പതിനഞ്ച് മിനുട്ടുകള്‍ക്ക് ആലിയ വാങ്ങിയ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് ആലിയ ഭട്ട്. ക്യൂട്ടാണ് ആലിയയുടെ സൗന്ദര്യമെന്നാണ് ആരാധകര്‍ പറയുന്നത്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന സിനിമയിലൂടെയാണ് ആലിയ സിനിമാലോകത്തേക്കെത്തിയത്. വളരെ പെട്ടെന്ന് തന്നെ ബോളിവുഡ് സിനിമയില്‍ തന്റെ സ്ഥാനം കണ്ടെത്തിയ താരം ഇപ്പോള്‍ യുവനടന്‍ രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലാണ്. ഇരുവരുടേയും വിവാഹമാണെന്ന റിപ്പോര്‍ട്ടുകള്‍ ഇടയ്ക്കിടെ പുറത്ത് വരുന്നുണ്ട്. വൈകാതെ ഇരുവരും തമ്മിലുള്ള വിവാഹം ഉണ്ടാകുമെന്നാണ് അറിയുന്നത്. അതേ സമയം ആലിയ തെലുങ്ക് സിനിമാ ലോകത്തേക്ക് കൂടി ചുവടുവെക്കാന്‍ ഒരുങ്ങുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.


ബ്രഹ്‌മാണ്ഡ സിനിമയായ ബാഹുബലിയ്ക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ആലിയ തെലുങ്കിലേക്ക് എത്തുന്നത്. ആര്‍ആര്‍ആര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രമുഖരായ നിരവധി താരങ്ങള്‍ വേഷമിടുന്നുണ്ട്. പക്ഷെ, ആലിയ സ്‌ക്രീനിലെത്തുന്നത് വളരെ കുറച്ച് സമയം മാത്രമാണ്. എന്നാല്‍ അതിന് വലിയൊരു പ്രതിഫലം തന്നെ വാങ്ങുന്നുണ്ടെന്നുമാണ് പുത്തന്‍ റിപ്പോര്‍ട്ടുകള്‍.തെലുങ്കിലെ ആദ്യ സിനിമയില്‍ കേവലം പതിനഞ്ച് മിനുറ്റ് മാത്രമേ ആലിയ ഉണ്ടാവുകയുള്ളു എന്നാണ് അറിയുന്നത്. ഇത്രയും മിനിറ്റില്‍ അഭിനയിക്കുന്നതിന് വേണ്ടി മാത്രം അഞ്ച് കോടിയോളം പ്രതിഫലം വാങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. പത്ത് ദിവസം മാത്രമേ ആലിയയുടെ സീനുകള്‍ ഷൂട്ട് ചെയ്തിരുന്നുള്ളു.
പതിനഞ്ച് മിനിറ്റേ ഉള്ളുവെങ്കിലും ആലിയയുടേത് ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ടൊരു സമയത്താണ് ആലിയ എത്തുക.

 

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

7 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

9 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

9 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

12 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

13 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

14 hours ago