വിവാഹം പെട്ടെന്നെടുത്ത തീരുമാനമായി പോയെന്ന് ആന്‍ അഗസ്റ്റിന്‍

എല്‍സമ്മ എന്ന ആണ്‍കുട്ടിയെന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്കെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. കുറച്ച് സിനിമകളില്‍ അഭിനയിച്ച ആന്‍ പെട്ടെന്ന് തന്നെ കാമറാമാന്‍ ജോമോന്‍ ടി ജോണുമായി വിവാഹിതയാകുകയായിരുന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും ജീവിതത്തെകുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി ഇപ്പോള്‍.

ആന്‍ അഗസ്റ്റിന്റെ വാക്കുകള്‍-
ജീവിതത്തില്‍ വളരെ പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹം.
23 വയസ്സുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്നെടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
അച്ഛന്റെ മരണമുണ്ടാക്കിയ വേദന മറികടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോഴും താന്‍ അച്ഛനോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. വലിയ സങ്കടങ്ങള്‍ വരുമ്പോള്‍ വിളിക്കുന്നത് രഞ്ജിത്തങ്കിളിനെയാണ്, ഞാനില്ലേ നിന്റെ കൂടെ? മുഴങ്ങുന്ന ശബ്ദത്തില്‍ അങ്കിള്‍ അത് പറയുമ്പോള്‍ വലിയ ആശ്വാസമാണ്.

 

 

Geethu