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവസരമായി ഈ കൂടിച്ചേരൽ മാറുന്നു. അതേസമയം സി. പ്രേം കുമാർ തൻ്റെ ആദ്യ സംവിധാനത്തിൽ എഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് 96.തൻ്റെ ഹൈ സ്കൂൾ റീ യൂണിയനിലെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സി പ്രേംകുമാർ ഈ ചിത്രത്തിന്റെ കഥയെഴുതിയത്.

Trisha3456

ചിത്രത്തിൽ പുതുമുഖങ്ങളായ ഗൗരി ജി കിഷൻ ആദിത്യ ഭാസ്‌കർ എന്നീ യുവതാരങ്ങളെ കൂടാതെ ഭാഗവതി പെരുമാൾ, ദേവദർശിനി, ആടുകളം മുരുകദോസ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നു. തിരക്കഥ, സംവിധാനം, സംഗീതം, ഛായാഗ്രഹണം, ചിത്രത്തിൻ്റെ ഗൃഹാതുരത്വമുണർത്തുന്ന പശ്ചാത്തലം, തുടങ്ങി വിജയ് സേതുപതിയുടെയും തൃഷയുടെയും പ്രകടനങ്ങൾ അടക്കം ചിത്രത്തിന് നിരൂപക പ്രശംസയും നേടി കൊടുത്തു. ചിത്രം ബ്ലോക്ക് ബസ്റ്ററും ആയിരുന്നു. മദ്രാസ് എൻ്റർപ്രൈസസിൻ്റെ എസ്. നന്തഗോപാൽ നിർമ്മിച്ച ഈ ചിത്രം സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാറാണ് വിതരണം ചെയ്തത്.