ജിന്റോയുടെ ആരാധകരിൽ പിളർപ്പ്; വിജയ സാധ്യത അഭിഷേകിന്; വോട്ടിങ്ങിൽ കാര്യമായ അട്ടിമറി നടക്കും.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ രണ്ട് പ്രധാനപ്പെട്ട മത്സരാർത്ഥികളാണ് ജാസ്മിനും ജിന്റോയും. ഇരുവർക്കും അവരുടേതായ ഒരു ഫാന്‍ബേസും പുറത്തുണ്ട്. ഇരുവരും തമ്മില്‍ പല ഏറ്റുമുട്ടലുകളും ബിഗ് ബോസ് വീടിനുള്ളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും വ്യക്തിപരമായ വൈരാഗ്യങ്ങളിലേക്ക് അത് പോയിട്ടില്ല. എന്നാല്‍ പുറത്തുള്ള ആരാധകർക്കിടയില്‍ അത് അങ്ങനെയല്ല. തങ്ങളുടെ ഇഷ്ട താരങ്ങള്‍ക്ക് വേണ്ടി അവർ ഏത് തലത്തിലേക്ക് വരേയും പോകുന്നു. ജിന്റോ, ജാസ്മിന്‍ ഇവരില്‍ ആരെങ്കിലും ഒരാളായിരിക്കും ബിഗ് ബോസിന്റെ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തുകയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതില്‍ തന്നെ ജിന്റോയ്ക്കാണ് കൂടുതൽ സാധ്യത. കാരണം പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണ അദ്ദേഹത്തിനുണ്ട്. എന്നാല്‍ അവിടെയാണ് ഒരു ട്വിസ്റ്റ് സംഭവിക്കാന്‍ പോകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങലിലായി അഭിഷേക് ശ്രീകുമാറിന് വലിയ രീതിയില്‍ ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ എല്ലാം തന്നെ ഇത് പ്രകടമാണ്. എന്നാൽ അത് ജിന്റോയ്ക്ക് തിരിച്ചടിയായി മാറുമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ജിന്റോ അനുകൂലികളായ പ്രേക്ഷകരാണ് അഭിഷേകിന് പിന്നാലെ പോകുന്നത് എന്നതാണ് ഇവർ ചൂണ്ടിക്കാണിക്കുന്ന കാരണം. ജിന്റോ അനുകൂലികളില്‍ വിഭജനം ഉണ്ടാകുകയാണെങ്കില്‍ അത് ജാസ്മിന് അനുകൂലമായ മാറുമോയെന്ന ആശങ്കയും ജാസ്മിന്‍ വിരുദ്ധരിലുണ്ട്. വോട്ട് വിഭജിക്കപ്പെടുന്നതിലൂടെ ജാസ്മിന്‍ വിജയിക്കാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ ഇവരെ രണ്ടുപേരേയും മറികടന്ന് അഭിഷേക് തന്നെ വിജയി ആകാനുള്ള സാധ്യതയും ഇവർ തള്ളിക്കളയുന്നില്ല.

ഇത് സൂചിപ്പിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ. ജിന്റോ ഫാൻബേസിലെ ഒരു ചോർന്നൊലിപ്പിന് സാക്ഷ്യം വഹിക്കാൻ പൊകുന്ന ഒരു ആഴ്ചയാണ് വരാൻ പോകുന്നത്. സീസൺ 6 ന്റെ രാജാവായി അഭിഷേക് മാറുന്നതും ഈ ആഴ്ച ആയിരിക്കും. ജിന്റോയെ സപ്പോർട്ട് ചെയ്യുന്ന ബഹുഭൂരിപക്ഷം ആളുകളും ഒന്നെങ്കിൽ ജാസ്മിനോടുള്ള ഹേറ്റ് കൊണ്ടോ അല്ലെങ്കിൽ സപ്പോർട്ട് ചെയ്യാൻ അവിടെ വേറെ ആണുങ്ങൾ ആരും ഇല്ലാത്തത് കൊണ്ടും ആണ്.കഴിഞ്ഞ ഒരു ആഴ്ചയിലെ ഫാമിലി വീക്ക് കൊണ്ട്, അഭിഷേക് ഒട്ടുമിക്ക ഫാമിലി ഓഡിയൻസിനെയും കൈയിലെടുത്തിട്ടുണ്ട്. ഒരു ഗ്രൂപ്പിൽ ആണെങ്കിൽ പോലും,ജാസ്മിനോടുള്ള അനിഷ്ടം പ്രകടമായി തന്നെ പുള്ളി കാണിക്കാറുള്ളത് കൊണ്ടും, ഇന്നലത്തെ റാങ്കിംഗ് ടാസ്കിന് ശേഷമുള്ള സംഭാഷണത്തിന് ശേഷവും ജിന്റോ ഫാൻസിലെ ജാസ്മിൻ ഹേറ്റേർസ് ഘടകം ഒന്നടങ്കം ഇനി അഭിഷേക് ന് സ്വന്തം ആകാൻ പോകുന്നു. ഗ്രൂപ്പിൽ അഭിഷേകിനെ ബൂസ്റ്റ് ചെയ്ത് പോസ്റ്റുകൾ വരാൻ ചാൻസ് കുറവാണ്. കാരണം പുറത്ത് പിആർ കൊടുത്തിട്ടുണ്ട് എന്ന് എപ്പിസോഡ് ൽ തന്നെ ജിന്റോ സമ്മതിച്ച കാര്യമാണ്. പക്ഷെ വോട്ടിങ്ങിൽ കാര്യമായ അട്ടിമറി നടക്കും എന്ന് തീർച്ചയാണ്. മലയാളി സമൂഹത്തിന്റെ ടേസ്റ്റ് അനുസരിച്ച് എന്തായാലും സീസൺ 10 വരെയെങ്കിലും വിന്നർ ആകാൻ പോകുന്നത് ഒരു പുരുഷൻ തന്നെയായിരിക്കും. ജിന്റോ ഒരിക്കലും ഒരു ബിബി വിന്നർ മെറ്റീരിയല്‍ അല്ല.

അങ്ങനെ നോക്കുമ്പോൾ അഭിഷേകിനാണ് സാധ്യത എന്നാണ് കുറിപ്പിൽ പറയുന്നത്. അതേസമയം തുടക്കത്തിൽ ഒട്ടും പ്രേക്ഷക പിന്തുണ ഇല്ലാത്ത മത്സരാര്ഥിയായിരുന്നു അഭിഷേക്. എന്നാൽ മാതൃ ദിനത്തോട് കാര്യങ്ങൾ മാറി മറിയുകയായിരുന്നു. നിലവിൽ അഭിഷേകിന് പുറത്തു നിരവധി ഫാൻസുണ്ട്. അതേസമയമ് ജിന്റോയുടെ സ്ക്രീൻ സ്പേസ് ഇപ്പോൾ കുറഞ്ഞുവരുന്നതായും നാദിറ അടക്കമുള്ളവർ പറയുന്നുണ്ട്.

Suji

Entertainment News Editor

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago