അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ…! ലാലേട്ടനുമൊത്തുള്ള സിനിമ വരുന്നുണ്ടെന്ന് ആഷിഖ് അബു..!

മരക്കാറിന് ശേഷം പ്രിയദര്‍ശനുമൊത്തുള്ള മറ്റൊരു സിനിമ ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് ആ സിനിമ ഉപേക്ഷിച്ചെന്നും ഇനി ആഷിഖ് അബുവുമായിട്ടാണ് മോഹന്‍ലാല്‍ പുതിയ സിനിമ ചെയ്യുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ പാടെ തള്ളിക്കൊണ്ടായിരുന്നു മോഹന്‍ലാലിന്റെ വലംകൈയ്യായ ആന്റണി പെരുമ്പാവൂര്‍ രംഗത്ത് വന്നത്.

ആഷിഖ് അബുവുമൊത്ത് ഒരു സിനിമയുടെ ചര്‍ച്ച നടന്നിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നുമാണ് ആന്റണി പറഞ്ഞിരുന്നത്. എന്നാല്‍ ഇതേ കാര്യത്തെ കുറിച്ച് ആഷിഖ് അബു ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘ലാലേട്ടനുമൊത്തുള്ള സിനിമ ഏറെക്കാലമായുള്ള പ്ലാനാണ്. അതിന്റെ ആലോചനകളും ചര്‍ച്ചകളും നടക്കുന്നുണ്ട്. എല്ലാം ഒത്തുവരുന്ന സമയം ആ സിനിമ സംഭവിക്കുമെന്നാണ് എന്റെ വിശ്വാസം”

എന്നാണ് ആഷിഖ് അബു തന്റെ പുതിയ സിനിമകളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവെ ഭാവി സിനിമകളെ കുറിച്ച് പറഞ്ഞത്. ടൊവിനോ തോമസ് നായകനാകുന്ന നാരദന്‍ ആണ് ആഷിഖ് അബുവിന്റെതായി റിലീസിനെത്തുന്ന ഏറ്റവും പുതിയ ചിത്രം.

അതേസമയം, ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനാവുന്ന ഒരു ചിത്രവും ആഷിഖിന്റെ ആലോചനയിലുണ്ട്. അതിനിടെ, ശ്യാം പുഷ്‌കരന്റെ തന്നെ തിരക്കഥയില്‍ ഷാരൂഖ് ഖാന്‍ നായകനാവുന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടി ഷാരൂഖിനെ കണ്ടതായും സിനിമയുടെ ആശയം പറഞ്ഞതായും ആഷിഖ് വ്യക്തമാക്കിയിട്ടുണ്ട്.

 

 

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

33 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago