ഒരു ബിക്കിനി ഫോട്ടോ ഷൂട്ട് ചെയ്‌തു ; വൈറലാലായതിനെപ്പറ്റി നടി ജാനകി സുധീർ

മോഡലിംഗിലൂടെ കരിയർ ആരംഭിച്ച് അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന നിരവധി നടന്മാരും നടികളുമുണ്ട്. അത്തരത്തിൽ മുൻ നിരയിലെത്തിയവരിൽ മലയാളികളും ഉണ്ട്. അത്തരത്തിൽ മോഡലിംഗിലൂടെ കരിയർ ആരംഭിച്ച് പിന്നീട് സീരിയലുകളും സിനിമയും ചെയ്ത് ശ്രദ്ധേയയായ നടിയാണ് ജാനകി സുധീര്‍. മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ ജീവിതകഥ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. കരിയറില്‍ ബ്രേക്കായി മാറിയ ബിക്കിനി ഫോട്ടോ ഷൂട്ടിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. വെഞ്ഞാറമൂടാണ് എന്റെ വീട്. പക്ഷെ  ഞാന്‍ സെറ്റില്‍ ചെയ്തിരിക്കുന്നത് കൊച്ചിയിലാണ്. അഭിനയവും മോഡലിംഗുമാണ് ഞാന്‍ ചെയ്യുന്നത്. ചേച്ചിയും അമ്മയും അടങ്ങുന്നതാണ് ജാനകിയുടെ കുടുംബം. 8 വര്‍ഷം മുന്‍പായിരുന്നു അച്ഛന്റെ മരണം. ജോലിയുടെ ഭാഗമായി ഞാന്‍ കൊച്ചിയിലേക്ക് താമസം മാറ്റിയതാണ്. സ്‌കൂളില്‍ പഠിക്കുന്ന സമയം യൂത്ത് ഫെസ്റ്റിവല്‍ ഉദ്ഘാടനത്തിനായി സെലിബ്രിറ്റികള്‍ വരാറുണ്ടായിരുന്നു. അവരെ എല്ലാവരും ആരാധനയോടെ നോക്കിക്കാണുമ്പോള്‍ ഭാവിയില്‍ ഇതുപോലെയാവണം എന്നാഗ്രഹിച്ചിരുന്നു. അച്ഛന്റെ മദ്യപാനം കാരണം വീട്ടില്‍ അത്ര നല്ല സാമ്പത്തിക  അവസ്ഥയായിരുന്നില്ല. ആ കാരണം കൊണ്ടുതന്നെ പഠനത്തില്‍ അങ്ങനെ ശ്രദ്ധിക്കാനും പറ്റിയിരുന്നില്ല. പ്ലസ് ടു വരെ ഒരു പരീക്ഷയും പഠിച്ചെഴുതിയിരുന്നില്ല. പഠനം കൊണ്ട് ഒന്നുമാവാന്‍ പോവില്ലെന്ന് അറിയാമായിരുന്നു. അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും എങ്ങനെയാണ് അതിലേക്ക് എത്തുന്നതെന്ന് അറിയില്ലായിരുന്നു. കോളേജ് പഠനകാലത്ത് പാര്‍ട് ടൈം ജോലിക്ക് പോവുമായിരുന്നു. അതിനിടയിലാണ് എന്റെ ഫോട്ടോ മാഗസിന്‍ കവര്‍പേജായി വന്നത്. അതിന് ശേഷം ഒരു അവസരം വന്നെങ്കിലും ആള്‍ ചെറുതാണെന്ന് പറഞ്ഞ് അവര്‍ എന്നെ അതിൽ നിന്നും  ഒഴിവാക്കുകയായിരുന്നു. മോഡലിംഗ് ചെയ്യാനുള്ള ആഗ്രഹത്തോടെയാണ് കൊച്ചിയിലേക്ക് വന്നത്. അന്നൊരു സീരിയലും ചെയ്യുന്നുണ്ടായിരുന്നു. ചങ്ക്‌സിലും അവസരം ലഭിച്ചിരുന്നു. അത് ബ്രേക്കായി മാറിയെങ്കിലും കൂടുതല്‍ അവസരങ്ങളൊന്നും പിന്നീട് കിട്ടിയിരുന്നില്ല. കുറച്ചു കാലം കൂടി  സീരിയലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.അതിനിടയിലാണ് ഒരു ബിക്കിനി ഫോട്ടോ ഷൂട്ട് ചെയ്തത്. അത് വൈറലായി. അതിന് ശേഷം കുറേ അവസരങ്ങള്‍ കിട്ടി. കുറച്ച് എക്‌സ്‌പോസ്ഡും ബോള്‍ഡായിട്ടുള്ളതുമായ ക്യാരക്ടറുകളാണ് പിന്നീട് ലഭിച്ചത്. എനിക്ക് പെര്‍ഫോം ചെയ്യാനുള്ള സ്‌പേസുണ്ടായിരുന്നു. അങ്ങനെ മുന്നേറുന്നതിനിടയിലായിരുന്നു ബിഗ് ബോസില്‍ നിന്നും വിളി വന്നത്. എന്നെ കൂടുതല്‍ ആളുകള്‍ അറിയണമെന്ന് തോന്നി, അങ്ങനെയാണ് ഷോയിലേക്ക് വന്നത്. സ്‌റ്റേജില്‍ ഡാന്‍സ് ചെയ്യുന്ന ആളൊന്നുമല്ലായിരുന്നു. അഭിനയം പാഷനായതിനാല്‍ ഡാന്‍സൊക്കെ ചെയ്ത് തുടങ്ങുകയായിരുന്നു. എനിക്ക് പെര്‍ഫോം ചെയ്യണമെന്ന് ഞാന്‍ അങ്ങോട്ട് ആവശ്യപ്പെട്ടിരുന്നു. അതിന് നല്ല പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

മുന്‍പ് ലാലേട്ടന്‍ പങ്കെടുത്ത പരിപാടിയില്‍ ബാക്ക് സ്റ്റേജില്‍ നിന്നിരുന്നു ഞാന്‍. ബിഗ് ബോസിലെത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പം സ്റ്റേജ് പങ്കിടാനായി. ഷോയില്‍ ഒരാഴ്ചയേ നില്‍ക്കാനായുള്ളൂവെങ്കിലും ഞാന്‍ ആഗ്രഹിച്ചത് നേടിയെടുത്താണ് അവിടെ നിന്നും ഇറങ്ങിയത്. എന്നെ കൂടുതല്‍ പേര്‍ അറിയണമെന്നുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമായി. അഭിനയ മേഖലയിലേക്ക് ഞാന്‍ വരുന്നുവെന്നറിഞ്ഞപ്പോള്‍ അമ്മയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. അതൊന്നും നടക്കുന്ന കാര്യമല്ല, എന്തിനാണ് അതിലേക്ക് പോവുന്നതെന്നായിരുന്നു അവരുടെ ചോദ്യങ്ങള്‍. അന്ന് എവിടെയും എത്തില്ലെന്ന് പറഞ്ഞവര്‍ നീ രക്ഷപ്പെടുമെന്ന് അന്നേ അറിയാമായിരുന്നുവെന്നാണ് ഇന്ന് പറയുന്നതെന്നും ജാനകി പറയുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ജാനകി സുധീറിന് ഇൻസ്റ്റാഗ്രാമിൽ ഫോള്ളോവെഴ്സിന്റെ വലിയ പിന്തുണ അതന്നേണ് ഉള്ളത്. അതുകൊണ്ട് തന്നെ ജാനകി പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ഒക്കെ വളരെ ആവേശത്തോടെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

Sreekumar

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago