പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അഭയ ഹിരണ്മയി. നിരവധി ഗാനങ്ങൾ ആണ് താരം ഇതിനോടകം ആലപിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരും ഉണ്ട്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അഭയയുടെ ബന്ധമാണ് താരം കൂടുതൽ പ്രേഷകരുടെ ശ്രദ്ധ നേടാൻ കാരണമായത്. ഈ വിഷയത്തിൽ നിരവധി വിമർശനങ്ങളും താരത്തിന് ലഭിച്ചിരുന്നു. എന്നാൽ അതിനോട് ഒന്നും താരം ഇത് വരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന അഭയയുടെ ചിത്രങ്ങൾക്ക് എല്ലാം വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും പലപ്പോഴും ലഭിച്ചിട്ടുണ്ട്. എന്നാൽ അതിനോട് ഒന്നും പ്രതികരിക്കാൻ അഭയ തയാറായിട്ടില്ല.
എന്നാൽ അഭയ പങ്കുവെക്കുന്ന പല പോസ്റ്റുകളും വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ അഭയ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ കുട്ടിക്കാലത്തെ കുറിച്ച് ആണ് അഭയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തനിക് തന്റെ കുട്ടിക്കാലം വല്ലാതെ മിസ് ചെയ്യുന്നുണ്ട് എന്നും തനിക്ക് ആ കാലത്തിലേക്ക് തിരിച്ച് പോകാനാണ് ആഗ്രഹം എന്നുമാണ് അഭയ ഇപ്പോൾ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. പോസ്റ്റിൽ അഭയ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, ദൈവം എന്നോട് എപ്പോഴെങ്കിലും ഒരു വരം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ ആവശ്യപ്പെടുക എന്റെ കുട്ടിക്കാലം ആയിരിക്കും.
എന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. അത് ലഭിക്കുകയാണെങ്കിൽ വേറെ ഒന്നും തനിക്ക് വേണ്ട എന്നും അഭയ പറയുന്നു. ഒരുപാട് ആളുകൾ ചേർന്നാണ് എന്നെ വളർത്തിയത്. എന്റെ അച്ചന്റെ വീട്ടുകാർ വളരെ ഓമനിച്ച് ആണ് എന്നെ വളർത്തിയത്. അവരുടെ ലാളനകൾ എനിക്ക് ഇപ്പോഴും ഓര്മ ഉണ്ട്. കസിൻസിനൊപ്പം കളിച്ചു നടന്ന കളി സ്ഥലങ്ങളും എന്റെ ആദ്യ വളർത്തുനായ ആയ ടെസ്സയ്ക്കും എന്റെ വളർത്തു പൂച്ചയ്ക്കും ഒപ്പം എല്ലാം ഞാൻ കളിച്ചു നടന്ന ദിവസങ്ങൾ ഒക്കെ എത്ര മനോഹരം ആയിരുന്നു എന്നും വളരെ ലളിതമായ ആ കുട്ടിക്കാലം ആണ് തനിക്ക് ഇന്നും പ്രിയപ്പെട്ടത് ആയിട്ടുള്ളത് എന്നും അങ്ങോട്ട് തിരിച്ച് പോകാനാണ് താൻ ആഗ്രഹിക്കുന്നത് എന്നുമാണ് അഭയ പറഞ്ഞത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…