സംഗീത പ്രേമികളുടെ ഇസൈ പുയൽ ; 57ആം പിറന്നാൾ നിറവിൽ എ ആർ റഹ്‌മാൻ

തൊണ്ണൂറുകളുടെ തുടക്കത്തിലാണ് സംഗീതാസ്വാദകരുടെ ഉള്ളിൽ ചിന്ന ചിന്ന ആശ എന്ന ഗാനത്തിന്     തുടക്കമിട്ടു കൊണ്ട് സംഗീത രംഗത്തേക്ക് എ ആർ റഹ്‌മാൻ എത്തിയത്     ‘യോദ്ധാ’യിലെ പാട്ടുകൾ തരംഗമായതോടെ ആ മാസ്സ് കമ്പോസറിന്റെ ഉദയമായിരുന്നു. പക്ഷെ റഹ്മാൻ സംഗീതം അതിനും വർഷങ്ങൾക്ക് മുന്നേ വളർന്നിരുന്നു. റിഥം ബോർഡ്ന്റെ  താ ളത്തിനൊപ്പമാണ് ദിലീപ് എന്ന റഹ്‌മാൻ വളർന്നത്. അച്ഛൻ ആർ കെ ശേഖറിന്റെ പാട്ടുകളായിരുന്നു അന്ന് റഹ്‌മാന്‌ കൂട്ടായിരുന്നത്. ഒൻപതാം വയസിൽ അച്ഛനെ നഷ്ടപ്പെട്ട ദിലീപിന്റെ ജീവിതത്തിന്റെ താളം നഷ്ടപ്പെടാൻ തുടങ്ങി. ജീവിതം ഒരു ട്രാക്കിലെത്തിക്കാൻ അവനു അച്ഛന്റെ സംഗീത ഉപകാരങ്ങൾ വാടകക്ക് നൽകാൻ തുടങ്ങി. കീ ബോർഡ് വായിക്കാൻ ചെറിയ സ്റ്റുഡിയോകൾ തോറും കയറി ഇറങ്ങി. പക്ഷെ ജീവിത പരീക്ഷണങ്ങളിൽ  തോൽക്കാൻ  തയാറല്ലായിരുന്നു. ജീവിതവിജയത്തിനായി മുഴുവൻ സമയവും സന്ഗീതത്തിൽ അർപ്പിച്ചു. അപ്പോഴും പരീക്ഷണങ്ങൾക്ക് അറുതി വന്നില്ല. പല പല നെഗറ്റിവ്  ചിന്തകളും സഹോദരിയുടെ രോഗാവസ്ഥയുമൊക്കെ ദിലീപിനെ ആത്മത്യയുടെ വക്കിലെമെത്തിച്ചിരുന്നു. അങ്ങനെയാണ് ദിലീപ് കുമാർ   സൂഫി ദർഗയിലെത്തിയത് ആ ആർ റഹ്‌മായോ മാറിയത്.

പിന്നെ സിനിമാ പ്രവേശം. 1992 ൽ സംഗീത ശിവന്റെ യോധ്യക്കയാണ് സംഗീതമൊരുക്കിയതെങ്കിലും ആദ്യം റിലീസായത് മണിരത്നത്തിന്റെ റോജയായിരുന്നു. അവിടുന്നങ്ങോട്ട് ഇന്ത്യൻ യുവതയുടെ പ്രണയ നിമിഷങ്ങളിലൊക്കെയും ഇരട്ടിമധുരവുമായി റഹ്‌മാന്റെ മാന്ത്രിക   സംഗീതം  ചേർന്നൊഴുകി.റോജ  വലിയ തോതിലുള്ള ഒരു ശബ്ദ സാങ്കേതിക വിപ്ളവത്തിനു തന്നെ തുടക്കം കുറിക്കുകയുണ്ടായി. കമ്മേർസ്യൽ സിനിമാ സംഗീതം ഈ പുതിയ രീതികളെ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്തു. അക്കാലത്തു പാട്ടിൽ ടെക്നോളജിയുടെ സാധ്യതകൾ ഏറെ ഉപയോഗിച്ചതും റഹ്മാൻ ആയിരുന്നു.  തലമുറമാറ്റത്തിനനുസാരിച്ചാണ് റഹ്‌മാൻ സംഗീതത്തിന്റെ ഒഴുക്ക്. തന്റെ കരിയറിലെ ആദ്യ പതിറ്റാണ്ടിൽ മെലഡികളിൽ ആണയാൾ വിസ്മയം തീർത്തത്.  അവിടെ അയാൾ നേടിയത് ഓസ്കാർ പോലെയുള്ള സ്വപ്ന സാഫല്യം. 2012 മുതലിങ്ങീട്ട് ആ പിന്നെയും ഭാവ താള ലയങ്ങൾ മാറി ആ പ്രയാണം തുടരുന്നു.

