കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി 

Follow Us :

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച മോശം കമെന്റും അതിന് ഗായിക ന ൽകുന്ന  മറുപടി ആണ് ഇപ്പോൾ വൈറൽ ആകുന്നത് , ഈ അടുത്തിടക്ക് താരം ഒരു പാട്ടിന്റെ വീഡിയോ പങ്കുവെച്ചിരുന്നു,അതിന് ഒരാൾ പങ്കുവെച്ച മോശ  കമന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു അഭയയുടെ പ്രതികരണം. പിന്നാലെ പ്രൊഫൈലും പങ്കുവെക്കുന്നുണ്ട് അഭയ.

കമന്റ് ഇടാന്‍ ആശയ ദാരിദ്ര്യം ആണെന്ന് പറഞ്ഞാല്‍ അത്  മനസിലാക്കാം. പക്ഷെ ലൈംഗിക ദാരിദ്ര്യം കാരണം ബാക്കിയുള്ളവരുടെ കമന്റ് ബോക്‌സില്‍ വന്ന് ഇങ്ങനെ ഛര്‍ദ്ദിക്കുന്ന എല്ലാ നല്ലവരായ നാട്ടുകാരോടും പുച്ഛം മാത്രം. നിങ്ങള്‍ ഛര്‍ദ്ദിച്ചോ, ചര്‍ദ്ദിച്ചു ഛര്‍ദ്ദിച്ചു പോയി ചത്തോ. അതാണ് നിന്റെയൊക്കെ അമ്മയ്ക്കും പെങ്ങള്‍ക്കും നല്ലത്. കഷ്ടം എന്നാണ് അഭയ പറഞ്ഞിരിക്കുന്നത്,

നാട്ടില്‍ ഉള്ള സ്ത്രീകള്‍ കാല്‍ അകത്തി വെക്കണം എന്നാണ് അദ്ദേഹം എന്റെ കമന്റ് ബോക്‌സില്‍ വന്നു പറഞ്ഞത്. ആരെങ്കിലും ഇദ്ദേഹത്തിന്റെ അമ്മയോടോ പെങ്ങളോടോ ഒന്ന് പറയുമോ മകന്റെ ആ മാനസിക അവസ്ഥ , എന്നാണ് പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് അഭയയുടെ പ്രതികരണം നടത്തിയിരിക്കുന്നത്, അഭയയുടെ ഈ മറുപടി കേട്ട് നിരവധി ആളുകൾ അനുകൂലിച്ചു എത്തുന്നുണ്ട്. ഇങ്ങനെയുള്ളവർക്ക് ഈ മറുപടി കലക്കി എന്നാണ് അവർ പറയുന്നത്