ജീവിതത്തിൽ തനിക്ക് ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, അഭയ ഹിരണ്മയി

abhaya hiranmayi about life
Follow Us :

മിക്കപ്പോഴും ചൂടൻ വാർത്തകളുടെ തലക്കെട്ടായി മാറുന്ന ഗായിക അഭയ ഹിരണ്മയി തന്റെ അമ്മയ്‌ക്കൊപ്പം പാടുന്നൊരു വീഡിയോ കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ പങ്കുവച്ചത് ഏറെ ജനശ്രദ്ധ നേടിയെടുത്തിരുന്നു. മനോഹരമായ ഈ വീഡിയോ വൈറലായി മാറിയതോടെ ചിലര്‍ അഭയഹിരണ്മയിയുടെ മുൻ കാമുകനും ജീവിത പങ്കാളിയും ഒക്കെ ആയിരുന്ന ഗായകനും സംവിധായകനുമായ ഗോപി സുന്ദറിനെക്കുറിച്ചുള്ള കമന്റുകളുമായി ഈയൊരു വീഡിയോയ്ക്ക് കീഴിൽ എത്തുകയായിരുന്നു. ഗോപി സുന്ദര്‍ ജീവിതത്തില്‍ നിന്നും പോയതോടെ അഭയ ഹിരണ്മയി കൂടുതല്‍ സന്തോഷവതിയാണെന്നായിരുന്നു ചിലരുടെ പ്രതികരണങ്ങള്‍. ഇത്തരം കമന്റുകള്‍ക്ക് അഭയ തന്നെ മറുപടിയും നല്‍കിയിരുന്നു. ഇപ്പോഴിതാ ഒരിക്കല്‍ കൂടെ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്താക്കുകയാണ് അഭയ ഹിരണ്മയി. താന്‍ ഇപ്പോള്‍ കൂടുതല്‍ സന്തോഷിച്ച് കാണുന്നുവെന്ന് പറയുന്നവര്‍ തന്റെ പഴയ ജീവിതത്തെക്കുറിച്ച് അറിയാത്തവരാണന്നാണ് അഭയ ഹിരണ്മയി വെളിപ്പെടുത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അഭയ ഹിരണ്മയിയുടെ പ്രതികരണം.

ജീവിതത്തില്‍ തനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ടാണ് താന്‍ മുന്നോട്ട് പോകുന്നതെന്നും അഭയ കുറിപ്പില്‍ പറയുന്നുണ്ട്. ഇപ്പോള്‍ നിന്നെ കാണാന്‍ കൂടുതല്‍ സന്തോഷവതിയായി തോന്നുന്നുവെന്ന് ആളുകള്‍ പറയുമ്പോള്‍, മുൻപ് തനിക്കുണ്ടായിരുന്ന ജീവിതം നിങ്ങള്‍ കണ്ടിട്ടേയില്ല എന്നാണ് അഭയ ഹിരണ്മയിയുടെ വെളിപ്പെടുത്തൽ. താന്‍ എല്ലായിപ്പോഴും സന്തോഷവതിയായ കുട്ടിയായിരുന്നു. തന്റെ അമ്മ പറയും പോലെ, എന്ത് സംഭവിച്ചാലും അവള്‍ ഹാപ്പിയാണ്. തനിക്കും തിരിച്ചടികളുണ്ടായിട്ടുണ്ട്. പക്ഷെ തന്റെ സന്തോഷം ഒരിക്കലും ആരേയും ആശ്രയിച്ചിട്ടുള്ളതായിരുന്നില്ല എന്നും അഭയ ഹിരണ്മയി പറയുന്നു. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങളെല്ലാവരേയും പോലെ തനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. പക്ഷെ തനിക്ക് അതില്‍ യാതൊരു കുറ്റബോധവുമില്ല. ജീവിതം എന്നും പാഠങ്ങള്‍ പഠിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. തെറ്റുകള്‍ വരുത്തുക, അതില്‍ നിന്നും പഠിക്കുക. അടുത്ത തെറ്റ് വരുത്തുക. അതില്‍ നിന്നും പഠിക്കുക. അങ്ങനെയാണ് ജീവിക്കേണ്ടത്. പ്രസന്റായിരിക്കുക. നിങ്ങള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജീവിതം ജീവിക്കുക.

