വിഷു റിലീസ് ചിത്രങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ മൂന്നാം ആഴ്ച്ച പിന്നിടുമ്പോളും ആടുജീവിതം ഗംഭീര കളക്ഷൻ നേടി മുന്നേറുകയാണ്, ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന റെക്കോർഡ് ആണ് ആടുജീവിതം നേടിയിരിക്കുന്നത് , റിലീസ് ചെയ്യ്തു 21 ദിവസത്തിലും ഒരുകോടിക്ക് മുകളിൽ കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു, ഇതോടു 140 കോടി നേടിയ മോഹൻലാൽ ചിത്രം പുലിമുരുകൻ മറികടക്കുന്ന ഒരു കാഴ്ച്ചയാണ് ഇപ്പോൾ ആടുജീവിതം സിനിമയിൽ കാണാൻ കഴിയുന്നത്.
നടൻ പൃഥ്വിരാജിന്റെ കരിയർ തന്നെ മാറ്റിമറിക്കുന്ന ചിത്രമാണ് ആടുജീവിതം, ഇനിയും ആടുജീവിതത്തിന് മറികടക്കാൻ ഉള്ളത് മഞ്ഞുമ്മലും, 2018 മാണ്. പി വി ആർ മൾട്ടിപ്ലെക്സും പ്രൊഡ്യൂസഴ്സ് അസോസിയേഷനും തമ്മലുള്ള ഈ അടുത്തിടയിലെ തർക്കം ചെറുതായി സിനിമയെ ബാധിച്ചിരുന്നു. അങ്ങനൊരു തർക്കമില്ലായിരുന്നെങ്കിൽ തീർച്ചയായും ആടുജീവിതം ഇപ്പോൾ 150 കോടി കളക്ഷന്‍ മുന്നിൽ പോയേനെ എന്നാണ് റിപോർട്ടുകൾ പറയുന്നത്
ഇപ്പോൾ മോഹൻലാലിന് ശേഷം സോളോ മൂവി കൊണ്ട് 130 കോടി കളക്ഷൻ നേടിയ നടനായി മാറി പൃഥ്വിരാജ്, പൃഥ്വിരാജിന്റെ ഹാർഡ് വർക്കിനുള്ള ഒരു ഫലം കിട്ടിയ ചിത്രമായിരുന്നു ആടുജീവിതം, ചിത്രത്തിലെ നടന്റെ മേക്കോവർ തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു, എന്തായാലും ഇപ്പോൾ മലയാള സിനിമ 2024 ൽ ഒരു അഭിമാനം കൊള്ളുന്ന വര്‍ഷം തന്നെയാണ്
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…