രാജ്യമൊട്ടാകെ ചർച്ചയായി മാറിയ 96 സിനിമ റീ റിലീസിന് ഒരുങ്ങുന്നു. വാലന്റൈൻസ് ഡേയോട് അനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റഴും മികച്ച മികച്ച പ്രണയചിത്രമായാണ് 96 വിലയിരുത്തപ്പെടുന്നത്. പതിവ് പ്രണയകഥകളെ പൊളിച്ചെഴുതിയ ചിത്രത്തിൽ വിജയ് സേതുപതിയുടെയും തൃഷയുടെ അതിഗംഭീര പെർഫോമൻസായിരുന്നു.
സി പ്രേംകുമാറിനെ സംവിധാനത്തിൽ 2018ലാണ് 96 പ്രദർശനത്തിനെത്തിയത്. വിജയ് സേതുപതി, തൃഷ എന്നിവരെ കൂടാതെ ഗൗരി ജി കിഷൻ, ആദിത്യ ഭാസ്കർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇന്നും ഹിറ്റ് ചാർട്ടുകളിലുണ്ട്.
ട്രാവൽ ഫോട്ടോഗ്രാഫറായ റാം എന്ന രാമചന്ദ്രനും ജാനകി എന്ന ജാനു (റാമിൻ്റെ ബാല്യകാല പ്രണയം)വും സ്കൂൾ റീയൂണിയൻ നടക്കുമ്പോൾ വീണ്ടും കണ്ടുമുട്ടുന്നതായിരുന്നു സിനിമയുടെ പ്രമേയം. തുടർന്ന് അവരുടെ ഓർമ്മകളിലൂടെ സഞ്ചരിച്ച് ജാനുവിനെ ഇന്നും മറക്കാതെ ജീവിക്കുന്ന റാമിന്റെ ജീവിതത്തിലൂടെ കഥ മുന്നോട്ട് പോവുകയാണ്.
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…