ജയിലറിനേക്കാൾ മികച്ചത്; കൊത്തയുടെ റിവ്യൂവുമായി ആറാട്ടണ്ണൻ

ദുൽഖർ സൽമാൻ നായകനായ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റിവ്യൂവുമായി സന്തോഷ് വർക്കി. സിനിമ റിവ്യൂകളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ സ്ഥിരമായി കാണുന്ന മുഖമാണ് സന്തോഷ് വർക്കി എന്ന ആറാട്ട് അണ്ണൻ. ‘മോഹൻലാൽ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി .അടുത്തിടെ മോഹൻലാലിനെ മോശമായി പരാമർശിച്ചുകൊണ്ടുള്ള സന്തോഷ് വർക്കിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മോഹൻലാൽ എന്ന നടനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ളതായിരുന്നു സന്തോഷ് വർക്കിയുടെ വീഡിയോ.ഇതിന്റെ പേരിൽ നടൻ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.ഇപ്പോഴിതാ ദുൽഖർ സൽമാൻ നായകനായ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റിവ്യൂവുമായി സന്തോഷ് വർക്കി എത്തിയിരിക്കുകയാണ്. അത്യുഗ്രൻ സിനിമയെന്നാണ് കിംഗ് ഓഫ് കോതയെക്കുറിച്ച സന്തോഷ് വർക്കിപറയുന്നത് .ദുൽഖർ സൽമാൻ മികച്ച അഭിനയമാണ് കാഴ്ച വച്ചതെന്നും രജനീകാന്ത് നായകനായി എത്തിയ ചിത്രം ജയിലറിനേക്കാൾ മികച്ച ചിത്രമാണ് കിംഗ് ഓഫ് കൊത്തയെന്നും സന്തോഷ് വർക്കി പറയുന്നു. പാൻ ഇന്ത്യൻ ലെവലിൽ ചിത്രം ഹിറ്റ് ആകുമെന്നും സന്തോഷ് പറയുന്നുണ്ട്. സന്തോഷ് വർക്കിയുടെ വാക്കുകൾ നോക്കാം.

ഗംഭീര സിനിമയാണ് കിംഗ് ഓഫ് കൊത്ത.ആക്ഷനും പ്രണയവും കോമഡിയും ഉൾപ്പെടുത്തിക്കൊണ്ട് ജോഷിയുടെ മകൻ തയാറാക്കിയിരിക്കുന്നത് മികച്ച സിനിമയാണ്.ഇത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.ദുൽഖറിന്റെ അഭിനയം എടുത്തു പറയേണ്ടതാണ്. സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. സിനിമ സൂപ്പർ ഹിറ്റായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.ജയിലർ സിനിമയെ അപേക്ഷിച്ച് നോക്കുമ്പോൾ കിംഗ് ഓഫ് കൊത്ത സൂപ്പർ ഹിറ്റാണെന്നും സന്തോഷ് വർക്കി പറയുന്നു.”ആതേസമയം ഓണം റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ് , ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആണ് ചിത്രത്തിന്റെ സംവിധായകൻ. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് നിർമ്മാണം.

Aswathy

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

37 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

39 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

51 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

59 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago