നീയെപ്പോഴും എന്റേതാണ്…എന്നെ തനിച്ചാക്കരുത്!!! ഈ വേദന സഹിക്കാനാവില്ല- അഭയ ഹിരണ്‍മയി

മലയാളത്തിന്റെ പ്രിയ ഗായികയാണ് അഭയ ഹിരണ്‍മയി. വളരെ കുറച്ച് ഗാനങ്ങളെ പാടിയിട്ടുള്ളൂ എങ്കിലും മലയാളി എന്നും കേള്‍ക്കാനിഷ്ടപ്പെടുന്ന പാട്ടുകളാണ് അവ. ഗോപി സുന്ദറുമായി വേര്‍പിരിഞ്ഞതോടെ അഭയയുടെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെയാണ് ഗോപി സുന്ദര്‍ അഭയയുമൊത്തുള്ള ലിവിങ് ടുഗെദര്‍ അവസാനിപ്പിച്ച് അമൃത സുരേഷിനെ വിവാഹം കഴിച്ചത്.

നായകളോട് പ്രത്യേകമായൊരു സ്നേഹമാണ് അഭയ ഹിരണ്‍മയിക്ക്. നായകളുടെ പേരും വളരെ രസകരമായതാണ്. കൊറോണ സമയത്ത് കിട്ടിയ പട്ടിക്ക് കൊറോണ തങ്കമ്മ എന്നായിരുന്നു പേരിട്ടത്. കല്യാണി, പുരുഷു എന്നൊക്കെയായിരുന്നു ഗോപി സുന്ദറും അഭയയും പട്ടികള്‍ക്ക് മുന്‍പ് പേരിട്ടിരുന്നത്. കുടുംബാംഗങ്ങളെ പോലെയായാണ് അവരെയും കണ്ടിരുന്നത്.

ഇപ്പോഴിതാ ഒരു ദു:ഖവാര്‍ത്തയാണ് അഭയ പങ്കുവച്ചിരിക്കുന്നത്. തനിക്കേറെ പ്രിയപ്പെട്ട ആളായ പുരുഷുവിനെ നഷ്ടമായതിന്റെ സങ്കടമാണ് അഭയ പങ്കുവയ്ക്കുന്നത്. പുരുഷുവിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചാണ് അഭയ സങ്കടവാര്‍ത്ത പങ്കുവച്ചത്..

അവസാനസമയത്ത് നിന്നെ നോക്കാനോ നിന്റെ കൂടെയിരിക്കാനോ കഴിഞ്ഞില്ല പുരുഷു. അക്കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ല. നമ്മളൊന്നിച്ചിരുന്ന് ടിവി കാണും, ബിസ്‌ക്കറ്റ് പങ്കുവെക്കും, നമ്മളൊന്നിച്ച് നടക്കാനും പോവും. ഞാന്‍ നിന്നെ മുറുകെ കെട്ടിപ്പിടിക്കുന്നുണ്ട്.

എനിക്ക് നിന്നോട് ഗുഡ് ബൈ പറയാനാവില്ലെന്നും അഭയ പറയുന്നു. ഞാനൊരിക്കലും അത് പറയുകയുമില്ല. നീ മോശമായി പെരുമാറിയപ്പോള്‍ വഴക്കുപറഞ്ഞതിന് എന്നോട് നീ ക്ഷമിക്കണം. നീ വീണ്ടും എന്റെ ബെഡിലേക്ക് വരാനും ഒന്നിച്ച് കിടക്കാനും വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്. ഈ വേദന എനിക്ക് സഹിക്കാനാവില്ല, എന്നെ തനിച്ചാക്കരുത്. നീയെപ്പോഴും എന്റേതാണ്, ഐ ലവ് യൂ എന്നുമായിരുന്നു അഭയ കുറിച്ചത്. നിന്റെ നനഞ്ഞ മൂക്ക് എനിക്ക് മിസ് ചെയ്യുന്നു, എന്നെ വിട്ട് പോവല്ലേയെന്നും ഗായിക കുറിച്ചിരുന്നു.

രചന നാരായണന്‍കുട്ടി, ശബരീഷ് പ്രഭാകരന്‍, പ്രകാശ് അലക്സ് തുടങ്ങിയവരൊക്കെ അഭയയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ സങ്കടം മനസിലാവുന്നുണ്ട്, പുരുഷിന് എന്താണ് സംഭവിച്ചത് എന്നെല്ലാം ആരാധകര്‍ ചോദിക്കുന്നുണ്ട്.

Anu

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

7 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

8 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

9 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

9 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

9 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

10 hours ago