തന്റെ ചിത്രത്തിന് മോശം കമെന്റിട്ട വ്യക്തിക്ക് കിടിലൻ മറുപടി നൽകി സുബി

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് സുബി സുരേഷ്, അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ഏറെ ശ്രദ്ധ നേടാറുണ്ട്, മിക്കപ്പോഴും സുബി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം കമെന്റുകൾ വരാറുണ്ട്, അവർക്കൊക്കെ കിടിലൻ മറുപടിയും സുബി നൽകാറുണ്ട്, അത്തരത്തിൽ ഒരു വ്യക്തിയുടെ വാ അടപ്പിച്ചിരിക്കുകയാണ് സുബി ഇപ്പോൾ, സീരിയൽ താരങ്ങൾക്കൊപ്പം സുബി കഴിഞ്ഞ ദിവസം ഒരു ചിത്രം പങ്കുവെച്ചിരുന്നു, ഞങ്ങളുടെ ടീം എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് ഈ ചിത്രം പങ്കു വെച്ചത്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി വന്നത്, എന്നാൽ അതിൽ ഒരാൾ ഇട്ട കമെന്റിനാണ് താരം കിടിലൻ മറുപടി നൽകിയിരിക്കുന്നത്, എല്ലാ പടക്കങ്ങളും ഉണ്ടല്ലോ എന്നാണ് ഒരാള്‍ കമന്റ് ഇട്ടത്. ഇതിന് സുബി കൊടുത്ത മറുപടി ഇങ്ങനെ. പടക്കം എന്ന് നിന്റെ കുടുംബത്തില്‍ ഉള്ളവരെ പോയി വിളിക്കെടാ അല്ലെങ്കിലും സ്വന്തം കുടുംബ പാരമ്പര്യമനുസരിച്ച് ചിലര്‍ സംസാരിക്കും കുടുംബം മറക്കുന്നത് ശരിയല്ലല്ലോ അല്ലേടോ എന്നാണ് സുബി കുറിച്ചത്, ഇതിൽ താരത്തിനെ സപ്പോർട്ട് ചെയ്തു നിരവധി പേരാണ് എത്തുന്നത്

പ്രേക്ഷകർക്ക് വളരെ പരിചിതമായ താരമാണ് സുബി സുരേഷ്, നടിയായും അവതാരിക ആയും സുബി പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടി കഴിഞ്ഞു, മുപ്പത്തിയെട്ടു വയസ്സായിട്ട്ഉം സുബി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. കോമഡി കൊണ്ട് പുരുഷകേസരികളെ പോലും തോൽപ്പിക്കുന്ന ആളാണ് സുബി, കോമഡിയിൽ സ്ത്രീകൾ എത്തിയിട്ടില്ലാത്ത കാലത്താണ് സുബി ഇതിലേക്ക് എത്തുന്നത് തന്നെ,

എന്നിട്ടും തന്റെ കഴിവ് കൊണ്ട് വളരാൻ സുബിക്ക് സാധിച്ചു. കൊച്ചിൻ കലാഭവൻ വഴിയാണ് സുബി കോമഡിയിലേക്ക് എത്തുന്നത്. സുബി ക്യാമറക്ക് മുന്നിലേക്ക് എത്തുന്നത് ഏഷ്യാനെറ്റിലെ സിനിമാല എന്ന പരുപാടിയിൽ കൂടിയാണ്.അവിടെ നിന്നും സുബി സിനിമയിലേക്കും എത്തിച്ചേരുന്നു, ഇതിനോടകം തന്നെ സിനിമയിൽ നിരവധി വേഷങ്ങൾ സുബി ചെയ്തിട്ടുണ്ട്, ഏഷ്യാനെറ്റിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയിലെ അവതാരക ആയി നിരവധി പേരുടെ മനസ്സ് കീഴടക്കാൻ സുബിക്ക് സാധിച്ചു.

അടുത്തിടെ ആയിരുന്നു സുബി കൊറോണ പോസ്റ്റിവ് ആയത്, കൊറോണ വന്ന് ക്വാറന്റൈനില്‍ ആയിരുന്നു. ഭാഗ്യവശാല്‍ പത്തു ദിവസം കഴിഞ്ഞ് ചെക്ക് ചെയ്തപ്പോള്‍ നെഗറ്റീവ് ആയി. മാസ്‌ക് വച്ച് നടക്കണം അല്ലെങ്കില്‍ ഇങ്ങനെ വരും എന്ന് പറയുന്നവരോട്, അനുസരണക്കേട് കൊണ്ട് വന്നതല്ല. എവിടെ നിന്ന് വന്നതെന്ന് എനിക്ക് തന്നെ സത്യത്തില്‍ അറിയില്ല. എന്നാണ് താരം പറയുന്നത്, ഞാൻ അധികം ആരോടും സമ്പർക്കത്തിന് ഒന്നും പോകാത്ത ആളാണ്, എന്നിട്ടും എനിക്ക് പൊസറ്റീവ് ആയി, എന്നാണ് താരം പറഞ്ഞത്