ചായയ്‌ക്കൊപ്പം ഒരു പാട്ടായാലോ..! പറഞ്ഞ വാക്ക് പാലിക്കുകയാണ് അഭയ ഹിരണ്‍മയി!!

മലയാളികളുടെ പ്രിയഗായിക അഭയ ഹിരണ്‍മയിയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പാട്ട് പാടിക്കൊണ്ട് പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭയ ഹിരണ്‍മയിയുടെ ഗാനാലാപനത്തിന്റെ ഈ ഷോട്ട് വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചായയ്‌ക്കൊപ്പം ഒരു ഗാനം കൂടി പാടി ആസ്വദിക്കുകയാണ് അഭയ ഹിരണ്‍മയി. പാട്ട് പാടിയ ശേഷം താരത്തിന്റെ ഫോട്ടോഗ്രാഫറും കോസസ്ട്യൂമറും ചേര്‍ന്ന് കൈയ്യടിക്കുന്നതും കേള്‍ക്കാം..

പുള്ളാരങ്ക്മാ.. എന്ന് തുടങ്ങുന്ന ഗാനമാണ് അഭയ ഹിരണ്‍മയി ഈണത്തില്‍ പാടി തന്റെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ആര് കൈയ്യടിച്ചില്ലേലും എനിക്കെന്റെ ഫോട്ടോഗ്രാഫറും കോസ്ട്യൂമറും ഉണ്ടെന്നാണ് താരം വീഡിയോ പങ്കുവെച്ച് കുറിയ്ക്കുന്നത്. നിരവധിപ്പേരാണ് അഭയ ഹിരണ്‍മയിയയുടെ ഈ പുതിയ പാട്ട് വീഡിയോ കണ്ടിരിക്കുന്നത്. അതേസമയം, കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരാണ് അഭയ ഹിരണ്‍മയിയുടേത്.

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ലിവിംഗ് ടുഗെദര്‍ റിലേഷനിലായിരുന്നു അഭയ. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഗായിക അമൃത സുരേഷ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച ഫോട്ടോ കണ്ടപ്പോഴാണ് അമൃതയും ഗോപി സുന്ദറും പ്രണയത്തിലാണെന്നും അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ പിരിഞ്ഞെന്നും ആരാധകര്‍ക്ക് മനസ്സിലായത്. എന്നാല്‍ വളരെ പക്വതയോടെയാണ് അഭയ ഹിരണ്‍മയി തനിക്ക് എതിരെ വരുന്ന ചോദ്യങ്ങളോടും വിമര്‍ശനങ്ങളോടും പ്രതികരിച്ചത്.

കൂടുതല്‍ വിശദീകരണങ്ങള്‍ ഒന്നും ഇതേ ചൊല്ലി താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. അതേസമയം, ഇനി ഗാനരംഗത്ത് കൂടുതല്‍ സജീവമാകുമെന്നും കൂടുതല്‍ പരിപാടികള്‍ ചെയ്യുമെന്നും താരം പിറന്നാള്‍ ദിനത്തില്‍ തന്റെ ആരാധകര്‍ക്ക് വാക്ക് കൊടുത്തിരുന്നു. വാക്ക് പോലെ തന്നെ സ്‌റ്റേജ് പരിപാടികളില്‍ എല്ലാം വലിയ തംരഗം തന്നെ തീര്‍ത്ത അഭയയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

54 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

1 hour ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

1 hour ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

1 hour ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

1 hour ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

2 hours ago