25 ദിവസം കൊണ്ട് 150 കോടിയില്‍!! ആടുജീവിതം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നെന്ന് പൃഥ്വി

പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിലെത്തിയ ആടുജീവിതം മികച്ച പ്രതികരണം നേടി തിയ്യേറ്ററില്‍ മുന്നേറുകയാണ്. നജീബിന്റെ പ്രവാസ ഭൂമിയിലെ അിതിജീവനമാണ് ചിത്രം പറയുന്നത്. ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബ്ലെസി സ്‌ക്രീനിലെത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ നേട്ടം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

ചിത്രം തിയ്യേറ്ററിലെത്തി 25 ദിവസം കൊണ്ട് 150 കോടി കലക്ഷന്‍ നേടിയിരിക്കുകയാണ്. പൃഥ്വിരാജാണ് ചിത്രത്തിന്റെ പുതിയ നേട്ടം പങ്കുവച്ചത്. ‘ആടുജീവിതം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു! ലോകമെമ്പാടും തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ അചഞ്ചലമായ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി!,’ എന്നാണ് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.

മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ കാലം ഷൂട്ടിംഗ് നീണ്ടുപോയ ചിത്രമാണ് ആടുജീവിതം. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കോവിഡ് കാലത്ത് മരുഭൂമിയില്‍ നീണ്ട ദിവസങ്ങള്‍ ടീം കുടുങ്ങിയിരുന്നു. വലിയ പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്. നജീബായി പൃഥ്വിയും ഹക്കീമായി ഗോകുലും ചിത്രത്തില്‍ ജീവിയ്ക്കുകയായിരുന്നു. ജിമ്മി ജീന്‍ ലൂയിസ്, അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Anu

Recent Posts

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

12 mins ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

1 hour ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

1 hour ago

പലപ്പോഴും വലിയ രീതിയിലുള്ള അപമാനം തൃഷ സിനിമയിൽ നിന്ന് നേരിട്ടിട്ടുണ്ട്

നടി തൃഷ കൃഷ്ണൻ സിനിമയിലെത്തിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്. താരത്തിന് നാൽ‌പ്പത് വയസായിരിക്കുകയാണ്. പക്ഷെ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നടി.…

1 hour ago

അത്തരം രീതികളിലൊന്നും മമ്മൂക്കയ്ക്ക് താൽപ്പര്യമില്ല, ടിനി ടോം

താരസംഘടന എഎംഎം എ തിരഞ്ഞെടുപ്പും മമ്മൂട്ടിയുമായി ബന്ധപ്പെട്ടു വന്ന ചില റിപ്പോർട്ടുകളെപ്പറ്റി പ്രതികരിക്കുകയാണ് നടൻ ടിനി ടോം. ഒരു ഓൺലൈൻ…

2 hours ago

പലപ്പോഴും വലിയ രീതിയിലുള്ള സൈബർ അറ്റാക്കുകൾ ആണ് അഭയ ഹിരണ്മയിക്ക് എതിരെ ഉണ്ടാകാറുള്ളത്

സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങൾ നേരിടാറുള്ള സെലിബ്രിറ്റി ആണ് അഭയ ഹിരണ്മയി. ഇപ്പോഴിതാ തന്റെ പോസ്റ്റില്‍ മോശം കമന്റുമായി…

2 hours ago