സോഷ്യല്‍ മീഡിയയില്‍ നമ്മള് നിത്യേന കാണുന്ന കാഴ്ചകള്‍ വ്യത്യസ്തവും ഭയപ്പെടുത്തുന്നതുമാണ്. വൈറലാകാന്‍ വേണ്ടി ആളുകള്‍ ഉണ്ടാക്കുന്ന പല വീഡിയോകളും കാഴ്ചക്കാരെ സന്തോഷിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നു. വിവിധ വളര്‍ത്തുമൃഗങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പട്ടി, പൂച്ച, തത്ത തുടങ്ങി നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരുണ്ട്.
വ്യത്യസ്തമായ വളര്‍ത്തുമൃഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ധൈര്യശാലികള്‍ക്ക് മാത്രമേ ഈ വീഡിയോ കാണാന്‍ കഴിയൂ. ട്രാവല്‍ ബ്ലോഗറും വന്യജീവി പരിശീലകനുമായ ബ്രയാന്‍ ബാര്സിക്കിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്രേക്ഷകരെ ഞെട്ടിക്കുന്നത്. ഏറ്റവും ധൈര്യശാലികള്‍ക്ക് മാത്രമേ പാമ്പുകളെപ്പോലെയുള്ള ഉരഗങ്ങളെ വളര്‍ത്താന്‍ കഴിയൂ. ബ്രയാന്‍ ബര്‍മീസ് പാമ്പുകള്‍ക്കൊപ്പം ഉറങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. കണ്ണുകള്‍ അടച്ച ബ്രയാന്റെ ശരീരത്തിലൂടെ പാമ്പുകള്‍ ഇഴഞ്ഞു. ശാന്തരായ ഈ ഇഴജന്തുക്കള്‍ ബ്രയ്നിനെ ഒന്നും ചെയ്യുന്നില്ലന്നതാണ് ഈ വീഡിയോയെ വ്യത്യസ്തമാക്കുന്നത്.
ഒരുപക്ഷെ ബ്രയ്നെ പരിചയമുള്ളത് കൊണ്ടാവാം പാമ്പുകള്‍ ഇയാളെ ഒന്നും ചെയ്യാത്തത്. ചിലപ്പോള്‍ കഠിനമായ ഒരു നീണ്ട ദിവസത്തിന് ശേഷം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരു മയക്കം നിര്‍ബന്ധമാണ്. എനിക്ക് ഒറ്റയ്ക്ക് അത് പറ്റില്ല എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ ഇദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. nsakesbytestv എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏകദേശം 1.3 മില്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.
നിങ്ങള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ പേടിയില്ലാതെ കിടക്കാന്‍ സാധിക്കുന്നത് എന്നാണ് ഒരാളുടെ കമന്റ്. നിങ്ങള്‍ ഉറങ്ങുകയല്ല വെറുതെ കണ്ണ് അടച്ച് കിടക്കുകയാണെന്ന് വേറൊരള് കമന്റ് ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വീഡിയോയുടെ താഴെ പലരും സ്റ്റീവ് ഇര്വിനേ പറ്റിയും പറയുന്നുണ്ട്. 1996 മുതല്‍ 2007 വരെ സംപ്രേഷണം ചെയ്തിരുന്ന ‘ദി ക്രോക്കഡൈല്‍ ഹണ്ടര്‍’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സ്റ്റീവ് ഇര്വിന് പ്രശസ്തനായത്.