ജയിലറിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനിച്ച് കലാനിധി മാരന്‍!!

Follow Us :

കോളിവുഡില്‍ രജനീകാന്തിന്റെ ജയിലറിന്റെ വിജയാഘോഷം തകര്‍ക്കുകയാണ്. പ്രതിഫലത്തുകയും ആഢംബരകാറും സമ്മാനിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പങ്ക് വീതിച്ചാണ് കലാനിധിമാരന്റെ വിജയാഘോഷം നടക്കുന്നത്. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ഒരുക്കിയ ചിത്രം റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ ജയിലര്‍ വിജയാഘോഷത്തിന്റെ മറ്റൊരു വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്.
ജയിലറിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സണ്‍ പിക്‌ചേര്‍സ് മേധാവി കലാനിധി മാരന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചിരിക്കുകയാണ്.

ഞായറാഴ്ച ചെന്നൈയിലായിരുന്നു ചടങ്ങ്. ജയിലര്‍ ടൈറ്റില്‍ അടക്കം അടങ്ങുന്ന പ്രത്യേകം തയ്യാറാക്കിയ സ്വര്‍ണ്ണ നാണയങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചത്. സംവിധായകന്‍ നെല്‍സണ്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിജയാഘോഷത്തില്‍ കൂറ്റന്‍ കേക്കും മുറിച്ചു, എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ബിരിയാണിയും നല്‍കിയിരുന്നു.

ജയിലറിന്റെ ചരിത്ര വിജയത്തില്‍ നെല്‍സണ്‍ ദിലീപ് കുമാര്‍, രജനികാന്ത്, അനിരുദ്ധ് തുടങ്ങിയവര്‍ക്ക് ലാഭ വിഹിതത്തില്‍ ഒരുപങ്കും കാറും കലാനിധിമാരന്‍ നല്‍കിയിരുന്നു. മാത്രമല്ല നിര്‍ധന കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് 1 കോടി നല്‍കിയിരുന്നു. ബധിര- മൂക വിദ്യാലയങ്ങള്‍, സ്‌നേഹാലയങ്ങള്‍ എന്നിവിടങ്ങളില്‍ 38ലക്ഷം, ക്യാന്‍സര്‍ രോഗികള്‍ക്ക് 60ലക്ഷം തുടങ്ങി കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.

ഓഗസ്റ്റ് 10നാണ് ജയിലര്‍ തിയ്യേറ്ററിലെത്തിയത്. ലോകമെമ്പാടുമായി ചിത്രം ഇതിനോടകം 610 കോടി രൂപ ചിത്രം നേടി. തമിഴ്‌നാട്ടില്‍ 195 കോടിയാണ് ജയിലര്‍ നേടിയത്. തമിഴ്നാട്ടില്‍ നിന്നുമാത്രം 100 കോടി നേടുന്ന ആദ്യ ചിത്രവും ജയിലര്‍ ആണ്.