മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭയാ ഹിരണ്മയി. കുറച്ചു പാട്ടുകളെ പാടിയിട്ടുള്ളു എങ്കിലും മനസ്സില്‍ നിറയുന്ന പാട്ടുകളാണ് അഭയയുടെ ശബ്ദത്തില്‍ പിറന്നത്.
പ്രശസ്ത സംഗീത സംവിധായകന് ഗോപി സുന്ദറാണ് അഭയയെ സംഗീതത്തിലെ കഴിവ് പുറത്തെടുത്ത് ഗായികയാക്കിയത്. തുടര്‍ന്ന് ഇരുവരും ഒന്നിച്ചുജീവിക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും പുതിയ ജീവിതത്തിലേക്ക് കടന്നിരുന്നു. ഗോപി സുന്ദറും അമൃത സുരേഷും വിവാഹിതരാവുകയും ചെയ്തു.
സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമാണ് അഭയ. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ വിശേഷങ്ങള്‍ എല്ലാം താരം പങ്കുവെക്കാറുണ്ട്. അഭയ പങ്കുവെച്ച പുതിയ സ്റ്റോറിയും വിശേഷങ്ങളും ശ്രദ്ധേയമാവുകയാണിപ്പോള്‍. ഒരു വധുവായി അണിഞ്ഞൊരുങ്ങുന്ന പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് താരം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. പട്ടുസാരിയും ആഭരണങ്ങളും മുല്ലപ്പൂവും ധരിച്ചാണ് അഭയ വീഡിയോയില്‍ ഉള്ളത്.
മേക്കപ്പ് ആര്‍ടിസ്റ്റായ സൗമ്യ ശ്യാമായിരുന്നു അഭയയെ വധുവായി അണിയിച്ചൊരുക്കിയത്. ബ്രൈഡല്‍ ലുക്കില്‍ അതീവ സുന്ദരിയായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ വീഡിയോയാണ് താരം പങ്കുവച്ചത്.
അഭയയ്ക്ക് വേണ്ടി ബ്രൈഡല്‍ മേക്കപ്പ് ചെയ്യാനായതിന്റെ സന്തോഷം പങ്കുവെച്ച് സൗമ്യയും എത്തിയിരുന്നു. ഷൂട്ട് ഡേ എന്ന ക്യാപ്ഷനോടെയായാണ് അഭയ വീഡിയോകള്‍ പങ്കുവെച്ചിട്ടുള്ളത്.
എന്തായാലും അഭയ അണിഞ്ഞൊരുങ്ങുന്ന ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആവുകയാണ്. വധുവിന്റെ ലുക്കില്‍ വളരെ സുന്ദരി ആയിട്ടുണ്ട് താരം എന്നാണ് കമന്റുകള്‍ നിറയുന്നത്.
അതേസമയം, വീഡിയോയെ കുറിച്ച് അഭയ തന്നെ രസകരമായ കമന്റും ചെയ്യുന്നുണ്ട്.
‘അഭയ ഹിരണ്മയി പുതിയ ജീവിതത്തിലേക്ക്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ഈ സന്തോഷം പങ്കുവെച്ചത്. പ്രാര്‍ത്ഥനയുമായി ആരാധകര്‍ എന്നതായിരിക്കും ഇനി വരാന്‍ പോവുന്ന ക്യാപ്ഷന്‍ എന്നായിരുന്നു അഭയയുടെ കസിന് പറയുന്നത്.
‘അത് ഉറപ്പല്ലേയെന്നായിരുന്നു അഭയയുടെ മറുപടി. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
മികച്ച ഗായിക മാത്രമല്ല അഭയ, നല്ലൊരു മോഡലും കൂടിയാണ് അഭയ. മോഡേണ്‍ ലുക്കിലുള്ള ഫോട്ടോഷൂട്ടുകളും താരം പങ്കുവയ്ക്കാറുണ്ട്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…