മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമയാണ് ആറാട്ട്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഫെബ്രുവരി 18ന് തീയറ്ററുകളില്‍ എത്തിയ സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത്. അതേസമയം, ഒരുപാട് വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും സിനിമ ഇരയായിരുന്നു. ഇപ്പോള്‍ സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ കൂടി എത്തിയതോടെ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നു വരികയാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും സംവിധായകന് ബി ഉണ്ണികൃഷ്ണന് പങ്കുവെച്ച രസകരമായ സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
മൊത്തത്തില്‍ ആറാട്ട് നല്ലൊരു ഫണ്‍ ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.. കൂടെ മോഹന്‍ലാല്‍ സെറ്റില്‍ വെച്ച് ചെയ്ത ഒരു രസകരമായ സംഭവവും അദ്ദേഹം പങ്കുവെച്ചു. ‘രാത്രികാലങ്ങളില്‍ എന്റേയും ഉദയന്റേയുമൊപ്പം കുറേനേരം വര്‍ത്തമാനം പറഞ്ഞിട്ടാണ് ലാല്‍ സാറ് പോകുന്നത്.
എല്ലാ തവണയും പോവുമ്പോള്‍ പുള്ളി കോറിഡോറില്‍ കൂടി ഞങ്ങളെ കാണിക്കാനായി ഒരു പ്രത്യേക രീതിയില്‍ നടക്കും. മൂന്നാമത്തെ ദിവസം ഷൂട്ടിനായി വന്നപ്പോള്‍ ഇന്നത്തെ ഷൂട്ടില്‍ എനിക്ക് ആ നടപ്പ് വേണമെന്ന് പറഞ്ഞു. ഒരു തരത്തിലും ഞാന്‍ ചെയ്യില്ല എന്നാണ് ലാല്‍ സാര്‍ പറഞ്ഞത്.
അങ്ങനെയല്ല എനിക്കത് വേണമെന്ന് ഞാന്‍ പറഞ്ഞു. പിന്നെ പുള്ളി അത് ചെയ്തു. ഭയങ്കര രസകരമായ ഒരു ഷൂട്ട് ആയിരുന്നു അത്. ഉണ്ണിക്കൃഷ്ണന് കൂട്ടിച്ചേര്‍ത്തു…കൂട്ടത്തില്‍ ഈ സിനിമയെ വെറുതെ വിടൂ എന്നും ഇതൊരു പാവം സിനിമയാണെന്നും സംവിധായകന് പറയുന്നു.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…