നാളെ മുതൽ നിങ്ങൾ പറയുന്നതു കേട്ട് അനുസരിചു ജീവിച്ചുകൊള്ളാം എന്നും സാക്ഷ്യപെടുത്തുന്നു

കഴിഞ്ഞ ദിവസം ഗായിക അഭയ ഹിരണ്‍മയി തിരുവനന്തപുരത്ത് ബ്രൂണോ എന്ന നായക്ക് എതിരെ നടന്ന അതിക്രമത്തിന് എതിരെ തന്റെ പ്രതിക്ഷേധം അറിയിച്ച് കൊണ്ട് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ കടുത്ത വിമര്ശനങ്ങൾ ആണ് താരത്തിന്റെ പോസ്റ്റിന് ലഭിച്ചത്. നാളുകൾ കൊണ്ട് തന്നെ അഭയ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും പോസ്റ്റുകൾക്കുമെല്ലാം കടുത്ത വിമർശനങ്ങൾ ആണ് ആളുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നാൽ ഇതിനെതിരെ ഒന്ന്നും അഭയ തന്റെ പ്രതികരണം അറിയിച്ചിരുന്നില്ല. എന്നാൽ വിമർശിച്ചവർക്കുള്ള തന്റെ മറുപടി എന്ന് പറഞ്ഞുകൊണ്ട് തന്റെ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. അഭയ പറഞ്ഞത് ഇങ്ങനെ,

എന്റേ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്നമായി കണ്ടു എന്നെ ചീത്ത വിളിക്കുകയും, ബോഡി ഷെയിം ചെയ്യുകയും മരിച്ചു പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാൻ ശ്രമിക്കുകയും ചെയ്ത ആ സുമനസുകൾക്ക് വേണ്ടി’, എന്ന് പറഞ്ഞു തുടങ്ങുന്ന വാക്കുകൾക്ക് ഒപ്പമാണ് പുതിയ ചിത്രം അഭയ പങ്കിട്ടത്. ‘ആ കുലസ്ത്രീ /കുലപുരുഷുസ്‌ ,കൂടാതെ ഫേക്ക് പ്രൊഫൈൽ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കൾക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി അഥവാ (……)സമർപ്പിക്കുന്നു.ഞാൻ ഇതോടെ നന്നായി എന്നും,നാളെ മുതൽ നിങ്ങൾ പറയുന്നതു കേട്ട് അനുസരിചു ജീവിച്ചുകൊള്ളാം എന്നും ഇതിനാൽ ഇവിടെ സാക്ഷ്യപെടുത്തുന്നു. എന്ന് നിങ്ങടെ സ്വന്തം കുടുംബംകലക്കി’ എന്നുമാണ് അഭയ തന്റെ പോസ്റ്റിൽ പറയുന്നത്.

Devika Rahul