എന്റെ വിവാഹം അട്ടർഫ്‌ളോപ്പ്; യാതൊരു കുറ്റബോധവുമില്ല; അനുഭവിച്ച കുറേ കാര്യങ്ങള്‍ വിധി; നോറ

ബിഗ് ബോസ് മലയാളം വീട്ടിലേക്ക് കഴിഞ്ഞ ദിവസമായിരുന്നു നോറയുടെ ഉപ്പയും ഉമ്മയും എത്തിയത്. തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ് ബോസില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ പ്രശ്നമെല്ലാം തീർത്തുകൊണ്ടാണ് ഉപ്പയും ഉമ്മയും ബിഗ് ബോസിലേക്ക് എത്തിയത്. താന്‍ പറഞ്ഞത് പോലെ ഐഎഎസ് പഠനത്തിന് പോകാതിരുന്നതാണ് തനിക്ക് മകളോട് ഉണ്ടായിരുന്ന പ്രശ്നമെന്നാണ് നോറയുടെ ഉപ്പ പറഞ്ഞത്. മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കുമെല്ലാം നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഇരുവരും മടങ്ങിയത്. എന്നാല്‍ നോറ ഇവരുടെ വരവിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ അത്ര സന്തുഷ്ടയായിരുന്നില്ല. തന്നെ മനസിലാക്കാന്‍ തന്റെ ഉപ്പയ്ക്ക് സാധിച്ചില്ലെന്ന തരത്തിലാണ് കഴിഞ്ഞ ദിവസം നടത്തിയ നോറയുടെ പ്രതികരണം. നോറയുമായി പിണക്കത്തിലായിരുന്നു ഉപ്പ. അതുകൊണ്ട് ഉപ്പയുടെ വരവ് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ ഉപ്പ ഇപ്പോഴും തന്നെ മനസിലാക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് നോറ പറയുന്നത്. ഫാമിലി വീക്ക് കഴിഞ്ഞുള്ള കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലും ഉപ്പയേയും ഉമ്മയേയും കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന നോറയെ കണ്ടിരുന്നു.  കാമറ നോക്കിയായിരുന്നു നോറ സംസാരിച്ചത്.

തന്റെ ഉപ്പയോടും ഉമ്മയോടും തനിക്ക് ഇപ്പോഴും ഒരു ദേഷ്യവുമില്ലയെന്നും തന്റെ വാശിയാണെന്ന് അവര്‍ പറയും. പക്ഷെ തോല്‍ക്കില്ല എന്ന വാശിയല്ലാതെ അവരെ തോല്‍പ്പിക്കണം എന്ന് തനിക്കില്ല എന്നുമൊക്കെയാണ് നോറ പറയുന്നത്. അവരെന്താണത് മനസിലാക്കാത്തത് എന്ന് തനിക്കറിയില്ല താന്‍ അവര്‍ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ബിഎസ്‌സി ഫിസിക്‌സ് കഴിഞ്ഞ് ഞാന്‍ സിവില്‍ സര്‍വ്വീസിന്റെ കോച്ചിംഗിന് പോയിരുന്നു. ആ സമയത്താണ് കൊവിഡ് വരുന്നത്. ഞാനല്ല കൊവിഡിനെ ഇന്ത്യയിലേക്ക് കൊണ്ടു വന്നതും കേരളത്തിലേക്ക് കൊണ്ടു വന്നതും കോഴിക്കോടേക്ക് കൊണ്ടു വന്നതും. ഞാനല്ല എല്ലാം പൂട്ടിച്ചതെന്നും നോറ പറയുന്നുണ്ട്. പിന്നെ നോറ സംസാരിച്ചത് നോറയുടെ ആദ്യ വിവാഹത്തെക്കുറിച്ചാണ്. വിവാഹം അട്ടർ ഫ്ലോപ്പ് ആയിരുന്നുവെന്നാണ് നോറ പറയുന്നത്. എന്നാൽ അതില്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ല എന്നും അത് പോയതില്‍ തനിക്ക് വിഷമമില്ല എന്നും കാരണം എനിക്ക് ഇപ്പോൾ ഒരു നല്ല പങ്കാളിയെ ലഭിച്ചുവെന്നും പറഞ്ഞുകൊണ്ട് നോറ തന്നെ വിവാഹം കഴിക്കാൻ പോകുന്ന പയ്യന്റെ ഫോട്ടോയും ക്യാമറയിൽ കാണിക്കുന്നുണ്ട്. അനുഭവിച്ച കുറേ കാര്യങ്ങള്‍ വിധി എന്ന് പറഞ്ഞ് സമാധാനിക്കാനാണ് എനിക്ക് താല്‍പര്യമെന്നും അല്ലാതെ അവൻ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞിരിക്കാനില്ല എന്നും  അതെല്ലാം തന്റെ വിധിയാണെന്നും നോറ പറയുന്നുണ്ട്. ബിഗ്ഗ്‌ബോസിൽ ജീവിത കഥ പറഞ്ഞപ്പോഴും നോറ തന്റെ വിവാഹത്തെക്കുറിച്ചും വാപ്പയുമായുള്ള പ്രശനത്തെക്കുറിച്ചുമെല്ലാം തുറന്നു സംസാരിച്ചിട്ടുണ്ട്. തൻ ഇനി വിവാഹം കഴിക്കാൻ പോകുന്ന പയ്യന്റെ ഫോട്ടോയും നോറ ഒരു വീക്കെൻഡ് എപ്പിസോഡിൽ പുറത്തുവിട്ടിരുന്നു.

അതെ ഫോട്ടോയാണ് കഴിഞ്ഞ ദിവസവും നോറ ക്യാമറയ്ക്ക് മുന്നിൽ കാണിച്ചിരിക്കുന്നത്. അതേസമയം നിറവധി സർപ്രൈസുകൾ നിറച്ചൊരു ഫാമിലി വീക്കായിരുന്നു കഴിഞ്ഞത്. നോറയും ഉപ്പയും തമ്മിലുള്ള പ്രശ്നങ്ങൾ ഫാമിലി വീക്കോടെ തീരുമെന്നണ് ഏവരും പ്രതീക്ഷിച്ചത്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഒറ്റയാള്‍ പോരാളിയായാണ് നോറയെ പലരും വിലയിരുത്തുന്നത്.  തുടക്കം മുതല്‍ക്കു തന്നെ ഒറ്റയ്ക്കാണ് നോറ ഗെയിം കളിക്കുന്നത്.  അതേസമയം തന്നെ കടുത്ത വിമര്‍ശനങ്ങളും നോറ നേരിടാറുണ്ട്.  ഇമോഷണല്‍ ഗെയിമിലൂടെ വിക്ട്ം കാര്‍ഡ് ഇറക്കുന്നുവെന്നും പേഴ്‌സണല്‍ ഗ്രഡ്ജ് സൂക്ഷിക്കുന്നു എന്നുമൊക്കെയാണ്  നോറയ്‌ക്കെതിരെ വന്നിട്ടുള്ള പ്രധാന വിമര്‍ശനം.

Suji

Entertainment News Editor

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

6 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

7 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

8 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

8 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

10 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

12 hours ago