താലിബാൻ ഹിന്ദു അവൾക്ക് മാപ്പ് കൊടുത്തില്ല, പള്ളിയോടത്തിൽ ചെരുപ്പിട്ട് കയറിയ മോഡലിന് പിന്തുണയുമായി ഹരീഷ് പേരടി

Hareesh-Peradi-nimisha
Hareesh-Peradi-nimisha

ആറന്മുള പള്ളിയോടത്തിൽ ഷൂയിട്ട് കയറി ഫോട്ടോ ഷൂട്ട് നടത്തി വലിയ വിവാദത്തിൽപ്പെട്ടിരിക്കുകയാണ് പ്രമുഖ മോഡലും നടിയും കൂടിയായ.നിലവിൽ താരത്തിനെതിരെ പോലീസ് കേസ് വരെ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ ഓണത്തിന് മുൻപ് പകർത്തിയ ചിത്രങ്ങളാണ് താരം  പങ്ക് വെച്ചിരിക്കുന്നത്.പക്ഷെ എന്നാൽ ചിത്രങ്ങൾ പിൻവലിക്കുകയും ക്ഷമ പറയുകയും ചെയ്തിട്ടും തനിക്കെതിരെ നിരന്തരമായി ഭീഷണികൾ വന്നു കൊണ്ടിരിക്കുകയാണെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിമിഷ വ്യക്തമാക്കിയിരുന്നു.നിമിഷ പറയുന്നത് എന്തെന്നാൽ പള്ളിയോടത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്ക് വെച്ചതോടെ അതിൽ കയറാൻ പാടില്ലെന്നും ഫോട്ടോ എടുക്കാൻ പാടില്ലെന്നും വ്യക്തമാക്കി കൊണ്ട് പുതുക്കുളങ്ങര സ്വദേശിയായ ഉണ്ണി പുലിയൂര്‍ വിളിച്ചിരുന്നു. അതിന് ശേഷം ആ ചിത്രം ഡിലീറ്റ് ചെയ്തിരുന്നു.അതോട് കൂടി ആക്ഷേപ കമന്റുകൾ വരുവാൻ തുടങ്ങി.കുടുംബത്തേ വരെ  അധിക്ഷേപിക്കുന്ന ഫോണ്‍ വിളികളാണ് വന്നു കൊണ്ടിരിക്കുന്നത്.

nimisha2
nimisha2

വളരെ രൂക്ഷമായ തെറിവിളികളും അതെ പോലെ പുറത്തിറങ്ങിയാല്‍ കൊന്നു കളയും എന്നാണ് ഭീഷണി.ഫോൺ കോളുകൾ വരുന്നത് ഇന്റര്‍നെറ്റ് നമ്പരില്‍ നിന്നുമാണ്.നാല് പേര്‍ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ചിരുന്നു.അവർ സംസാരിക്കുന്നത് കേട്ടാൽ തന്നെ മനസ്സിലാകും സ്റ്റേഷനില്‍ നിന്നല്ലെന്ന്.ഇപ്പോൾ  സ്റ്റേഷനില്‍ നിന്നാണെന്നും മാധ്യമങ്ങളില്‍ നിന്നാണെന്നും പറഞ്ഞ് ഫോൺ കോളുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ വിളിക്കുന്നവരെല്ലാം തന്നെ വളരെ രൂക്ഷമായ തെറി വിളിക്കുകയാണ്. മൂന്നുനാല് വട്ടം തിരുവല്ല പൊലീസ് സ്റ്റേഷന്റെ നമ്പർ എടുത്ത് വിളിച്ചു നോക്കിയെങ്കിലും ഫോണ്‍ എടുക്കുന്നില്ല. അതെ പോലെ തന്നെ മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ  പള്ളിയോട സമിതിയുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ല. പള്ളിയോടം കിടക്കുന്ന ഭാഗത്തേക്ക് പോകരുതെന്നോ അതില്‍ കയറരുതെന്നോ ആരും പറഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ അങ്ങോട്ട് പോവരുതെന്ന് പറഞ്ഞിരുന്നെങ്കിൽ പോവില്ലാരുന്നു.

Nimisha
Nimisha

മതത്തിലും  വിശ്വാസവുത്തിലും ഒരേ പോലെ ബഹുമാനം കൊടുക്കുന്ന ഒരാളാണ് താനെന്ന് നിമിഷ പറഞ്ഞു. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞതാണ്.ആ ക്ഷേത്രത്തില്‍ അതിന് വേണ്ട പരിഹാരം ചെയ്യാൻ തയ്യാറാണെന്ന് താരം വ്യക്തമാക്കി. ഇപ്പോളിതാ നിമിഷ പള്ളിയോടത്തില്‍ കയറിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുകയാണ്. അറിയാതെ പറ്റിയതാണെന്ന് ഒരു പെണ്‍കുട്ടി ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടും പുരോഗമന കേരളത്തിലെ ഹിന്ദു താലിബാന്‍ അവള്‍ക്ക് മാപ്പ് കൊടുക്കില്ലത്രേ. സഖാവ് പിണറായിതന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നതെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

Hareesh-Peradi
Hareesh-Peradi

ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്………..

അറിയാതെ പറ്റിയതാണെന്ന് ഒരു പെണ്‍കുട്ടി ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടും…പുരോഗമന കേരളത്തിലെ ഹിന്ദു താലിബാന്‍ അവള്‍ക്ക് മാപ്പ് കൊടുക്കില്ലത്രേ..സഖാവ് പിണറായിതന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നത്?..അതോ ?.തലച്ചോറ് Silent Modeലിട്ട ബുദ്ധിജീവികളായ പുരോഗമനവാദികളും തന്തക്കും തള്ളക്കും വിളിക്കാന്‍ മാത്രമറിയുന്ന ബുദ്ധിശൂന്യരായ മത തീവ്രവാദികളും ഇവിടെComeon..,