രണ്ടു പാട്ടുകളുടെ ഈണങ്ങൾ പോലും അനായാസമായാണ്  റഹുമാൻ  താര ത്മ്യപ്പെടുത്തുന്നത്. ലോകസംഗീത പ്രേമികളുടെ ഹൃദയമിടുപ്പ് കൂട്ടിയത് വെറുമൊരു കീബോർഡ് വെച്ചാണ്. ബോംബെയിലും, കാതലിലും മെലഡിയും ഫാസ്റ്റ് നമ്പറും ഒരേ സമയം ഒരുക്കി തമിഴ് സിനിമാ പ്രേമികളുടെ ഇസൈ പുയലായി. വന്ദേമാതരവും ജനഗാനമനയുമൊക്കെ പാടി  അയാൾ ഇന്ത്യക്കാരുടെ  രോമാഞ്ചമായി. മറ്റാർക്കും പാടാൻ പ്രയാസമുള്ളവ അയാൾ തന്നെ പാടി ഹിറ്റാക്ക്കി.  സൂഫി ജീവിതത്തോടുള്ള റഹ്‌മാന്റെ അഭിനിവേശമാണ് റോക്ക് സ്റ്റാർ എന്ന സിനിമയിലെ പാട്ടുകളിൽ കണ്ടത്. .ഗോൾഡൻ ഗ്ലോബ്, ഓസ്കാർ , ഗ്രാമി പുരക്കര നെറുകയിൽ റഹ്‌മാൻ  രാജ്യത്തെ എത്തിച്ചു. ഓസ്‌കാറിന്‌ മുൻപും പിൻപും തന്റെ  പ്രായത്തിൽ മാത്രമാണ്  വ്യത്യാസമെന്നാണ് റഹ്മാൻ പറയുന്നത്. രണ്ടായിരത്തി ഇരുപത്തിരണ്ടിൽ മലയാളത്തിലേക്ക് തിരിച്ചു വരവും നടത്തി റഹ്‌മാൻ. അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മലയൻകുഞ്ഞും സംഗീതാസ്വാദകർ ഏറ്റെടുത്തു.ഇനി വരാൻ പോകുന്ന ബ്ലെസ്സിയുടെ  ആടുജീവിതത്തിലും പ്രതീക്ഷകൾ ഏറെയാണ്.   ഹിന്ദി ഭാഷ എല്ലാ സംഥാനങ്ങളും സംസാരിക്കണമെന്ന കേന്ദ്ര നിർദേശത്തോട് ഴ എന്ന തമിഴ അക്ഷരമുയത്തിയ തമിഴ ദേവതയുടെ ചിത്രം പോസ്റ്റ് ചെയ്തത് അയാളുടെ പ്രതിഷേധങ്ങളുടെ, രാഷ്ട്രീയത്തിന്റെ വ്യക്തതയായിരുന്നു.  തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ കാലിടറാതെ ഓടിത്തുടങ്ങിയ തലമുറയുടെ ഓർമ്മകളുടെ സൗണ്ട് സ്കേപ് ഡിസൈൻ ചെയ്തതിൽ പ്രധാനി റഹ്‌മാനാണ് . ലോക സംഗീതത്തിന്റെ നെറുകയിലേക്ക് റഹ്‌മാൻ സംഗീതം ശാന്തമായി  അനുസ്യൂതം ഒഴുകുകയാണ് .

Sreekumar

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

6 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

8 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

8 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

8 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

10 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

12 hours ago