ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന് വിവാഹിതയാകുന്നു, താരപുത്രിയുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇപ്പോള്‍ ബന്ധം വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്. ഫിറ്റ്നസ് ട്രെയിനര്‍ നൂപുര്‍ ഷിക്കാരെയാണ് ഇറ ഖാന്റെ ജീവിത പങ്കാളിയാകുന്നത്. നാടക കലാകാരിയാണ് ഇറ ഖാന്.
വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇറഖാന്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു മുഹൂര്‍ത്തം കഴിഞ്ഞ വിവരം പുറത്ത് വിട്ടത്. മത്സരം കാണാന്‍ എത്തിയ ഇറയ്ക്ക് അരികില്‍ എത്തി സൈക്കിളിംഗ് മത്സരത്തിനുള്ള വേഷം ധരിച്ച് എത്തിയ
നൂപുര്‍ മുട്ടുകുത്തിയാണ് വിവാഹ മോതിരം ഇറയ്ക്ക് സമ്മാനിച്ചത്.. ഈ വീഡിയോ ആണ് ഇപ്പോള്‍ താരപുത്രി പുറത്ത് വിട്ടിരിക്കുന്നത്. മത്സരത്തിനിടെ തന്നെയാണ് ഇറ നൂപുറിനോട് ഇഷ്ടമാണ് എന്ന് പറഞ്ഞിരിക്കുന്നതും.. യെസ് .. എന്ന് ഇറ പറഞ്ഞതോടെ വലിയ ആര്‍പ്പുവിളികളും ആരവവും വീഡിയോയില്‍
കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. ആമിര്‍ഖാന്റെ ആദ്യഭാര്യ റീന ദത്തയാണ് ഇറയുടെ അമ്മ. ജുനൈദെന്നയാണ് ആമിര്‍ഖാന്റെ മകന്. 2002ല്‍ റീന ദത്തയുമായി ആമിര്ഖാന് വിവാഹ മോചനം നേടിയിരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…