പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആടുജീവിത’ത്തിന്റെ ട്രെയിലര്‍ പുറത്ത്. പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ ഒറിജിനല്‍ ട്രെയിലര്‍ പുറത്തുവിട്ടത്
നേരത്തെ സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ ലീക്കായ സാഹചര്യത്തിലാണ് പൃഥി തന്നെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. പുറത്തുവന്നത് ചലച്ചിത്രമേളകള്‍ക്കായി ഒരുക്കിയ ട്രെയിലര്‍ ആണെന്നും സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും പൃഥ്വി പറഞ്ഞു.
‘ഇത് മനപൂര്‍വമല്ലായിരുന്നു. ഇത് ഓണ്‍ലൈനില്‍ ‘ലീക്ക്’ ആകാനായി ഒരുക്കിയതല്ല. എന്നാല്‍ ചലച്ചിത്രമേളകള്‍ക്ക് മാത്രമായി കട്ട് ചെയ്ത ‘ആടുജീവിതം’ ട്രെയിലര്‍ ഓണ്‍ലൈനിലൂടെ പുറത്തുവന്നത് നിങ്ങളില്‍ മിക്കവര്‍ക്കും അറിയാമെന്ന് ഞാന്‍ ഊഹിക്കുന്നു.
അതുകൊണ്ട് ഇതാ, ആടുജീവിതം, ‘ദ ഗോട്ട് ലൈഫ്’ (പൂര്‍ത്തിയായിട്ടില്ല, ജോലി പുരോഗമിക്കുന്നു) എന്ന സിനിമയുടെ ചലച്ചിത്രമേളക്കായുള്ള ട്രെയിലര്‍… നിങ്ങള്‍ക്ക് ഇത് ഇഷ്ടമാവുമെന്ന് കരുതുന്നു’, എന്നാണ് പൃഥ്വിരാജ് പങ്കുവച്ചത്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് എന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ജീവിതാവസ്ഥകളാണ് വീഡിയോയിലുള്ളത്. പൃഥ്വിയുടെ കരിയറിലെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും ട്രെയിലര്‍ ഉറപ്പ് നല്കുന്നു.
മലയാളത്തില്‍ ഏറ്റവുമധികം നാളുകള്‍ ഷൂട്ട് ചെയ്ത സിനിമകളിലൊന്നാണ് ‘ആടുജീവിതം’. ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രമാണ്. വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവില്‍ അവസാന പണിപ്പുരയിലാണ്.
ഈ വര്‍ഷം ഒക്ടോബര്‍ 20നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം എത്തുന്നത്. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…