കറിവേപ്പിലയാണോ, ചൊറിയണമാണോ , അറിയിച്ചു തരാം ;  പ്രതികരിച്ച് അഭയ ഹിരൺമയി

സം​ഗീതവും മോ‍ഡലിങും എല്ലാമായി അഭയ ഹിരൺമയി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഏത് വിശേഷവും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ അഭയ മടിക്കാറില്ല. സ്വതന്ത്ര്യ ചിന്താ​ഗതിയുള്ളതുകൊണ്ട് തന്നെ റിബലെന്ന വിളിപ്പേര് കുട്ടിക്കാലം മുതൽ കേൾക്കുന്നതാണെന്ന് അഭയ പലപ്പോഴായി പറ‍ഞ്ഞിട്ടുമുണ്ട്. അഭയയ്ക്കുള്ളിലെ സം​ഗീതത്തെ പുറത്തെടുത്തതും പ്രോത്സാഹിപ്പിച്ചതും ​ഗായികയുടെ മുൻ ലിവിങ് പാട്നറും സം​ഗീത സംവിധായകനുമായ ​ഗോപി സുന്ദറായിരുന്നു. പതിനാല് വർഷത്തോളം ഇരുവരും ലിവിങ് റിലേഷൻഷിപ്പിലായിരുന്നു. ഒരു വർ‌ഷം മുമ്പാണ് ഇരുവരും ലിവിങ് റിലേഷൻഷിപ്പ് അവസാനിപ്പിച്ചത്. ​ഗോപി സുന്ദർ പിന്നീട് ​ഗായിക അമൃത സുരേഷുമായി പ്രണയത്തിലായി. ​ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻ അവസാനിപ്പിച്ച ശേഷം സം​ഗീതവും മോഡലിങുമെല്ലാമായി തിരക്കിലാണ് അഭയ. സ്വകാര്യ ജീവിതത്തിൽ ഒരുപാട് വിമർശിക്കപ്പെട്ടിട്ടുള്ള സെലിബ്രിറ്റിയാണ് ​ഗോപി സുന്ദർ. ഭാര്യയും രണ്ട് കുട്ടികളുമുണ്ടായിരിക്കെ തന്നെയാണ് ബന്ധം വേർപ്പെടുത്താതെ അഭയയുമായി ​ഗോപി സുന്ദർ പ്രണയത്തിലായത്. അതുകൊണ്ട് തന്നെ ​ഗോപി സുന്ദറുമായി പ്രണയത്തിലായിരുന്ന കാലത്ത് അഭയ പങ്കുവെച്ചിരുന്ന കുറിപ്പുകളും ഫോട്ടോകളും വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടാറുമുണ്ടായിരുന്നു. ​​ഗോപി സുന്ദറുമായുള്ള പ്രണയം അവസാനിപ്പിച്ച ശേഷവും ​ഗോപിയുമായി ബന്ധപ്പെട്ട മോശം കമന്റുകൾ അഭയയ്ക്ക് അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ചിലപ്പോഴൊക്കെ അത്തരം കമന്റുകളും കുറ്റപ്പെടുത്തലുകളും അഭയ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇപ്പോഴിതാ തന്നെ മോശമായി ചിത്രീകരിച്ചുള്ള കമന്റിന് കുറിക്കു കൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് അഭയ. കഴിഞ്ഞ ദിവസം പ്രശസ്ത ​ഗാ​യകനും സം​ഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനൊപ്പം പാടാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ അഭയ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിനൊപ്പം ഒരു ജിംഗിള്‍ ചെയ്യാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ പാട്ടും കംപോസിഷനും എനിക്ക് ഏറെയിഷ്ടമാണ് എന്നാണ് റെക്കോർഡിങ് സെഷൻ സമയത്ത് പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് അഭയ കുറിച്ചത്.

ഓരോ പടികളും ചവിട്ടി പാട്ടിന്റെ ലോകത്ത് വിജയം നേടുന്ന അഭയയ്ക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി സുഹൃത്തുക്കളും ആരാധകരും ആശംസകളുമായി എത്തി. എന്നാൽ അവിടെയും ചിലർ അഭയയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തി മോശം കമന്റുകളാണ് കുറിച്ചത്. അവയുടെ സ്ക്രീൻഷോട്ട് ​ഗായിക പങ്കുവെച്ചതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഗോപി സുന്ദറിന്റെ കറിവേപ്പില എന്നായിരുന്നു ഒരാള്‍ ​ഗായികയെ പരിസിച്ച് കമന്റ് ചെയ്തത്. കമന്റിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് അഭയ നൽകിയത്. എന്റെ കക്കാസ് ഏട്ടന്‍… ഒരു കറിവേപ്പില കഥയും എന്ന ക്യാപ്ഷനോടെയാണ് കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് അഭയ പങ്കുവെച്ചത്. ഞാന്‍ കറിവേപ്പിലയാണോ.ചൊറിയണമാണോ എന്നറിയാന്‍ നീ വന്ന് മുന്നില്‍ നില്‍ക്കൂ.അപ്പോള്‍ മനസിലാവും. നിന്റെ ഉമ്മയോട് ഞാന്‍ ബോധിപ്പിക്കാം. അവർ വളര്‍ത്തിയപ്പോള്‍ പിഴച്ചു പോയ തെറ്റാണ് എന്ന് അവരെ ഞാനൊന്ന് ഓര്‍മ്മിപ്പിക്കണമല്ലോ… കക്കാസ് മുത്ത് പോയി ഉറങ്ങൂയെന്നുമായിരുന്നു അഭയയുടെ മറുപടി. അഭയ പ്രതികരിച്ചത് നന്നായി എന്നാണ് ഭൂരിഭാ​ഗം പേരും സ്ക്രീൻഷോട്ട് പ്രചരിച്ചതോടെ പറഞ്ഞത്. പാട്ടിനെക്കുറിച്ച് സംസാരിച്ചാല്‍ പോരേ എന്തിനാണ് അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ച് ചൊറിയാന്‍ പോവുന്നത്, ഈ മറുപടി പൊളിച്ചു, അനാവശ്യമായി ചൊറിയാന്‍ വരുന്നവരോട് ഇങ്ങനെ തന്നെ പറയണം. ഇത് ചോദിച്ച് മേടിച്ച പണിയാണ് എന്നെല്ലാമാണ് അഭയയ്ക്ക് ലഭിച്ച കമന്റുകൾ. സൈബർ ബുള്ളിയിങ് ഉണ്ടാകുമ്പോൾ പ്രതികരിക്കാൻ തോന്നാറില്ലെന്നും സമയം കിട്ടുമ്പോൾ മാത്രമാണ് പ്രതികരിക്കുന്നതെന്നും ഇത്തരം കാര്യങ്ങൾ ചെയ്ത് സമയം പാഴാക്കാൻ ആ​ഗ്രഹമില്ലെന്നുമാണ് അഭയ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. വസ്ത്രധാരണത്തിന്റെ പേരിലും വിമർശിക്കപ്പെടുന്നയാളാണ് അഭയ ഹിരൺമയി.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

17 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

19 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

20 hours ago