‘ആഫത്…’ വിജയ് ദേവരകൊണ്ടയുടെ ലൈഗറിലെ റൊമാന്റിക് സോങ് എത്തി

പ്രശസ്ത സംവിധായകൻ പൂരി ജഗന്നാഥ്‌ യുവതാരം വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ലൈഗർ. ഒരു പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ലൈഗറിൽ ഒരു കിക്ക് ബോക്സറായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. വലിയ റിലീസ് ആണ് അണിയറക്കാർ ചിത്രത്തിനു വേണ്ടി പ്ലാൻ ചെയ്യുന്നത്. ബോളിവുഡ് സംവിധായകൻ കരൺ ജോഹറും നടി ചാർമി കൗറും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ‘ആഫത് ‘ എന്ന പുതിയ ഗാനമൊരു റൊമാന്റിക് ട്രാക്കാണ്. അനന്യ പാണ്ഡേയാണ് ചിത്രത്തിൽ നായികയാകുന്നത്. നേരത്തെ പുറത്ത് വന്ന ‘ അകടി പകടി ‘ എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയി ഒരുങ്ങുന്ന ചിത്രത്തിൽ ഏഴു ഫൈറ്റ് രംഗങ്ങളും ആറു പാട്ടുകളുമുണ്ട്.

നടി രമ്യ കൃഷ്ണനും ചിത്രത്തിലൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിഷ്ണു ശർമയാണ് ചായാഗ്രാഹകൻ, കീചയാണ് ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ. യു/ എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഓഗസ്റ്റ് 25നു ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Gargi

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

32 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago