പലപ്പോഴും വലിയ രീതിയിലുള്ള സൈബർ അറ്റാക്കുകൾ ആണ് അഭയ ഹിരണ്മയിക്ക് എതിരെ ഉണ്ടാകാറുള്ളത്

Follow Us :

സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങൾ നേരിടാറുള്ള സെലിബ്രിറ്റി ആണ് അഭയ ഹിരണ്മയി. ഇപ്പോഴിതാ തന്റെ പോസ്റ്റില്‍ മോശം കമന്റുമായി വന്നൊരാള്‍ക്ക് അഭയ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. തന്റെ പാട്ടിന്റെ വീഡിയോ പങ്കുവചാണ് അഭയ ഹിരൺബേമായി എത്തിയത് . പിന്നാലെ ഒരാള്‍ താരത്തിനെതിരെ മോശം കമന്റുമായി എത്തുകയായിരുന്നു. ഇയാളുടെ കമന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു അഭയയുടെ പ്രതികരണം. സ്ത്രീകൾക്ക് മൊത്തത്തിലുള്ള അപമാനമെന്ന നിലയിലാണ് അഭയ ഈ പോസ്റ്റിനെ എടുത്തു കാട്ടാൻ ഉപയോഗിച്ചത് . അയാളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലും അഭയ പങ്കുവെക്കുന്നുണ്ട്. കമന്റ് ഇടാന്‍ ആശയ ദാരിദ്ര്യം ആണെന്ന് പറഞ്ഞാല്‍ മനസിലാക്കാം. പക്ഷെ ലൈംഗിക ദാരിദ്ര്യം കാരണം ബാക്കിയുള്ളവരുടെ കമന്റ് ബോക്‌സില്‍ വന്ന് ഇങ്ങനെ ഛര്‍ദ്ദിക്കുന്ന എല്ലാ നല്ലവരായ നാട്ടുകാരോടും പുച്ഛം മാത്രം. നിങ്ങള്‍ ഛര്‍ദ്ദിച്ചോ, ചര്‍ദ്ദിച്ചു ഛര്‍ദ്ദിച്ചു പോയി ചത്തോ. അതാണ് നിന്റെയൊക്കെ അമ്മയ്ക്കും പെങ്ങള്‍ക്കും നല്ലത്. കഷ്ടം എന്നാണ് കമന്റ് പങ്കുവച്ചു കൊണ്ട് അഭയ പറഞ്ഞിരിക്കുന്നത്.

നാട്ടില്‍ ഉള്ള സ്ത്രീകള്‍ കാല്‍ അകത്തി വെക്കണം എന്നാണ് അദ്ദേഹം കമന്റ് ബോക്‌സില്‍ വന്നു പറഞ്ഞത്. ആരെങ്കിലും ഇദ്ദേഹത്തിന്റെ അമ്മയോടോ പെങ്ങളോടോ ഒന്ന് പറയുമോ മകന്റെ ആ മാനസിക അവസ്ഥ എന്നാണ് പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് അഭയയുടെ പ്രതികരണം. താരത്തിന്റെ പ്രതികരണയതിനു കൈയടിക്കുകയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ . ഇത്തരം ഞരമ്പു രോഗികളെ നേരിടാന്‍ ഇത് തന്നെയാണ് വഴിയെന്നും അവര്‍ പറയുന്നു. എന്നാൽ കമന്റ് പങ്കുവെച്ച ജീവന് സ്ട്രിംഗ് എന്ന ഇൻസ്റ്റാഗ്രാം യൂസർ അവിടേം കൊണ്ടും അവസാനിപ്പിച്ചില്ല. ചാറ്റ് ബുക്സിൽ പോയി ഇയാൾ പ്രതികരിക്കുന്നുണ്ട്. മാത്രമല്ല ഈ വിഷയവുമായി ബന്ധപ്പെട്ട ഇയാൾ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയും പങ്കുവെച്ചിട്ടുണ്ട്. വളരെ മോദേശമായ ഭാഷയിൽ തന്നെയാണ് ഈ പ്രതികരണവയും. അതേസമയം അമ്മ ലതികയുടെ ഒപ്പം ഇരുന്ന് പാട്ട് പാടുന്ന ഒരു വീഡിയോയ്ക്കും അടുത്തിടെ ഒന്നിലേറെ മോശം കമന്റുകൾ വന്നിരുന്നു. അതും അഭയ കൈകാര്യം ചെയ്യേണ്ട വിധത്തിൽ തീർത്തുവിട്ടിട്ടുണ്ടായിരുന്നു. എന്നോ ഒരുകാലത്തു ഗോപി സുന്ദറുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരില്‍ അഭയയെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. താരം പങ്കുവെക്കുന്ന എല്ലാ വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കും താഴെ ഇതുമായി ബന്ധപ്പെട്ട കമന്റുകള്‍ കാണാം.

