Categories: Film News

രണ്ട് വര്‍ഷത്തെ ജോര്‍ദാന്‍ മരുഭൂമിയിലെ ഷൂട്ടിംഗിന് ശേഷം ബ്ലെസ്സിയും പൃഥ്വിരാജും നാട്ടിലേക്ക്…!

മലയാളി സിനിമാ പ്രേമികള്‍ക്ക് ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ബ്ലെസ്സി. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമയായ ആടുജീവിതം പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷകള്‍ അര്‍പ്പിച്ചിരിക്കുന്ന സിനിമയാണ്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയുടെ ഏറ്റവും പുതിയ വിവരങ്ങളാണ് പുറത്ത് വരുന്നത്. ആടുജീവിതം സിനിമയുടെ വിദേശത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരമാണ് പുറത്ത് വരുന്നത്.

പൃഥ്വിരാജ് തന്നെയാണ് ഈ വിവരം തന്റെ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്. ആടുജീവിതം വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയായി വീട്ടിലേക്ക് തിരിച്ചു വരുന്നു എന്നാണ് അദ്ദേഹം ചിത്രം പങ്കുവെച്ചുകൊണ്ട് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, വിദേശത്തെ ചിത്രീകരണം പൂര്‍ത്തിയായ സിനിമയ്ക്ക് കേരളത്തില്‍ ഇനി കുറച്ച് ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുള്ളതായും അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നുണ്ട്. ആടുജീവിതം സിനിമയുടെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് ഈ വാര്‍ത്ത ആരാധകരെ അറിയിച്ചത്. കൊവിഡ് പ്രതിസന്ധിക്കിടയില്‍പെട്ട് സിനിമയുടെ ഷൂട്ടിംഗ് ദീര്‍ഘനാള്‍ നീണ്ടുപോവുകയായിരുന്നു. രണ്ട് വര്‍ഷത്തോളമെടുത്ത് രണ്ട് ഘട്ടങ്ങളായിട്ടാണ് ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നത്. മാര്‍ച്ചില്‍ ആണ് സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനിലെ നിയന്ത്രണങ്ങള്‍ എല്ലാം ചിത്രീകരണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. സഹാറ, അള്‍ജീരിയ എന്നിവിടങ്ങൡലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി താരം നടത്തിയ ശാരീരിക മാറ്റങ്ങള്‍ എല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്‌റെ കഷ്ടപ്പാടുകളെ കുറിച്ച് ആളുകള്‍ പറയുമ്പോഴും പൃഥ്വിരാജ് പറയാറുള്ളത് സംവിധായകന്‍ ബ്ലെസ്സി കടന്നുപോയ സാഹചര്യങ്ങളെ കുറിച്ചായിരുന്നു.

 

വര്‍ഷങ്ങളോളമായി അദ്ദേഹം ഈ സിനിമയുടെ പിറകെയാണ്.. മലയാളത്തിലെ തിരക്കേറിയ സംവിധായകരില്‍ ഒരാളായ ബ്ലെസ്സി മറ്റ് സിനിമകളെല്ലാം മാറ്റി വെച്ചതും ഉപേക്ഷിച്ചതും ആടുജീവിതം എന്ന ഈ സിനിമയ്ക്ക് വേണ്ടിയാണ്. അതോര്‍ക്കുമ്പോള്‍ താന്‍ സഹിച്ചതൊന്നും ഒരു ത്യാഗമേ അല്ലെന്നാണ് പൃഥ്വിരാജ് പോലും പറഞ്ഞത്. അതേസമയം, ഒരു നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം എ.ആര്‍ റഹ്‌മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമ കൂടിയാണ് ആടുജീവിതം. അദ്ദേഹം ജോര്‍ദാനിലെ സെറ്റ് സന്ദര്‍ശിക്കാന്‍ എത്തിയ വിശേഷം എല്ലാം പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ വിദേശ ഷൂട്ടിംഗ് കഴിഞ്ഞ വിവരവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ഇനി ആരാധകര്‍.

Sreekumar

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

4 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

8 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

9 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

10 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

12 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

13 hours ago