Film News

ഈ കൊച്ച് ഇവിടുത്തെ സീനിയറാ…!! കോളേജ് കുമാരിയായി മീന, ‘ആനന്ദപുരം ഡയറീസ്’ ട്രെയിലര്‍ പുറത്ത്

മലയാളത്തിന്റെ പ്രിയ താരം മീന പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ആനന്ദപുരം ഡയറീസ്’. വിദ്യാര്‍ഥിനിയുടെ വേഷത്തിലാണ് മീന ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ലോ കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ.

പാതി വഴിയില്‍ മുടങ്ങിപ്പോയ നിയമ പഠനം പുനരാരംഭിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് മീന ചിത്രത്തിലെത്തുന്നത്. തമിഴ് നടന്‍ ശ്രീകാന്ത്, മനോജ് കെ ജയന്‍, ‘അഡാറ് ലൗവ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷന്‍ അബ്ദുള്‍ റഹൂഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നത്. സിദ്ധാര്‍ത്ഥ് ശിവ, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മാലാ പാര്‍വ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടന്‍, അഭിഷേക് ഉദയകുമാര്‍, ശിഖ സന്തോഷ്, നിഖില്‍ സഹപാലന്‍, സഞ്ജന സാജന്‍, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖില്‍, ആര്‍ജെ അഞ്ജലി, വൃദ്ധി വിശാല്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ജയ ജോസ് രാജ് ആണ്. നീല്‍ പ്രൊഡക്ഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശശി ഗോപാലന്‍ നായരാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, റഫീഖ് അഹമ്മദ്, സുരേഷ് മാത്യു, സിനാന്‍ എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ്. കെഎസ് ചിത്ര, സുജാത, സൂരജ് സന്തോഷ്, ജാക്സണ്‍ വിജയന്‍, റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുന്‍, അശ്വിന്‍ വിജയ്, ശ്രീജിത്ത് സുബ്രഹ്‌മണ്യന്‍, യാസിന്‍ നിസാര്‍, മിഥുന്‍ ജയരാജ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ഷാന്‍ റഹ്‌മാന്‍, ആല്‍ബര്‍ട്ട് വിജയന്‍, ജാക്സണ്‍ വിജയന്‍ എന്നിവരാണ് ഈണം ഒരുക്കിയത്. മാര്‍ച്ച് ആദ്യ വാരത്തോടെ ചിത്രം തിയ്യേറ്ററിലെത്തും. സജിത്ത് പുരുഷനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. അപ്പു ഭട്ടതിരിയും ഷൈജാസ് കെ എമ്മും ചേര്‍ന്നാണ് എഡിറ്റിംഗ്.

സത്യകുമാര്‍, പി ശശികല എന്നിവരാണ് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. വിനോദ് മംഗലത്താണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. നാസ്സര്‍ എമ്മാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍. ബാബാ ഭാസ്‌കര്‍, സ്പ്രിംഗ് എന്നിവര്‍ ചേര്‍ന്നാണ് കൊറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നത്. കല- സാബു മോഹന്‍, വസ്ത്രാലങ്കാരം -ഫെമിന ജബ്ബാര്‍, മേക്കപ്പ്- സിനൂപ് രാജ് & സജി കൊരട്ടി, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, പരസ്യകല-കോളിന്‍സ് ലിയോഫില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഉമേശ് അംബുജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍-കിരണ്‍ എസ് മഞ്ചാടി, അസിസ്റ്റന്റ് ഡയറക്ടര്‍-വിഷ്ണു വിജയന്‍ ഇന്ദിര, അഭിഷേക് ശശി കുമാര്‍, മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാര്‍ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍-ക്ലിന്റോ ആന്റണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- മോഹന്‍ദാസ് എം ആര്‍, പ്രൊഡക്ഷന്‍ മാനേജര്‍-ജസ്റ്റിന്‍ കൊല്ലം, അസ്ലാം പുല്ലേപ്പടി, ലോക്കേഷന്‍ മാനേജര്‍ -വന്ദന ഷാജു എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

Anu