മറ്റു നായികമാരോടൊപ്പം അഭിനയിച്ചാൽ ഭാര്യ വന്നു നുള്ളും! അവൾക്ക് അസൂയയാണ്, ശിവരാജ് കുമാർ

കന്നഡ സിനിമയിലെ സൂപ്പർസ്റ്റാറായ ശിവ രാജ്കുമാർ തമിഴകത്തിനും  ഏറെ പ്രിയപ്പെട്ട നടനാണ്. ‘ജയിലർ ‘എന്ന സിനിമയിലെ അതിഥി വേഷത്തിന് ശേഷം ക്യാപ്റ്റൻ മില്ലർ എന്ന സിനിമയിലൂടെ വീണ്ടും തമിഴ് പ്രേക്ഷകർക്ക് മുമ്പിലെത്താൻ പോകുകയാണ് ശിവ രാജ്കുമാർ. ഗീത എന്നാണ് ശിവരാജ് കുമാറിന്റെ ഭാര്യയുടെ പേര്. ഇപ്പോൾ നടൻ  തന്റെ  ഭാര്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.  സിനിമയിൽ നായികമാർക്കൊപ്പം അഭിനയിക്കുന്നത് കാണുമ്പോൾ ഭാര്യക്ക് അസൂയ തോന്നാറുണ്ട്  . അത് നാച്വറലാണ്. ഞാനും ​ഗീതയും തമ്മിലുള്ള സ്റ്റോറി മറ്റൊന്നാണ്. ഇപ്പോൾ പോലും അത്തരം സീനുകൾ വന്നാൽ  അവൾ എന്നെ നുള്ളും. ഇപ്പോളും ആ  കുസൃതിഅവൾക്കുണ്ട്,   അവൾക്ക് 58 വയസായി. ഈ ജൂലെെയിൽ എനിക്ക് 62 വയസാകും. ഇപ്പോഴും സൗഹൃദത്തിലാണ്.  എന്നാൽ ഒപ്പം അഭിനയിച്ച നായികമാരിൽ ഭാവനയുമായുള്ള കെമിസ്ട്രി ആണ്ഭാ ര്യക്ക് ഇഷ്ട൦  ശിവരാജ് കുമാർ വ്യക്തമാക്കി.

മലയാളത്തിലെ പോലെ തന്നെ കന്നഡയിലും  വലിയ ആരാധക വൃന്ദം ഭാവനയ്ക്കുണ്ട്. ബജ്രം​ഗി 2, ത​ഗരു തു‌ടങ്ങിയ കന്നഡ സിനിമകളിൽ ശിവ രാജ്കുമാറും ഭാവനയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ശിവ രാജ്കുമാറിന്റെ സഹോദരൻ പുനീത് രാജ്കുമാറിനൊപ്പവും ഭാവന സിനിമ ചെയ്തിട്ടുണ്ട്.  മുമ്പൊരിക്കൽ രാജ്കുമാർ കുടുംബത്തിന്റെ ശക്തിയെക്കുറിച്ച് ഭാവന സംസാരിച്ചിട്ടുമുണ്ട്. പുനീതിന്റെ കൂടെ മൂന്ന് സിനിമകൾ ചെയ്തിട്ടുണ്ട്., അവരോടൊപ്പം സിനിമ ചെയ്യുമ്പോൾ കുടുംബത്തിലേക്ക് വരുന്നത് പോലെയാണ്. അങ്ങനെ അവർ പരി​ഗണിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ഭാവന വിദേശത്ത് നിന്നും പുനീതിനൊപ്പം ഷൂട്ടിം​ഗ് കഴിഞ്ഞ് മടങ്ങുമ്പോഴുള്ള അനുഭവവും പങ്കുവെച്ചു. നമീബിയയിൽ നിന്നും ഞങ്ങൾ ബാം​ഗ്ലൂരിലേക്ക് തിരിച്ച് പോകുകയാണ്. ജോഹന്നാസ് ബർ​ഗിൽ നിന്ന് ദുബായിലേക്കും ദുബായിൽ നിന്നും ബാം​ഗ്ലൂരിലേക്കുമാണ് കണക്ഷൻ. ദുബായിൽ ഇമി​ഗ്രേഷൻ ലൈനിൽ നിൽക്കുമ്പോൾ പുനീതും ഇമി​ഗ്രേഷൻ ഓഫീസറും തമ്മിൽ വഴക്ക്.

പുനീതിന്റെ കൈയിൽ കുറച്ച് ഡോളറുകൾ ഉണ്ട്. അത് കൊണ്ട് പോകാൻ പറ്റില്ലെന്ന് ഇമി​ഗ്രേഷൻ ഓഫീസർ. എന്റെ പൈസ ഞാൻ കൊണ്ട് പോകുമെന്ന് പുനീത്. നിങ്ങൾ ഈ ഫ്ലെെറ്റിൽ കയറില്ലെന്ന് ഓഫീസർ പറഞ്ഞപ്പോൾ, കയറേണ്ട‌, പക്ഷെ ഈ ഫ്ലെെറ്റ് ഇന്ത്യയിൽ ലാന്റ് ചെയ്യില്ലെന്ന് പുനീതും. ഒടുവിൽ അറിയാവുന്ന ഓഫീസർ എത്തി പ്രശ്നം പരിഹരിക്കുകയായിരുന്നെന്നും ഭാവന അന്ന് പറഞ്ഞത് . കർണാഡകയിലെ പ്രബലരാണെങ്കിലും കക്ഷി രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപര്യമില്ലെന്നാണ് ശിവ രാജ്കുമാർ പറയുന്നത്. രാഷ്ട്രീയ മേഖല വളരെ വലുതാണ്. പക്ഷെ സഹായങ്ങൾ ചെയ്യാറുണ്ട്. അച്ഛന്റെയും അമ്മയുടെയും എന്റെയും പേരിലെല്ലാം ട്രസ്റ്റ് ഉണ്ട്. സഹായം ചെയ്യുന്നുണ്ടെങ്കിലും അത് രാഷ്ട്രീയപരമാകേണ്ടതില്ല. എന്റെ ഭാര്യയുടെ കുടുംബം രാഷ്ട്രീയത്തിലാണെന്നും ശിവരാജ്കുമാർ അഭിമുഖത്തിൽ വ്യക്തമാക്കി. രാഷ്ട്രീയത്തിലും സിനിമയിലും ഒരുമിച്ച് ശ്രദ്ധ കൊടുക്കാൻ എനിക്ക് പറ്റില്ല. ചില ആളുകൾക്ക് ആ കഴിവുണ്ട്. പക്ഷെ തനിക്കത് സാധിക്കല്ലെന്നും ശിവ രാജ്കുമർ വ്യക്തമാക്കി. തമിഴകത്ത് വിജയകാന്തിന് രാഷ്ട്രീയവും സിനിമയും കൊണ്ട് പോകാൻ സാധിച്ചെന്നും നടൻ ചൂണ്ടിക്കാട്ടി. വിജയ്കാന്തിനെ വ്യക്തിപരമായി അറിയാം. അദ്ദേഹത്തിന്റെ പെർഫോമൻസ് സ്റ്റെെൽ വ്യത്യസ്തമായിരുന്നു. കാണാൻ പരുക്കനാണെങ്കിലും മനസ് അങ്ങനെയല്ല. അദ്ദേഹത്തെ പോലൊരു വ്യക്തിയെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും ശിവ രാജ്കുമാർ വ്യക്തമാക്കി.