വധു മുസ്ലിം വരൻ ഹിന്ദു ; ആമിർഖാന്റെ മകളുടെ വിവാഹം ക്രിസ്ത്യൻ രീതിയിൽ, വിമർശിച്ച് ആരാധകർ

കഴിഞ്ഞ കുറച്ച് ​​ദിവസങ്ങൾക്ക് മുൻപായിരുന്നു ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർഖാന്റെയും മുൻ ഭാര്യ റീന ദത്തയുടെയും  മകൾ ഇറ ഖാന്റെ വിവാഹം നടന്നത്. സോഷ്യൽ മീഡിയ നിറയെ വിവാഹ ചിത്രങ്ങളും വീഡിയോകളും കൊണ്ട് നിറഞ്ഞിരുന്നു. ഫിറ്റ്‌നെസ് ട്രെയിനറും ദീർഘകാല സുഹൃത്തുമായ നുപൂർ ശിഖരെയെയാണ് ഇറ ഖാൻ വിവാഹം ചെയ്തത്. മുംബൈയിലെ താജ് ലാൻഡ്‌സ് എൻഡ് ഹോട്ടലിൽ വെച്ചായിരുന്നുഈ  വിവാഹം രജിസ്ട്രർ ചെയ്യുന്ന ചടങ്ങുകൾ നടന്നത്. ആമിറിന്റെ ആദ്യ ഭാര്യയായ റീന ദത്തയുടെയും രണ്ടാം ഭാര്യയായ കിരൺ റാവുവിന്റെയും കുടുംബങ്ങൾ ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഇറ്റലിയിലായിരുന്നു ഇറയും നുപൂറും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. നവംബറിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത നിശ്ചയ വിരുന്നും നടന്നു. വിവാഹത്തിന് മുന്നോടിയായി മുൻ ഭാര്യ റീന ദത്തയുടെ വസതിയിലെ ആഘോഷ പരിപാടികളുടെ ആമിറും ഭാഗമായിരുന്നു. ആമിർ ഖാന്റെയും റീനയുടെയും വീടുകളിലെ ഒരുക്കങ്ങളുടെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

രജിസ്റ്റർ വിവാഹത്തിനു ശേഷമാണ് വിവാഹ ചടങ്ങുകൾ ആരംഭിച്ചത് ആമിർ ഖാനും ആദ്യ ഭാര്യ റീന ദത്തയ്ക്കും ജുനൈദ് ഖാൻ എന്നൊരു മകനും കൂടിയുണ്ട്. പരമ്പരാ​ഗത രീതിയിലുള്ള വിവാഹ​മായിരുന്നു ഇറയുടെയും നുപൂറിന്റെയും. കൂടാതെ നുപൂർ ശിഖരെയുടെ വീട്ടിൽ മഹാരാഷ്ട്രാ ആചാര പ്രകാരമുള്ള വിവാഹാഘോഷമായ കേൾവൻ ആഘോഷങ്ങൾ നടന്നിരുന്നു. പരിപാടിയിൽ ഇറയും പങ്കെടുത്തിരുന്നു. അതോടെ വിവാഹ ചടങ്ങുകൾ കഴിഞ്ഞുവെന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞിരുന്നില്ല. മകൾ ആ​ഗ്രഹിച്ചത് പോലൊരു സ്വപ്ന വിവാഹം രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചും ആമിർ ഖാൻ  നടത്തി. ഉദയ്പൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ വധുവും വരനും വിവാഹ മോതിരം കൈമാറി. ക്രിസ്ത്യൻ സ്റ്റൈലിൽ ഒരു റോയൽ വെഡ്ഡിങാണ് നടന്നത്. ഇറയ്ക്കും വരനുമായി പറുദീസ പോലെയാണ് വിവാ​ഹ വേദി ആമിർ അണിയിച്ചൊരുക്കിയത്. തൂവെള്ള ​ഗൗണിൽ അതീവ സുന്ദരിയായി പിതാവിനും മാതാവിനും ഒപ്പം നടന്നുവരുന്ന ഇറയുടെ ചിത്രങ്ങൾ വൈറലാണ്. ബിസ്ക്കറ്റ് നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു നുപൂറിന്റെ വേഷം. മോതിരം പരസ്പരം വിരലിൽ അണിയിച്ച ശേഷം ഇരുവരും ചുംബിക്കുകയും ചെയ്തു. ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ആമിര്‍ ഖാന്‍ വികാരഭരിതനാവുന്നതും കണ്ണീര്‍ തുടയ്ക്കുന്നതും വൈറലാകുന്ന ദൃശ്യങ്ങളില്‍ കാണാം. തന്റെ മുന്‍ഭാര്യ റീന ദത്തയ്ക്കൊപ്പമിരുന്നാണ് ആമിര്‍ വിവാഹച്ചടങ്ങുകള്‍ നിരീക്ഷിച്ചത്.

തന്റെ മകളുടെ വിവാഹത്തില്‍ താന്‍ അങ്ങേയറ്റം വികാര ഭരിതനായേക്കുമെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ആമിര്‍ ഖാൻ പറഞ്ഞിരുന്നു. അതേസമയം വധു മുസ്ലീമും വരൻ ഹിന്ദുവും ആയിരുന്നിട്ടും വിവാഹം ക്രിസ്ത്യൻ രീതിയിൽ നടത്തിയതിന് താര കുടുംബത്തെ ആരാധകർ അഭിനന്ദിക്കുന്നുണ്ട്. അതേസമയം ചിലർ വരൻ നുപൂറിനെ പരിഹ​സിച്ചും എത്തി. കാരണം മുംബൈയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ജോ​​ഗിങ് കഴിഞ്ഞ് അതേ വേഷത്തിലാണ് നുപൂർ എത്തിയത്. മുംബൈയിലെ വിവാഹ ചടങ്ങിൽ ധരിച്ച വേഷത്തിന്റെ പേരിൽ ഇറയും ട്രോളിന് ഇരയായിരുന്നു. നല്ലൊരു സ്റ്റൈലിസ്റ്റിനെ വസ്ത്രം ഡിസൈൻ ചെയ്യാൻ ഏൽപ്പിക്കാമായിരുന്നില്ലേ… സിംപ്ലിസിറ്റി കാണിച്ച് കോമാളിയാകണോ എന്നായിരുന്നു കമന്റുകൾ. മകളുടെ ക്രിസ്ത്യൻ സ്റ്റൈൽ വെഡ്ഡിങിന് കറുത്ത കോട്ടും സ്യൂട്ടുമായിരുന്നു ആമിർ ഖാന്റെ വേഷം. വരനെക്കാൾ ചെറുപ്പമാണ് സ്യൂട്ട് ലുക്കിൽ ആമിറെന്നും കമന്റുകളുണ്ട്. ഒടുവിൽ ചെറുക്കൻ നല്ലൊരു വസ്ത്രം ധരിച്ചു. വരനെക്കാൾ സുന്ദരൻ അമ്മായിയച്ഛൻ, ഫ്രെയിമിലുള്ള ആരേക്കാളും സുന്ദരി വിവാഹം നിയന്ത്രിച്ച പുരോഹിതയാണ് എന്നിങ്ങനെയെല്ലാമാണ് കമന്റുകൾ. ഉദയ്പൂരിലെ താജ് ആരവല്ലി പാലസിൽ വെച്ച് നടന്ന വിവാഹത്തിൽ ആമീർ ഖാന്റെ മാതാവായ സീനത്തും പങ്കെടുത്തു. ഏഴ് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇറ ഖാൻ നുപൂറിനെ വിവാഹം കഴിക്കുന്നത്.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago