ഒരുപാട് സിനിമകള്‍ കൂട്ടായ പരിശ്രമത്തിലൂടെ വിജയിപ്പിച്ചെടുത്ത സിനിമാ നിര്‍മ്മാണ കമ്പനിയാണ് ആശിര്‍വാദ് സിനിമാസ്. ഇന്ന് മലയാള സിനിമാ രംഗത്തെ തന്നെ ഏറ്റവും വലിയ സിനിമാ നിര്‍മ്മാണ കമ്പനിയായി വളര്‍ന്ന ആശിര്‍വാദുമായി ബന്ധപ്പെട്ട പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയനടന് മോഹന്‍ലാല്‍. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ആണ് ആശിര്‍വാദ് സിനിമാസിന്റെ നെടുംതൂണ്്. നരസിംഹം എന്ന സിനിമ തൊട്ടുള്ള ഒരു കൂട്ടായ്മയുടെ മറ്റൊരു വിജയമാണ് ഇപ്പോള്‍ ദുബായില്‍ സംഭവിച്ചിരിക്കുന്നത്.
ദുബായിയിലും ആശിര്‍വാദ് സിനിമാസിന്റെ ഓഫീസ് തുറന്നിരിക്കുകയാണ്. ഈ സന്തോഷം ആരാധകരെ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. 23 വര്‍ഷത്തെ സ്ക്രീനില്‍ മാജിക് മെനയുകയും ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുകയും ചെയ്യുന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ആശിര്‍വാദ് സിനിമാസ്. ഉദ്ഘാടനത്തിന്റെ വീഡിയോ പങ്കുവെച്ച് ബന്ധപ്പെട്ടവര്‍ കുറിച്ച വാക്കുകള്‍ ഇതായിരുന്നു..
2022 ഓഗസ്റ്റ് 27 ന് യുഎഇയിലെ ദുബായില്‍ ആശിര്‍വാദ് സിനിമാസ് ഓഫീസ് ഞങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും തുറക്കുകയും ചെയ്ത വിവരം നിങ്ങളെ അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. മോഹന്‍ലാല്‍ സാറിനോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു, എന്നേക്കും നന്ദിയുള്ളവരാണ്.
അദ്ദേഹത്തിന്റെ അനുഗ്രഹവും മഹാമനസ്കതയും പിന്തുണയും മാര്‍ഗനിര്‍ദേശവും ആശിര്‍വാദ് സിനിമാസ് കുടുംബത്തിന് നല്കി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മാന്ത്രിക കഥകളും കലയും നിങ്ങള്‍ക്കായി കൊണ്ടുവരാന്‍ ഞങ്ങള്‍ ആരംഭിക്കുമ്പോള്‍ ആശിര്‍വാദ് സിനിമാസ് നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണ പ്രതീക്ഷിക്കുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…