Categories: Film News

‘സന്തോഷവും സമാധാനവും ലഭിക്കാന്‍ വേണ്ടി സ്വയം ആഹ്ലാദിക്കുകയാണ്’ അഭയ ഹിരണ്മയി

ഗായിക അഭയ ഹിരണ്‍മയിയുടെ സുഹൃത്തും പാര്‍ട്ണറുമായിരുന്ന സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതു മുതല്‍ അഭയയുടെ പോസ്റ്റുകള്‍ ശ്രദ്ധേയമാകുകയാണ്. ഇപ്പോഴിതാ അഭയ ഹിരണ്‍മയി പങ്കുവച്ച പുതിയ ചിത്രവും കുറിപ്പും ശ്രദ്ധേയമാകുകയാണ്. ‘ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ലഭിക്കാന്‍ വേണ്ടി സ്വയം ആഹ്ലാദിക്കുകയാണ്. നന്ദി, നിങ്ങള്‍ എന്റെ ഇന്നലെ അവിസ്മരണീയമാക്കി. ഈ ഓര്‍മ്മകളെ ഞാന്‍ എന്നും കാത്തു സൂക്ഷിക്കും’ എന്നാണ് അഭയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

നിരവധി പേരാണ് അഭയയുടെ പോസ്റ്റിന് കമന്റുകളുമായെത്തിയത്. ഗായിക സയനോര, നടി ശ്വേത മേനോന്‍ തുടങ്ങിയവരും കമന്റ് ചെയ്തു. അഭയയുടെ പിറന്നാള്‍ ആഘോഷ വീഡിയോയും ചിത്രങ്ങളും ആരാധകരേറ്റെടുത്തിരുന്നു. പിറന്നാള്‍ ആഘോഷ ചിത്രങ്ങളും വീഡിയോകളും അഭയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷത്തിന്റെ മനോഹര ദൃശ്യങ്ങളാണ് അഭയ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. താന്‍ വളരെ സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്കു നല്‍കുന്ന സ്നേഹത്തിനു മുന്നില്‍ വിനയാന്വിതയായി നില്‍ക്കുകയാണെന്നും അഭയ വീഡിയോയ്ക്കൊപ്പം കുറിച്ചിരുന്നു.

അഭയയുടെ പോസ്റ്റിനു താഴെ നിരവധി പേര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗോപിയേട്ടന്‍ വന്നോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ‘വന്നിരുന്നല്ലോ, സാറിനെ അറിയിക്കാന്‍ പറ്റിയില്ല’ എന്ന തക്ക മറുപടിയാണ് അഭയ നല്‍കിയത്. ‘കോയിക്കോട്…’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി. മഞ്ജു വാര്യര്‍ നായികയായ ‘ലളിതം സുന്ദരം’ എന്ന സിനിമയില്‍ അതിഥി വേഷം ചെയ്തിരുന്നു അഭയ ഇപ്പോള്‍ മോഡലിംഗ് രംഗത്തും സജീവമാണ്.

Gargi

Recent Posts

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

11 mins ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

3 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

4 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago