പിആര്‍ സെന്റി പോസ്റ്റുകളുടെ കുത്തൊഴുക്ക്; ഇത്രക്ക് ഹൈപ്പ് കിട്ടാന്‍ മാത്രം അഭിഷേക് എന്ത് ചെയ്തു?

കഴിഞ്ഞ കുറച്ച് നാളുകളായി ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചര്‍ച്ചയായി മാറിയ താരമാണ് അഭിഷേക് ശ്രീകുമാര്‍. തുടക്കത്തില്‍ തന്റെ നിലപാടുകളുടെ പേരില്‍ എല്ലാവരാലും വിമര്‍ശിക്കപ്പെട്ട താരമായിരുന്ന അഭിഷേക്. എന്നാല്‍ പിന്നീട് നിശബ്ദനായി മാറിയ അഭിഷേകിനെയാണ് കണ്ടത്. തന്റെ അമ്മയെക്കുറിച്ചുള്ള അഭിഷേകിന്റെ വാക്കുകളാണ് താരത്തിന് ജനപ്രീതി നേടിക്കൊടുക്കുന്നത്. ഫാമിലി വീക്കില്‍ ബിഗ് ബോസ് വീട്ടിലേക്ക് വന്ന അമ്മമാര്‍ അഭിഷേകിനോട് കാണിച്ച സ്‌നേഹം വലിയ ചര്‍ച്ചയായി മാറിയിരുന്നു. എതിരാളികളുടെ അമ്മമാര്‍ അഭിഷേകിനെ കെട്ടിപ്പിടിച്ചതും ഉമ്മവച്ചതുമെല്ലാം വലിയ ചര്‍ച്ചയായി മാറി. ഇതോടെ അഭിഷേകിന്റെ നെഗറ്റീവ് ഇമേജ് പോസിറ്റീവ് ഇമേജിലേക്ക് മാറുകയും ചെയ്തു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം അഭിഷേക് ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായി മാറുന്നത്. എന്നാല്‍ അഭിഷേകിന് ലഭിച്ചുന്ന ഈ സ്വീകാര്യതയെ ചോദ്യം ചെയ്യുകയാണ് ഒരു ആരാധകന്‍. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയാണ് ആരാധകന്റെ പ്രതികരണം. എന്ത് ചെയ്തിട്ടാണ് അഭിഷേകിന് ഈ സ്വീകാര്യത ലഭിക്കുന്നതെന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്, അഭിഷേക് അഭിഷേക് അഭിഷേക്…! ഫാമിലി വീക്ക് കഴിഞ്ഞതില്‍ പിന്നെ എവിടെ നോക്കിയാലും ഇയാളെ പറ്റിയുള്ള പോസ്റ്റുകള്‍ ആണ്. പിആര്‍ സെന്റി പോസ്റ്റുകളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായി. ചിലരാകട്ടെ ഈ സീസണ്‍ വിജയി ആയി വരെ അഭിഷേകിനെ തീരുമാനിച്ച് കഴിഞ്ഞു. ഇത്രക്ക് ഹൈപ്പ് കിട്ടാന്‍ മാത്രം അഭിഷേക് എന്താണ് അവിടെ ചെയ്തിട്ടുള്ളത് ? പുറത്ത് നിന്ന് കളി കണ്ട് വന്ന ആളാണ് അഭിഷേക്. ടാസ്‌കുകള്‍ നന്നായി ചെയ്യും എന്നത് ഒഴിച്ചാല്‍ വേറെ ഒന്നുമില്ല. ഇന്നലെ റാങ്കിംഗ് ടാസ്‌കില്‍ ജാസ്മിന് എതിരെ സംസാരിച്ചു എന്നും പറഞ്ഞ് ഇത്ര പുകഴ്‌ത്തേണ്ട കാര്യമില്ല. ഈ സീസണില്‍ വിജയിക്കാന്‍ യോഗ്യത ഉള്ള ഒരേയൊരാള്‍ ജിന്റോ ആണ്. ടാസ്‌കുകള്‍ നന്നായി ചെയ്യും, പറയാനുള്ളത് എവിടെയും പറയും, പ്രേക്ഷകരുമായി ഏറ്റവും കണക്ട് ആയ ആളും ജിന്റോയാണ്. വന്ന അന്ന് മുതല്‍ ജാസ്മിന്‍ ഗബ്രി തുടങ്ങിയവരെ ഒറ്റക്ക് നിന്ന് എതിര്‍ത്ത് പത്തി നോക്കി അടിച്ച് വീഴ്ത്തിയതും ജിന്റോ ആണ്. പ്രേക്ഷകര്‍ ഏറ്റവും വെറുക്കുന്ന ജാസ്മിനെ പലതവണ എയറില്‍ കയറ്റിയതും ജിന്റോയാണ്. ജാസ്മിന്റെ കയ്യില്‍ നിന്ന് ജിന്റോയ്ക്ക് ഫിസിക്കല്‍ അസോള്‍ട്ട് ഉണ്ടായപ്പോള്‍ പോലും മാന്യത വിട്ട് അയാള്‍ പെരുമാറിയിട്ടില്ല. അത് ലാലേട്ടന് കൊടുത്ത ഒരു വാക്കിന്റെ പേരിലാണ്. ജിന്റോയുടെ അമ്മക്ക് വേണ്ടി ജിന്റോയ്ക്ക് വിജയി ആയേ തീരൂ. ഒരുത്തനും അത് തടയാന്‍ സാധിക്കില്ല. അഭിഷേക് രണ്ടാം സ്ഥാനത്ത് എത്തുന്നതിനോട് എതിര്‍പ്പില്ല. പക്ഷേ ജിന്റോയേയും ജിന്റോയുടെ കുടുംബപ്രേക്ഷക പിന്തുണയും മറികടന്ന് അഭിഷേക് വിജയി ആകും എന്നുള്ളത് വെറും വ്യാമോഹം മാത്രം ആയിരിക്കും എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായാണ് അഭിഷേകിന് ആരാധകർ കൂടിയത്.

