സംഘികളെ പേടിച്ചാണ് താൻ ശബരിമലയിൽ പോകാത്തത്, ശ്രീലക്ഷ്മി അറക്കൽ

തന്റെ മനസ്സിലെ ആശയങ്ങളും തീരുമാനങ്ങളും ഒരു മടിയും കൂടാതെ സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് ശ്രീലക്ഷ്മി അറക്കൽ. പലപ്പോഴും ഇത്തരത്തിൽ തന്റെ നിലപാടുകൾ തുറന്നു പറയുന്നതിന്റെ പേരിൽ വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും ശ്രീലക്ഷ്മിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ കുറച്ച് കാലം മുൻപ് അനാചാരങ്ങളെ കുറിച്ച് ശ്രീലക്ഷ്മി പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ഇടയിൽ ഇപ്പോൾ വീണ്ടും ശ്രദ്ധ  നേടിയിരിക്കുന്നത്. ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പോകാൻ പാടില്ല എന്നാണ് പലരും പറയുന്നതും വിശ്വസിക്കുന്നതും. എന്നാൽ ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പോയിട്ടുള്ള ആൾ ആണ് ഞാൻ. എനിക്ക് ഒന്നും സംഭവിച്ചില്ലല്ലോ.

ഇത്തരം അനാചാരങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ഒരു വിഭാഗം ആളുകളുടെ ഇഷ്ടങ്ങളും തീരുമാനങ്ങളും ഒരു കൂട്ടം ജനതയുടെ ഇടയിലേക്ക് വിശ്വാസത്തിന്റെ പേരും പറഞ്ഞു അടിച്ചേൽപ്പിക്കുന്ന രീതിയാണ് ഇത്. ശബരിമലയിൽ സ്ത്രീകൾക്ക് കയറാം എന്ന നിയമം വന്നു. എന്നാൽ താൻ ഇത് വരെ അവിടേക്ക് പോകാത്തത് സംഘികളെ പേടിച്ചിട്ടാണ് എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. അവർ പിടിച്ച് അടിക്കുമെന്നും ശ്രീലക്ഷ്മി പറയുന്നു. ഇത്തരത്തിൽ അനാചാരത്തെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നും താരം വ്യക്തമാക്കി. അതെ സമയം തന്റെ ഈ നിലപാടുകൾ കാരണം തനിക്ക് ജീവിതത്തിൽ പലതും നഷ്ടപ്പെട്ടിട്ടുണ്ട് എന്നും ശ്രീലക്ഷ്മി പറയുന്നു.

തന്റെ നിലപാടുകൾ തുറന്നു പറയുന്നത് കാരണം തനിക്ക് ജീവിതത്തിൽ ഒരുപാട് സുഹൃത്തുക്കളെ നഷ്ടമായിട്ടുണ്ട്. മാത്രമല്ല, അടുത്ത ബന്ധുക്കൾ പോലും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടുണ്ട്. അഹങ്കാരി എന്ന പേര് കിട്ടിയിട്ടുണ്ട്. എന്നാൽ ആളുകൾ എന്ത് പറഞ്ഞാലും എന്നെ എന്റെ വഴിക്ക് വിടാൻ ‘അമ്മ ശ്രദ്ധിച്ചിരുന്നു. ചെറുപ്പം മുതൽ തന്നെ ഒരുപാട് പുസ്‌തകങ്ങൾ വായിച്ചിരുന്ന ആൾ ആണ് ഞാൻ. അത് കൊണ്ട് തന്നെ കുറച്ച് അറിവ് എനിക്ക് കിട്ടിയിട്ടുണ്ട്. എന്റെ തീരുമാങ്ങളെയും പ്രവർത്തികളെയും ‘അമ്മ ഒരിക്കലും എതിർത്തിട്ടില്ല എന്നും ശ്രീലക്ഷ്മി അറക്കൽ പറയുന്നു.