ഹീഗോ അച്ഛനെ പ്രതീക്ഷിച്ചു വാലാട്ടി ഇരിപ്പുണ്ട്. അമ്മയും ,കിളിയും ഞാനും അച്ഛന്റെ കൂടെ കെട്ടിപിടിച്ചു കിടക്കുന്നുണ്ട്, അച്ഛന്റെ മരണത്തിൽ വേദന പങ്കിട്ട് അഭയ

മലയാളികളുടെ പ്രിയ ഗായികയാണ് അഭയ ഹിരൺ മായി, അഭയയുടെ അച്ഛൻ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്, കോവിഡ് ബാധിച്ചാണ് താരത്തിന്റെ അച്ഛൻ മരണപ്പെട്ടത്,  കൊവിഡ് ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്, ഇപ്പോൾ തന്റെ അച്ഛന്റെ മരണത്തിൽ വേദന പങ്കുവെച്ച് എത്തിയിരിയ്ക്കുകയാണ് അഭയ, തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ കൂടിയാണ് അഭയ തന്റെ വേദന പങ്കിട്ടിരിക്കുന്നത്, അഭയയുടെ പോസ്റ്റ് ഇങ്ങനെ,

നന്ദി. ഒരുപാടു ഒരുപാടു പേരോട് പറയാനുണ്ട് വല്യച്ഛന്റെ ഒരു ഫോൺ കാളിൽ തന്നെ പ്രതികരിച്ച ശ്രിമതി ശൈലജടീച്ചറുടെ ഓഫീസ്‌ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന കേരളത്തിലെ ആരോഗ്യ വകുപ്പിന്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർസ് മനോജ് വെള്ളനാട് ,സന്തോഷ്, എല്ലാ ഡോക്ടർസ്,നഴ്സുമാരോടും ഹെൽപ്പേഴ്സിനും ,ആംബുലൻസ് ഡ്രൈവേഴ്‌സിനും നന്ദി. ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോര്പറേഷന് മേയർ ഒരു സഹോദരിയെ പോലെ കൂടെ നിന്നതിന് . ശ്രി ജോൺ ബ്രിട്ടാസ് സാറിനും അദ്ദേഹത്തിന്റെ പി എ രമ്യക്ക് ,അജയൻ അമ്പലപാട്. രജപുത്ര രഞ്ജിത്തേട്ടന്

സുഹൃത്തുക്കൾ സുരേഷിനും അനിലയ്ക്ക്. അച്ഛന്റെ ഉയിരാണ് അഭിമാനം ആണ് തിരുവനതപുരം ദൂരദർശൻ.അവിടെ ഉള്ള എല്ലാ സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കും ഒരുപാടു സ്നേഹം .ഒരു ഉപചാരം വാക്കായി ഞാൻ പറയുകയാണെങ്കിൽകൂടി നിങ്ങൾക്കൊക്കെ അറിയാം മോഹൻജിടെ സ്നേഹം കഴിഞ്ഞ ആഴ്ചയും ,ഈ ആഴ്ചയുമായി മരിച്ചു തലക്കു മീതെ നിൽക്കുകയാണ് മാമനും അച്ഛനും. കുടുംബസ്വത്തായി കിട്ടിയ അപാര സെൻസ് ഓഫ് ഹ്യൂമൗർ ഒന്ന് കൊണ്ട് മാത്രം കോമഡി അടിച്ചു രക്ഷപെടുന്ന ഒരു കുടുംബം ആണ് എന്റെത്. തീർച്ചയാണ് അച്ഛനും മാമനും പൊട്ടി പൊട്ടി ചിരിക്കുന്നുണ്ടാകും. അത് തന്നെയാണ് ഞങ്ങൾക്ക് വേണ്ടതും.

അച്ഛനോടായി ഒന്നും പറയാൻ പറ്റിയില്ല. കാണാൻ കൂടെ കഴിഞ്ഞില്ല . അച്ഛന്റെ അമ്മയും അമ്മാവനും വിജയണ്ണനും രാധയും കെട്ടി പിടിച്ചു ഉമ്മ തരുന്നു. ഗീതയും ലതയും “മൊണ്ണ “എന്നു വിളിച്ചു തൊട്ടടുത്ത് നില്പുണ്ട്. അച്ഛന്റെ മക്കളും മരുമക്കളും വിദ്യ,ദിവ്യ, ചിക്കു,ബാലു,ഡച്ചു,അച്ചു ,പിഞ്ചു ഒക്കെ അച്ഛനെ മിസ് ചെയ്യുന്നുണ്ട്. ഹീഗോ അച്ഛനെ പ്രതീക്ഷിച്ചു വാലാട്ടി ഇരിപ്പുണ്ട്. അമ്മയും ,കിളിയും ഞാനും അച്ഛന്റെ കൂടെ കെട്ടിപിടിച്ചു കിടക്കുന്നുണ്ട്. നന്നായി ഉറങ്ങൂ. നന്നായി ജീവിച്ചിട്ട് അങ്ങ് എത്തിയേക്കാം. എന്റെ അച്ഛൻ നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് അറിയാം. ഈ ഘട്ടത്തിൽ ഞങ്ങളെ ചേർത്തി നിർത്തിയതിന് . ഞങ്ങളെ ആശ്വസിപ്പിച്ചതിന് നന്ദി ഗോപി. നമ്മൾ ഒരു കുടുംബമാണ് എങ്കിലും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു എന്നും ഗോപി സുന്ദറിനോടായി അഭയ പറയുന്നു. നിരവധി ആളുകളാണ് അഭയ്‌ക്കും കുടുംബത്തിനും ആശ്വാസവാക്കുകളുമായി എത്തുന്നത്.

Rahul

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

55 mins ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

1 hour ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

1 hour ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

1 hour ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

1 hour ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

2 hours ago