പൊട്ടിച്ചിരിപ്പിക്കാന്‍ ഷാഫി വീണ്ടും! ഇനി ആനന്ദം പരമാനന്ദം! ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് മമ്മൂക്ക!

ഇന്ദ്രന്‍സും ഷറഫുദ്ദീനും നായകന്മാരായി എത്തുന്ന ഏറ്റവും പുതിയ ഷാഫി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസറ്റര്‍ എത്തി. മമ്മൂക്കയാണ് തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ഏറ്റവും പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ആനന്ദം പരമാനന്ദം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ തരംഗമായി മാറുകയാണ്. മലയാളി പ്രേക്ഷകര്‍ക്ക് നിരവധി സൂപ്പര്‍ഹിറ്റുകള്‍ തന്റെ തൂലികയില്‍ നിന്നും സമ്മാനിച്ചിട്ടുള്ള എം സിന്ധുരാജിന്റെതാണ് ഈ സിനിമയുടെ രചന. ഒരുപാട് സിനിമകളിലൂടെ നമ്മെ പൊട്ടിച്ചിരിപ്പിച്ച സംവിധായകന്‍ ഷാഫി സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്.

ഇരുവരും ആദ്യമായി ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് ആണ് ആനന്ദം പരമാനന്ദം നിര്‍മ്മിച്ചത്. ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍ എന്നിവര്‍ക്ക് പുറമെ മലയാള സിനിമയിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് ആനന്ദം പരമാനന്ദം. അജു വര്‍ഗീസ്, ബൈജു സന്തോഷ്, സാദിഖ്, സിനോയ് വര്‍ഗീസ്, ഒ പി ഉണ്ണികൃഷ്ണന്‍, നിഷ സാരംഗ്, അനഘ നാരായണന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായിട്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

എഡിറ്റിംഗ് – സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്‌സന്‍ പൊടുത്താസ്, ആര്‍ട്ട് ഡയറക്ടര്‍ – അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ് – പട്ടണം റഷീദ്, ലിറിക്സ് – മനു മഞ്ജിത്, ഗായകര്‍ – വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, കോസ്റ്റ്യൂംസ് – സമീറ സനീഷ്, പി ആര്‍ ഒ – വാഴൂര്‍ ജോസ്, ടൈറ്റില്‍ ഡിസൈന്‍ – ടെന്‍പോയിന്റ്, ഡിസൈന്‍ – പ്രമേഷ് പ്രഭാകര്‍, സ്റ്റില്‍സ് – ഹരി തിരുമല, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. ഒക്ടോബര്‍ മാസം ചിത്രം തീയറ്ററുകളില്‍ ആനന്ദം പരമാനന്ദം പ്രദര്‍ശനത്തിന് എത്തും.

B4blaze News Desk

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

12 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

14 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

14 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

14 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

14 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

15 hours ago