നിങ്ങള്‍ക്ക് എന്റെ റോസാപൂക്കള്‍, എന്നു പറഞ്ഞാണ് അഭയ ഹിരണ്മയി ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഈ ഒരു കുറിപ്പ് കണ്ടതോടെ പിന്നാലെ കമന്റുമായി ആരാധകരുമെത്തിയിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ കൂടുതല്‍ സന്തോഷവതിയായി കാണുന്നു. കാണുന്നതല്ലേ അഭയ ഹിരണ്‍മയി പറയാന്‍ പറ്റൂ എന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങള്‍ ഇപ്പോള്‍ കാണുന്ന കാഴ്ച താന്‍ കാണിക്കാന്‍ ആഗ്രഹിക്കുന്നതു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കൂടെ അറിയുന്നു. പണ്ടു താന്‍ ആഗ്രഹിച്ചില്ല എന്നേ പറഞ്ഞുള്ളൂ എന്നായിരുന്നു അതിന് അഭയ ഹിരണ്മയി നല്‍കിയ മറുപടി. അതേസമയം സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയായ ഗായിക അഭയ ഹിരണ്‍മയിയുടെ ഫോട്ടോഷൂട്ടുകളും പാട്ടുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള മോശം സമീപനങ്ങളും അഭയയ്ക്ക് നേരിടേണ്ടി വരാറുണ്ട്. ഗോപി സുന്ദറുമായിട്ടുള്ള അഭയയുടെ പ്രണയവും പ്രണയ തകര്‍ച്ചയും വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇരുവരും അതില്‍ നിന്നെല്ലാം ഒരുപാട് മുന്നോട്ട് പോന്നുവെങ്കിലും സോഷ്യല്‍ മീഡിയ പഴയതൊന്നും വിടാന്‍ ഉദ്ദേശിച്ചിട്ടില്ല.

ഇപ്പോഴും അഭയയുടെ കമന്റ് ബോക്‌സില്‍ ഗോപി സുന്ദറിനെക്കുറിച്ച് സംസാരിക്കുന്നവരെ കാണാനും കഴിയും കഴിഞ്ഞ ദിവസം അഭയ പങ്കുവച്ച വീഡിയോയ്ക്കു കീഴിലും സംഭവിച്ചത് ഇതൊക്കെ തന്നെയായിരുന്നു. എന്നാൽ പക്ഷെ നിരവധി പേരാണ് അഭയയ്ക്ക് പിന്തുണയും സ്നേഹവും അറിയിച്ച് കമന്റ് ബോക്സിൽ എത്തുന്നത്. അതേപോലെ തന്നെ ഗോപി സുന്ദർ പങ്കു വെയ്ക്കുന്ന പോസ്റ്റുകൾക്കും വിമർശങ്ങൾ നേരിടേണ്ടി വരുന്നതും പതിവാണ്. വിവാഹിതനും ആ ബന്ധത്തിൽ രണ്ടു ആണ്മക്കളും ഉള്ളപ്പോഴാണ് അഭയ ഹിരണ്മയിക്കൊപ്പം ഗോപി സുന്ദർ പ്രണയത്തിൽ ആകുന്നതും ഒരുമിച്ച് ഇരുവരും വർഷങ്ങളോളം കഴിഞ്ഞതും. എന്നാൽ പക്ഷെ വർഷങ്ങൾ നീണ്ടു നിന്ന ആ ജീവിതം അവസാനിപ്പിച്ച് ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലായി എന്നാൽ പക്ഷെ വിവാഹം കഴിക്കുമെന്ന് വരെ കരുതിയ ഇരുവരും പിന്നീട് പിരിയുകയും ചെയ്തു.