എന്റെ ചിരി അരോചകമാണെന്നു വരെ അവർ പറഞ്ഞു മഞ്ജുവാര്യർ

മോഹന്റെ സംവിധാനത്തിൽ സുരേഷ്‌ഗോപിയും മുരളിയും പ്രധാന വേഷത്തിൽ എത്തിയ സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്ത് എത്തി പിന്നീട് മലയാള സിനിമയിൽ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ താരമാണ് മഞ്ജു വാര്യർ. പിന്നീട് ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മികച്ച നടി എന്ന പേര് മഞ്ജു നേടിയെടുത്തു. എന്നാൽ ദിലീപിനെ വിവാഹം കഴിച്ച മഞ്ജു അഭിനയ ജീവിതം വിട്ടു. പിന്നീട് ദിലീപുമായി വിവാഹ മോചനം നേടിയ നടിയ മഞ്ജു ഒരിടവേളക്ക് ശേഷം റോഷൻ ആൻഡ്‌റൂസ് ഹൗ ഓൾഡ് ആർ യു എന്ന ക്ലാസ്സിക് ചിത്രത്തിലൂടെ ശസ്തമായ തിരിച്ചുവരവാണ് നടത്തിയത്.

രണ്ടാം വരവിലും മികച്ച കഥാപാത്രങ്ങൾ ചെയ്തത് മുന്നേറുകയാണ് താരം മലയാളത്തിലെ സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും ഒപ്പം ഒരേപോലെ അഭിനയിക്കുന്ന താരത്തിന് കൈനിറയെ സിനിമകളാണ്. ഇപ്പോഴിതാ ചിരിക്കാൻ കിട്ടുന്ന ഒരു അവസരവും ഞാൻ പാഴാക്കുന്നില്ല. എന്ന് തുറന്ന് പറയുകയാണ് മഞ്ജു വാര്യർ. സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. എന്റെ ചിരി അരോചകമാണെന്ന് ചിലർ പറയാറുണ്ട്.

പക്ഷെ നമ്മുടെ ചിരി നമുക്ക് മാറ്റാൻ പറ്റില്ലല്ലോ എന്ന് ചിരിച്ചുകൊണ്ട് തന്നെ താരം പറയുന്നു. ചിരിപ്പിക്കാനുള്ള കഴിവ് എനിക്ക് ഇല്ല പക്ഷെ തമാശകൾ ആസ്വാദിക്കാൻ ഇഷ്ടമാണ്. ആരെങ്കിലും എന്തെങ്കിലും കോമഡി കണ്ട് ചിരിച്ചാൽ അത് എന്താണെന്ന് ചോദിച്ചറിഞ്ഞ് ഞാൻ അങ്ങോട്ട് പോയി ചിരിക്കും ചിരിക്കുന്നത് നല്ലത് അല്ലെ എന്നും മഞ്ജുവാര്യർ ചോദിക്കുന്നു. അതേസമയം കൂടുതലും പക്ക്വത ഉള്ളതും ഗൗരവം ഉള്ള സ്ത്രീ കഥാപാത്രങ്ങൾ ആണ് മഞ്ജു അവതരിപ്പിക്കാറുള്ളത്. എന്നാൽ രണ്ടാം വരവിൽ ഹാസ്യം നിറഞ്ഞ ചില കഥാപാത്രങ്ങൾ മഞ്ജു ചെയ്തിട്ടുണ്ട്. താരത്തിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം, ജാക്ക്ആൻഡ്ജിൽ എന്നി ചിത്രങ്ങൾ റിലീസ് കാത്തിരിക്കുകയാണ്. കയറ്റം, ലളിതം സുന്ദരം എന്നവയാണ് കാരാർ ചെയ്തിട്ടുള്ള ചിത്രം

മമ്മൂട്ടി ഹോളിവുഡിലേക്ക് …

Source : Malayalam News