മൂന്ന് പ്രാവശ്യം നൂറു കോടി ക്ലബില്‍ കയറിയ മലയാള നടൻ ; ആരെന്നു പറയാമോ ?

നൂറു കോടി ക്ലബ് എന്നത് മലയാള സിനിമയെ സംബന്ധിച്ച്  സ്വപ്ന നേട്ടത്തിന്റെ ഒരു ദ്വീപാണ്. വളരെ കുറച്ചു ചിത്രങ്ങള്‍ മാത്രമേ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ. സൂപ്പര്‍ താരങ്ങള്‍ക്ക് പോലും നൂറു കോടി ക്ലബ് എന്നത് കിട്ടാക്കനിയാണ്. പല സൂപ്പർ താരങ്ങൾക്കും അപൂർവമായേ  ഈ ഒരു നേട്ടം കൈ വരിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ. ഇപ്പോഴിതാ മൂന്ന് പ്രാവശ്യം നൂറു കോടി ക്ലബില്‍ കയറിയ ഒരു നടനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. നടൻ ലാല്‍ ആണ് മൂന്ന് വട്ടം നൂറുകോടി ക്ലബ്ബില്‍ കയറിയ ഒരേയൊരു നടനെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുകയാണ്. ആദ്യം നൂറു കോടി ക്ലബില്‍ കയറിയ പുലിമുരുഗൻ എന്ന സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ ലാല്‍ എത്തിയിരുന്നു. മോഹൻലാൽ ആയിരുന്നു ചിത്രത്തിൽ നായകൻ ആയെത്തിയത്. തുടര്‍ന്ന് നൂറു കോടി ക്ലബ്ബില്‍ കയറിയ 2018 എന്ന ചിത്രത്തിലും ഇപ്പോള്‍ നൂറു കോടി നേടിയ ആര്‍ ഡി എക്സ് എന്ന സിനിമയിലും ലാലിന്റെ സാന്നിധ്യം ഉണ്ട്. ഇതുമായി ബന്ധപ്പെടുത്തിയാണ് മൂന്ന് വട്ടം നൂറു കോടി നേടിയ നടൻ ലാല്‍ ആണെന്ന് സോഷ്യല്‍ മീഡിയ പറയുന്നത്. ലാൽ  എന്നറിയപ്പെടുന്ന നടന്റെ യഥാർത്ഥ പേര് എം പി മൈക്കിൾ എന്നാണ്.  ഒരു ഇന്ത്യൻ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, വിതരണക്കാരൻ തുടങ്ങി പല മേഖലകളിൽ സജീവമാണ് ലാൽ. മലയാളം, തമിഴ്  തെലുങ്ക് ഭാഷകളിൽ സജീവമാണ് താരം.  ദേശീയ ചലച്ചിത്ര അവാർഡ് – അഭിനയത്തിനുള്ള പ്രേത്യേക പരാമർശം, മികച്ച നടനുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് മലയാളം , എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ ലാൽ നേടിയിട്ടുണ്ട് . ലാൽ മീഡിയ ആർട്സ് എന്ന പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോയുടെ ഉടമ കൂടിയാണ് ലാൽ. മകൻ ജീൻ പോൾ ലാൽ മലയാളത്തിലെ നടനും സിനിമാ  സംവിധായകനുമാണ്. തന്റെ ബാല്യകാല സുഹൃത്ത് സിദ്ധിക്കിനൊപ്പം കലാഭവനിൽ  മിമിക്രി കലാകാരനായാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത് , പിന്നീട് സിദ്ധിഖ് – ലാൽ ആയി ഒന്നിച്ച് നിരവധി സിനിമകൾ ചെയ്തു. നോക്കെത്താത്തൂരത്ത് കണ്ണും നട്ട് എന്ന ഫാസിൽ ചിത്രത്തിൽ  അസിസ്റ്റന്റ് ഡയറക്ടർമാരായി ലാലും സിദ്ദിഖും സിനിമാ ജീവിതം ആരംഭിച്ചു.


സിദ്ദിഖ്-ലാൽ നിർമ്മാണം ഒരിക്കലും മലയാള സിനിമയിൽ കണ്ട താരമൂല്യത്തെയോ സൂപ്പർസ്റ്റാർ ഫോർമുലയെയോ ആശ്രയിച്ചിരുന്നില്ല. മോഹന്ലാലിനെയോ  മമ്മൂട്ടിയെയോ കാസ്റ്റ് ചെയ്യുന്നതിൽ നിന്ന് അവർ എപ്പോഴും ഒഴിവാക്കിയിരുന്നു . ആത്യന്തികമായി, ഇരുവരും പിന്നീട് അവരുടെ ചിന്തകൾ മാറ്റി, അവരുടെ നാലാമത്തെ നിർമ്മാണ ചിത്രം ആരംഭിക്കാനിരിക്കെ, സിദ്ധിഖ് ലാൽ മോഹൻലാലിനെ തിരഞ്ഞെടുത്ത് വിയറ്റ്നാം കോളനി നിർമ്മിച്ചു, അത് ബോക്സോഫീസിലും അത്ഭുതങ്ങൾ സൃഷ്ടിച്ചു. ഇരുവരും വീണ്ടും തങ്ങളുടെ അഞ്ചാമത്തെ നിർമ്മാണത്തിൽ ഒന്നിച്ച് കാബൂളിവാല എന്ന വിനീത് ചിത്രം നിർമ്മിച്ചു, അതും വിജയമായിരുന്നു. അതിനുശേഷം, ഇരുവരും സംവിധായക ജോഡിയായി വേർപിരിയാൻ തീരുമാനിക്കുകയും സിദ്ദിഖ് സംവിധാനം ചെയ്ത മമ്മൂട്ടി  നായകനായ ഹിറ്റ്ലറിലൂടെ  ലാൽ നിർമ്മാതാവായി മാറുകയും ചെയ്തു. അതേസമയം തന്നെ ചുരുക്കം ചില സിനിമകളേ മലയാളത്തില്‍ നൂറു കോടി ക്ലബ്ബില്‍ കയറിയിട്ടുള്ളൂ. ദുൽഖർ സൽമാൻ നായകൻ ആയെത്തിയ കുറുപ്പ്, നിവിൻ പൊളി നായകൻ ആയെത്തിയ കായംകുളം കൊച്ചുണ്ണി, മമ്മൂട്ടി നായകൻ ആയെത്തിയ മാമാങ്കം, ഭീഷ്മപര്‍വ്വം, മോഹൻ ലാൽ നായകൻ ആയെത്തിയ ലൂസിഫര്‍, ഉണ്ണി മുകുന്ദൻ  നായകൻ ആയെത്തിയ മാളികപ്പുറം ഇത് കൂടാതെ സൂപ്പർ താരങ്ങളുടെ സാന്നിധ്യമില്ലാതെ തന്നെ യുവ താരങ്ങളും പുതുമുഖങ്ങളും അണിനിരന്ന രോമാഞ്ചം എന്നീ ചിത്രങ്ങളാണ് നൂറു കോടി ക്ലബ്ബില്‍ കയറിയ മലയാള സിനിമകള്‍.