ആ മാറ്റം ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ടാവില്ല! ഗോപി സുന്ദറുമായി വേര്‍പിരിഞ്ഞത് ആദ്യമായി വെളിപ്പെടുത്തി അഭയ ഹിരണ്‍മയി

Follow Us :

വ്യത്യസ്തമായ ശബ്ദമാധുരി കൊണ്ട് മലയാളി മനസ്സില്‍ ഇടംപിടിച്ച ഗായികയാണ്
അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ജീവിത പങ്കാളിയായതോടെയാണ് അഭയ കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോള്‍ ഗോപ് സുന്ദര്‍ വിട്ടകന്നപ്പോഴും അഭയയാണ് വാര്‍ത്തകളില്‍ നിറയുന്നതും. എന്നാല്‍ ജീവിതത്തില്‍ തനിക്കൊന്നും നഷ്ടമായിട്ടില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞാണ് അഭയ പുഞ്ചിരിയോടെ ജീവിക്കുന്നത്. പാട്ടും ഫോട്ടോഷൂട്ടുകളുമായി അഭയ വൈറല്‍ താരമാണ് സോഷ്യല്‍ ലോകത്ത്.

ഇപ്പോഴിതാ ആദ്യമായി ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിലാണ് ആദ്യമായി അഭയ ഗോപിയുമായുള്ള വേര്‍പിരിയല്‍ വെളിപ്പെടുത്തിയത്.

അവസാന വര്‍ഷ എഞ്ചിനീയറിംഗ് പഠനത്തിനിടെയാണ് ഗോപി സുന്ദറിനെ പരിചയപ്പെട്ടത്. തനിക്ക് എഞ്ചീനിയറിംഗ് ഒരു കരിയറാക്കാനൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഏതെങ്കിലുമൊരു ഡിഗ്രി എന്ന് പറഞ്ഞ് പോയതാണ്. പാട്ടു പാടുമെങ്കിലും അതും കരിയറാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. വീട്ടില്‍ നിന്നാരും അങ്ങനെ പറഞ്ഞിട്ടില്ലായിരുന്നു.

തിരുവനന്തപുരത്ത് ഐഫ്എഫ്കെ നടന്നപ്പോള്‍ അതിന്റെ ആങ്കറായിരുന്നു. ശേഷം ഏഷ്യാനെറ്റ് ന്യൂസില്‍ അവതാരകയായെത്തി. അപ്പോഴാണ് ഗോപി സുന്ദറിന്റെ അഭിമുഖം എടുത്തത്. ആ പരിചയമാണ് പ്രണയമായത്.

ഞാന്‍ ഗായിക ആവുന്നത് എന്റെ ചിന്തയില്‍പ്പോലും ഇല്ലായിരുന്നു. മറ്റുള്ളവര്‍ പാടുന്നത് ഞാന്‍ ആസ്വദിക്കാറായിരുന്നു. ഗോപിയാണ് നല്ല വോയ്സാണ്, നല്ല വ്യത്യസ്തയുള്ള ശബ്ദമാണ്, നീ ശ്രമിക്കൂ എന്ന് പറഞ്ഞാണ് പാട്ടിന്റെ വഴിയിലേക്ക് എത്തിയത്.

ഞങ്ങള്‍ പ്രണയത്തിലായി ആറാമത്തെ വര്‍ഷമാണ് പാട്ടാണ് കരിയര്‍ എന്ന് ഉറപ്പിച്ചത്. ആദ്യം പാടിയത് തെലുങ്കാണെങ്കിലും ആദ്യം റിലീസ് ചെയ്തത് നാക്കു പെന്റ നാക്കു ടക്കയാണ്’. അങ്ങനെയാണ് മിക്ക പാട്ടുകളും ഉണ്ടായതെന്നും അഭയ പറയുന്നു.

ഞങ്ങളുടേത് ഫാമിലി ലൈഫ് തന്നെയായിരുന്നു. അഭയ അഞ്ചാറ് വര്‍ഷം ഗോപിക്കൊപ്പമുണ്ടായിരുന്നില്ലേയെന്ന എം ജി ശ്രീകുമാറിന്റെ ചോദ്യത്തിന് 14 വര്‍ഷത്തോളം ഞങ്ങള്‍ ഒന്നിച്ചായിരുന്നു എന്ന് അഭയ പറഞ്ഞു.

അത്രയും വര്‍ഷം ഒന്നിച്ചുണ്ടായിട്ടും ആ ബന്ധം വിവാഹത്തില്‍ അവസാനിക്കാതിരുന്നത് എന്താണെന്നും എം ജി ശ്രീകുമാര്‍ ചോദിച്ചു. ‘ലിവിങ് റ്റുഗദര്‍ റിലേഷന്‍ ആയി പോകട്ടെയെന്ന് വിചാരിച്ചു, എപ്പോഴെങ്കിലും ആഗ്രഹം വന്നാല്‍ വിവാഹം ചെയ്യാമല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.

നമ്മള്‍ എല്ലാവരും വളര്‍ന്ന് കൊണ്ടിരിക്കുകയല്ലേ, അദ്ദേഹമാണെങ്കിലും ഞാനാണങ്കിലും പുറത്തേക്കൊക്കെ പോകുന്നവരല്ലേ. അങ്ങനെ പോയ സമയത്ത് മാറ്റങ്ങള്‍ വന്നിട്ടുണ്ടാവും. അതിനെ ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ടാവില്ല. അതൊക്കെയായിരിക്കും ഈ തീരുമാനത്തിന് കാരണമായത്. അവിടെ ആയിരുന്നാലും ഇവിടെയായിരുന്നാലും ഞാന്‍ സന്തോഷവതിയാണെന്നും വേര്‍പിരിഞ്ഞതിനെ കുറിച്ച് അഭയ പറയുന്നു.