ആളുകൾ എന്നെ അങ്ങനെ കാണുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു!

Wamiqa Gabbi about career
Wamiqa Gabbi about career

ഗോദ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് വമിഖ. ടോവിനോ തോമസിനൊപ്പം മികച്ച പ്രകടനം കാഴ്ച്ചവെച്ച സുന്ദരിയെ പ്രേക്ഷകർ തുടക്കം മുതൽ തന്നെ ശ്രദ്ധിച്ചിരുന്നു. ശേഷം പ്രിത്വിരാജിന്റെ നയൻസിലും താരം പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ ആരാധകരുടെ എണ്ണവും ഇരട്ടിയായി. പഞ്ചാബ് സ്വദേശിയായ താരം മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഒരു അഭിമുഖത്തിൽ താരം തന്നെ ആരാധകർ ഹോട്ട് എന്ന് വിളിക്കുമ്പോൾ എന്താണ് തോന്നുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്.

Wamiqa Gabbi
Wamiqa Gabbi

ഞാൻ ഹോട്ട് ആണെന്ന് ആരാധകർ പറയുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു. അല്ലാതെ വിഷമം ഒന്നും ഇത് വരെ തോന്നിയിട്ടില്ല. ഒരാൾ എങ്ങനെ നടക്കണം എന്നും എങ്ങനെ ഒരുങ്ങണം എന്നൊക്കെ അയാളുടെ സ്വാതന്ത്രം ആണ്. അത് മറ്റുള്ളവർക്ക് എങ്ങനെ വേണമെങ്കിലും ആസ്വദികം. എന്റെ ഇഷ്ട്ടം ആണ് ഗ്ലാമറസ് ആകുക എന്നാണ്. അത് ആസ്വദിക്കുകയ എന്നാണ് ആരാധകരുടെയും. അതിൽ നമുക്ക് ആരെയും കുറ്റം പറയാൻ കഴിയില്ല.
Wamiqa Gabbi
Wamiqa Gabbi

നമ്മൾ ഒരാളോട് സംസാരിക്കുമ്പോൾ തന്നെ അയാൾക്ക് നമ്മളെ കുറിച്ച് തോന്നുന്ന കാര്യം അയാളുടെ കണ്ണിൽ നോക്കിയാൽ മനസിലാകും. നമ്മളോട് സ്നേഹം ആണെങ്കിൽ അത് അവരുടെ കണ്ണുകളിൽ നിന്നു പെട്ടന്ന് മനസിലാക്കാൻ കഴിയും. അത് പോലെ തന്നെ എന്തും. താൻ ഒന്നിനെപ്പറ്റിയും ആലോചിക്കാറില്ല. വിഷമിക്കുകയുമില്ല. അച്ഛൻ ദിവസവും ഒരുങ്ങുന്നതിനു മുൻപ് ഒരു പെഗ്ഗ് കഴിക്കാറുണ്ട്. എന്ന് കരുതി അച്ഛൻ ഒരു മദ്യപാനി ആണെന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല. അത് പോലെ തന്നെ ബര്ത്ഡേ പാർട്ടികളിൽ ഫ്രണ്ട്സിനൊപ്പം കൂടുമ്പോൾ മാത്രം ഞാൻ അവരോട് ചിയേർസ് പറയാറുണ്ട്. അത് കൊണ്ട് ഞാനും മദ്യത്തിന് അടിമ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല.
Wamiqa Gabbi
Wamiqa Gabbi

ചെറുപ്പം മുതൽ തന്നെ സിനിമ എനിക്ക് ഭ്രാന്ത് ആയിരുന്നു. അത് കൊണ്ട് തന്നെ ഒരു നടിയാകണം എന്നായിരുന്നു എന്റെ ആഗ്രഹവും. അതിനു വേണ്ടിയാണ് താൻ മുംബയിൽ എത്തിയതെന്നും താരം പറഞ്ഞു.