തുടക്കത്തിൽ ഒരുപാട് നെഗറ്റീവ് അഭിഷേകിന് ഉണ്ടായിരുന്നുവെങ്കിലും മാതൃദിനത്തോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. പതിനൊന്നാം ആഴ്ചയിലെ ക്യാപറ്റനാണ് നിലവിൽ അഭിഷേക്. ഹൗസിൽ ഒട്ടും ആക്ടീവല്ലത്ത മത്സരാർത്ഥിയായാണ് അഭിഷേകിനെ ആദ്യം കണ്ടത്. തനിക്കൊപ്പമെത്തിയ മറ്റൊരു വൈല്‍ഡ് കാര്‍ഡായ അഭിഷേകിനെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ഹൗസിലേക്കുള്ള അഭിഷേകിന്‍റെ വരവ്. വന്ന ദിവസം തന്നെ ജാന്‍മണി ദാസുമായും അഭിഷേക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഈ മത്സരാര്‍ഥി എല്‍ജിബിടിക്യു സമൂഹത്തിന് എതിരെ നില്‍ക്കുന്ന ആളാണെന്ന തോന്നല്‍ ഉളവാക്കുന്നതായിരുന്നു ഹൗസില്‍ അഭിഷേകിന്‍റെ ആദ്യ ഇടപെടലുകള്‍. ശേഷം പുറത്ത് അഭിഷേകിന് എതിരെയുള്ള വിമര്‍ശനം മോഹന്‍ലാല്‍ അറിയിച്ച് അഭിഷേകിന് താക്കീതും ശിക്ഷയായി ഡയറക്റ്റ് നോമിനേഷനും നല്‍കി. ഇതോടെ മല പോലെ വന്നത് എലി പോലെ പോയി എന്ന മട്ടിലായി ഹൗസില്‍ അഭിഷേക് ശ്രീകുമാര്‍ എന്ന മത്സരാര്‍ഥി. പിന്നീട് അങ്ങോട്ട് കാര്യമായ ഇടപെടലുകൾ ഹൗസിൽ അഭിഷേക് നടത്തിയിട്ടില്ല ഇതുവരെ.

Suji

Entertainment News Editor

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

3 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

5 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

5 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

6 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

7 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

9 hours ago