സിനിമയ്ക്ക് വേണ്ടി വിവാഹം പോലും ഒഴിവാക്കി; 21 വര്ഷം പൂർത്തിയാക്കി തൃഷ

തൃഷ കൃഷ്ണന്‍ എന്ന തമിഴ് സിനിമയ്ക്ക് ഒരു വികാരമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി തമിഴ് സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് താരം. അന്നും ഇന്നും അതേ തലയെടുപ്പ്, വര്‍ഷം കഴിയുന്തോറും സൗന്ദര്യം കൂടുന്നു, താരമൂല്യ കൂടുന്നു. എല്ലാ കാലത്തും ഒരുപോലെ, മുന്‍നിര നായികയായി തന്നെ നിലനിന്നു പോകാന്‍ കഴിയുക എന്നാല്‍ നാടിമാരെ സംബന്ധിച്ച് അത് വലിയ കാര്യം തന്നെയാണ്. സിനിമയില്‍ 21 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോള്‍ തൃഷ കൃഷ്ണ. ഇന്ന് ഞാന്‍ എന്താണോ അതിന് കാരണം നിങ്ങള്‍ ഓരോരുത്തരുമാണ്, നിങ്ങള്‍ തന്ന സ്‌നേഹവും പിന്തുണയുമാണ് എന്നെ ഇവിടെ വരെ എത്തിച്ചത് എന്ന് തൃഷ പറയുന്നു. നന്ദി പറഞ്ഞ് പങ്കുവച്ച വീഡിയയോും പോസ്റ്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

1999 ല്‍ ജോഡി എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന നടിയാണ് തൃഷ കൃഷ്ണ എങ്കിലും, നായിക എന്ന നിലയില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് 2002 ല്‍ ആയിരുന്നു. സൂര്യയെ നായകനാക്കി അമീര്‍ സംവിധാനം ചെയ്ത മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് തൃഷ കൃഷ്ണ എന്ന നടിയുടെ തുടക്കം. പിന്നെ അങ്ങോട്ട് തൃഷയുടെ കാലമായിരുന്നു. മനസ്സെല്ലാം, സാമി, ലേസ ലേസ, ഉനക്കും എനക്കും, വര്‍ഷം, ഗില്ലി എന്നിങ്ങനെ തുടങ്ങി ഇപ്പോള്‍ പൊന്നിയന്‍ സെല്‍വന്‍, ലിയോ വരെ വന്നു നില്‍ക്കുന്നു തൃഷയുടെ ചിത്രങ്ങള്‍. സിനിമയ്ക്ക് വേണ്ടി വിവാഹം പോലും വേണ്ട എന്ന് വച്ച നടിയാണ് തൃഷ. 2015 ല്‍ വരുണ്‍ മനിയന്‍ എന്നയാളുമായി തൃഷയുടെ വിവാഹ നിശ്ചയം ഗംഭീരമായി നടന്നിരുന്നു. എന്നാല്‍ അത് വിവാഹം വരെ എത്തിയില്ല. ഒന്നിന് വേണ്ടിയും തൃഷ സിനിമ വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്നായിരുന്നു അന്ന് വന്ന വാര്‍ത്തകള്‍. പല വിവാദങ്ങളെയും ഗോസിപ്പുകളെയും നടിയ്ക്ക് ഇന്റസ്ട്രിയില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെ എല്ലാം അതിജീവിച്ചാണ് ഇപ്പോള്‍ തൃഷ 21 വര്‍ഷങ്ങള്‍ ഇന്റസ്ട്രിയില്‍ പൂര്‍ത്തിയാക്കുന്നത്.

അതെ സമയം ലിയോയുടെ വിജയത്തിളക്കത്തിലാണ് തൃഷ ഇതിപ്പോൾ . 15 വർഷങ്ങൾക്കു ശേഷമാണ് ബിഗ് സ്ക്രീനിൽ വിജയ്-തൃഷ താര ജോഡി വീണ്ടും എത്തിയത്. തങ്ങളുടെ പ്രിയ താരങ്ങളെ വീണ്ടും ഒന്നിപ്പിച്ചതിന് ലോകേഷ് കനകരാജിനോടാണ് ആരാധകർ നന്ദി പറഞ്ഞത്. ചിരഞ്‍ജീവി നായകനാകുന്ന സോഷ്യോ ഫാന്റസി ചിത്രത്തില്‍ തൃഷ നായികയാകുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ്. വിശ്വംഭര എന്നാണ് ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അനുഷ്‍ക ഷെട്ടിയുള്‍പ്പടെ നായികയാകാൻ പുതിയ ചിത്രത്തിലേക്ക് പരിഗണിക്കുന്നു എന്ന് വിശ്വംഭരയുടെ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഐശ്വര്യ റായ്‍യുടെ പേരും ചിത്രത്തിലേക്ക് പറഞ്ഞു കേട്ടിരുന്നു. ഒടുവില്‍ തൃഷയെ നായികയായി തീരുമാനിച്ചിരിക്കുകയാണ്.  മണിരത്നം സംവിധാനം ചെയ്ത സിനിമയിലും തൃഷയാണ് നായിക. തൂങ്കാവനം, മന്മഥൻ അമ്പു എന്നീ ചിത്രങ്ങൾക്ക് ശേഷം കമലിനൊപ്പം ഇത് നടിയുടെ മൂന്നാമത്തെ ചിത്രമായിരിക്കും. 12 കോടി രൂപയാണ്  പ്രതിഫലം. മലയാളത്തിലും തൃഷയുടെ രണ്ടു ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിന്റെ രാമം, ടോവിനോ തോമസ് നായകനായെത്തുന്ന ഐഡന്റിറ്റിയുമാണ് അവ.