കിടിലന്‍ മേക്കോവറില്‍ ഞെട്ടിച്ച് ആരാധ്യ ബച്ചന്‍!!

ആരാധകരേറെയുള്ള താരപുത്രിയാണ് ആരാധ്യ ബച്ചന്‍. അച്ഛന്റെയും അമ്മയുടെയും പാതയില്‍ സിനിമാ താരമല്ലെങ്കിലും ആരാധകരേറെയാണ് താരപുത്രിയ്ക്കുള്ളത്. ഇപ്പോഴിതാ താരപുത്രിയുടെ കിടിലന്‍ മേക്കോവറാണ് സോഷ്യലിടത്ത് നിറയുന്നത്. മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ അഭിഷേക് ബച്ചനും ഐശ്വര്യ റായ്ക്കും ഒപ്പമെത്തിയാണ് താരപുത്രിയും.

കുഞ്ഞ് നാള്‍ മുതല്‍ ആരാധ്യയെ കാണുന്നത് നെറ്റി മുഴുവന്‍ മറയ്ക്കുന്ന ഹെയര്‍ സ്‌റ്റൈലിലായിരുന്നു. അതിനെതിരെ വിമര്‍ശനവും നിറഞ്ഞിരുന്നു. നെറ്റിയിലെന്തോ പാട് മായ്ക്കാനാണെന്ന തരത്തിലും ഗോസിപ്പുകള്‍ നിറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ആ പതിവ് ലുക്ക് മാറ്റി പിടിച്ചിരിക്കുകയാണ് താരം. പുതിയ സ്റ്റൈലിലുള്ള ആരാധ്യയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൂന്ന് ദിവസമായി നടക്കുന്ന ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷ പരിപാടിയില്‍ ബോളിവുഡ് താര ലോകം ഒന്നടങ്കം തന്നെ എത്തിയിട്ടുണ്ട്.

എല്ലാ യാത്രകളിലും പരിപാടികളിലും വേദികളിലുമെല്ലാം അമ്മ ഐശ്വര്യാ റായിയുടെ നിഴല്‍ പോലെ ആരാധ്യയുണ്ടാകാറുണ്ട്. മകളുടെ കൈപിടിച്ച് മാത്രമേ ആരാധ്യയെ കാണാറുള്ളു. അടുത്തിടെ ഐശ്വര്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധ്യ നടത്തിയ പ്രസംഗവും സ്‌കൂളിന്റെ വാര്‍ഷികദിനത്തില്‍ അവതരിപ്പിച്ച നാടകത്തിലെ ആരാധ്യയുടെ കഥാപാത്രവുമെല്ലാം ഏറെ വൈറലായിരുന്നു.

Anu

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

6 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

7 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

7 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

7 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

7 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

9 hours ago