പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി യു.എ.ഇ. സർക്കാർ

യു.എ.ഇ.ഇനിമുതൽ വാട്സാപ്പ് മുഖേനെയുള്ള ടെലിഫോൺ കോളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് പിൻവലിക്കാൻ പോകുന്നു.ഇപ്പോൾ വിദേശികൾക്ക് മാതൃരാജ്യത്തേക്ക് വിളിക്കാൻ ബോട്ടിം ഉൾപ്പെടെയുള്ള വാട്സാപ്പ് സംവിധാനങ്ങൾ ഉണ്ട്.എന്നാൽ അംഗീകാരമുള്ള പല വോയിസ് കോൾ ആപ്പുകളും പണം കൊടുത്തു വാങ്ങുന്നവയാണ്.ചെറിയ മാസാവരുമാനത്തിൽ അവിടെ ജോലി ചെയ്യുന്നവർക്ക് ഇത് ഉപയോഗപ്പെടുത്താൻ വലിയ ബാധ്യതയാണ്.വാട്സാപ്പ് കോളുകൾക്കുള്ള നിയന്ത്രണം പിൻവലിക്കാൻ പോകുന്നവഴി പണച്ചെലവ് കുറക്കാൻ പറ്റുമെന്നുള്ള സന്തോഷത്തിലാണ് പ്രവാസികൾ.

യു.എ.ഇ. ഒഴിച്ച് മറ്റു രാജ്യങ്ങളിലെല്ലാം വാട്സാപ്പ് വോയിസ് കോളുകളും വീഡിയോ ചാറ്റുകളും ലഭ്യമാണ്.എന്നാൽ യു.എ.ഇ. യിൽ സന്ദേശങ്ങൾ അയക്കാൻ മാത്രമാണ് വാട്സാപ്പ് ഉപയോഗിക്കുന്നത്.യു.എ.ഇ. സർക്കാരിന് വാട്സാപ്പുമായുള്ള സഹകരണം വർധിച്ചതുകൊണ്ട് വാട്സാപ്പ് വോയിസ് കോളുകൾക്കുള്ള വിലക്ക് ഉടൻ പിൻവലിക്കുമെന്നാണ് യു.എ.ഇ.ദേശീയ ഇലക്ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എസ്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ കുവൈത്ത്‌ പറഞ്ഞത്.

വിലക്ക് പിൻവലിച്ചാൽ ഇനിമുതൽ ചിലവില്ലാതെ വാട്സാപ്പ് വീഡിയോ കോളിങ്ങിലൂടെ കുടുംബവുമായി സംസാരിക്കാമല്ലോ എന്നാണ് പലരുടെയും ആശ്വാസവാക്കുകൾ.എന്നാൽ യു.എ.ഇ. യിൽ വാട്സാപ്പിന് പുറമേ സ്കൈപ്പ്, ഫെയ്‌സ്‌ടൈം എന്നിവ മുഖേനെയുള്ള കോളുകൾക്കും നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Sreekumar R