ഗോപി എവിടെ ഗോപിക്ക് സുഖമാണോ, ഗോപിയെ വിട്ടോ എനന്നൊക്കേയാണ് കമന്റുകൾ. ഗോപി സുന്ദറിനെ ഉപേക്ഷിച്ച ശേഷം അഭയ കൂടുതല്‍ സന്തോഷവതിയായി കാണുന്നുവെന്നും ചിലര്‍ പറയുന്നുണ്ട്. അത്തരത്തിലൊരു കമന്റിന് അഭയ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. ഇപ്പോള്‍ നിന്നെ കാണാന്‍ കൂടുതല്‍ സന്തോഷവതിയായി തോന്നുന്നുവെന്ന് ആളുകള്‍ പറയുമ്പോള്‍, തനിക്കുണ്ടായിരുന്നു ജീവിതം നിങ്ങള്‍ കണ്ടിട്ടേയില്ല. എല്ലായിപ്പോഴും താൻ സന്തോഷവതിയായ കുട്ടിയായിരുന്നുവെന്നും തനിക്കും തിരിച്ചടികളുണ്ടായിട്ടുണ്ട്. പക്ഷെ തന്റെ സന്തോഷം ഒരിക്കലും ആരേയും ആശ്രയിച്ചിട്ടുള്ളതായിരുന്നില്ല എന്നും അഭയ പറയുന്നു. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങളെല്ലാവരേയും പോലെ തനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. പക്ഷെ തനിക്ക് അതില്‍ യാതൊരു കുറ്റബോധവുമില്ല. ജീവിതം എന്നും പാഠങ്ങള്‍ പഠിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. തെറ്റുകള്‍ വരുത്തുക, അതില്‍ നിന്നും പഠിക്കുക. അടുത്ത തെറ്റ് വരുത്തുക. അതില്‍ നിന്നും പഠിക്കുക.

അങ്ങനെയാണ് ജീവിക്കേണ്ടത്. പ്രസന്റായിരിക്കുക. നിങ്ങള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജീവിതം ജീവിക്കുക എന്നു പറഞ്ഞാണ് അഭയ കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേസമയം മലയാളികള്‍ക്ക് ഇപ്പോൾ സുപരിചിതയാണ് ഗായിക അഭയ ഹിരണ്‍മയി. തന്റെ വേറിട്ട ശബ്ദം കൊണ്ടും ആലാപന മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് അഭയ ഹിരണ്‍മയി. മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ട വാലിനിലെ അഭയയുടെ പാട്ട്് വലിയ ഹിറ്റായി മാറിയിരുന്നു. സ്റ്റേജ് ഷോകളിലേയും നിറ സാന്നിധ്യമാണ് അഭയ ഹിരണ്‍മയി. ഇതിനുപുറമെ സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ് അഭയ. സംഗീതത്തിന് പുറമെ മോഡലിംഗിലും അഭയയ്ക്ക് താല്‍പര്യമുണ്ട്. അഭയയുടെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. തന്റെ പാട്ടും ജീവിതത്തിലെ രസകരമായ നിമിഷങ്ങളുമെല്ലാം അഭയ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്.