ജയസൂര്യയെ നായകനാക്കി മിഥുന് മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആട് ഒരു ഭീകരജീവിയാണ്. ചിത്രത്തിന് ബോക്സോഫീസില്‍ തിളങ്ങാനായില്ലെങ്കിലും ഷാജി പാപ്പനെ ആരാധകര്‍ ഹൃദയത്തോട് ചേര്‍ത്തിരുന്നു. ആദ്യഭാഗം പരാജയപ്പെട്ടെങ്കിലും രണ്ടാം ഭാഗം സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോഴും ആരാധകര്‍ ഹൃദയത്തോട് ചേര്‍ക്കുന്ന കഥാപാത്രമാണ് ഷാജി പാപ്പനും അറയ്ക്കല്‍ അബു, സാത്താന് സേവ്യറും ഡ്യൂഡും എല്ലാം.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ മൂന്നാംഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന് മിഥുന് മാനുവല്‍. ആടിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ജയസൂര്യയും മിഥുനും പുതിയ ചിത്രം പ്രഖ്യാപിച്ചത്.
ആട്ടിന്‍ കുട്ടികളെ എടുത്തു നില്ക്കുന്ന ജയസൂര്യയും മിഥുന് മാനുവല്‍ തോമസും വിജയ് ബാബുവുമാണ് പോസ്റ്ററില്‍. ‘പാപ്പനും പിള്ളേരും വരുവാ കേട്ടോ, ഇനി അങ്ങോട്ട് ‘ആടുകാലം”- എന്ന കുറിപ്പോടെയാണ്ജയസൂര്യ ചിത്രം പങ്കുവച്ചത്. പഴയ ടീം തന്നെയായിരിക്കും പുതിയ ചിത്രത്തിലുണ്ടാവുക എന്നാണ് സൂചന. എന്തായാലും ആരാധകര്‍ ആവേശത്തിലാണ്. നിരവധി പേരാണ് ഷാജി പാപ്പനെ വീണ്ടും കാണാനായതിന് നന്ദിയറിയിക്കുന്നത്.
2015ലാണ് ആട് ഒരു ഭീകരജീവിയല്ല എന്ന ചിത്രം തിയ്യേറ്ററിലെത്തിയത്. 2017ലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. ജയസൂര്യ, സൈജു കുറിപ്പ്, ഇന്ദ്രന്‍സ്, വിനായകന്, വിജയ് ബാബു, സണ്ണി വെയിന്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ഫ്രൈഡെ ഫിലിം ഹൗസാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…