Film News

പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ആടുജീവിതവും രാസ്തയും തമ്മിലെന്ത്? സോഷ്യയ മീഡിയയിൽ നടക്കുന്ന ഊഹാപോഹങ്ങൾക്ക് മറുപടി

സർജ്ജനോ ഖാലിദ്, ആരാധ്യ ആൻ, അനഘ നാരായണൻ, ടി ജി രവി ,ഇർഷാദ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി വരുന്ന അനീഷ് അൻവർ ചിത്രം രാസ്ത ജനുവരി അഞ്ചിന് തിയേറ്ററിൽ എത്തുകയാണ്. റുബൽ ഖാലി എന്ന് കേട്ടിട്ടില്ലാത്ത ആരും തന്നെ ഉണ്ടാവില്ല, പ്രത്യേകിച്ചും പ്രവാസികൾ. ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ, ഏറ്റവും വലിപ്പമേറിയ മരുഭൂമിയാണ് റുബൽ ഖാലി. ഈ മരുഭൂമിയുടെ പശ്ചാത്തലത്തിലാണ് രാസ്തയുടെ കഥ. ഒരു യാത്രയ്ക്കിടെ ഈ മരുഭൂമിയിൽ എത്തി പറ്റുന്ന നാല് പേർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും, അതിനിടയിൽ അവർ റുബൽ ഖാലി മരുഭൂമിയിൽ നേരിടുന്ന സംഭവങ്ങളും കൂട്ടിയിണക്കി ആണ് രാസ്ത എന്ന സർവൈവൽ ചിത്രം എത്തുന്നത്.

ഷാഹുൽ ഈരാറ്റുപേട്ട, ഫായിസ് മടക്കര എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും ചെയ്തത്. ബ്ലെസി – പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ആട് ജീവിതവിമായി താരതമ്യം ചെയ്ത് രാസ്തയെ കുറിച്ച് ചില വാർത്തകൾ പുറത്ത് വന്നിരുന്നു. അത്തരം പ്രചാരണങ്ങൾ ഒന്നും സത്യമല്ലെന്നാണ് ഇപ്പോൾ രാസ്തയുടെ തിരക്കഥയൊരുക്കിയവർ പറയുന്നത്. ആട് ജീവിതവുമായി ചിത്രത്തിന് ഒരു ബന്ധവുമില്ല. റൂബൽ ഖാലി എന്ന ഭൂമിയിലെ ഏറ്റവും വലിയ മണൽ മരുഭൂമിയിലെ സർവൈവൽ ആണ് സിനിമ. സിനിമയുടെ രണ്ടാം പകുതി മാത്രമാണ് ഈ പറഞ്ഞ മരുഭൂമിയൊക്കെ വരുന്നത്. ആദ്യ പകുതിയിൽ പ്രണയവും കുടുംബ ബന്ധങ്ങളും ഉൾപ്പടെ പല കാര്യങ്ങളും വന്നു പോകുന്നുണ്ടെന്നും ഷാഹുൽ ഈരാറ്റുപേട്ടയും ഫായിസ് മടക്കരയും പറഞ്ഞു.

ജൂൺ എന്ന സിനിമയിലൂടെ എത്തിയ സർജനോ ഖാലിദ്, അനഘ നാരായണൻ, ടി ജി രവി, സുധീഷ്, ഇർഷാദ് അലി, ആരാധ്യ ആൻ തുടങ്ങിയവർക്ക്‌ ഒപ്പം ജിസിസിയിലെ പ്രമുഖ താരങ്ങൾ ആയ ഫക്രിയ കാമിസ്, കാമിസ് അൽ റവാഹി, പാക് താരം സമി സാരങ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നിർമിച്ചത് അലു എന്റർടൈൻമെന്റ്സിനു വേണ്ടി ലിനു ശ്രീനിവാസ് ആണ്. വിഷ്ണു നാരായണൻ ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ മ്യൂസിക് അവിൻ മോഹൻ സിതാരയാണ്, എഡിറ്റിംഗ് അഫ്‌താർ അൻവർ, വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവർ ആലപിച്ച മികച്ച ഗാനങ്ങളാണ് രാസ്തയിൽ ഉള്ളത്.

Ajay Soni