മാളികപ്പുറം ചിത്രത്തിലെ കല്ലുവായി ആരാധകമനസ്സില്‍ ഇടം പിടിച്ച താരമാണ് ദേവനന്ദ. ശരിയ്ക്കും കല്ലുവായി ജീവിക്കുകയായിരുന്നു ദേവനന്ദ. വന്‍ ഹിറ്റായ ചിത്രമായിരുന്നു മാളികപ്പുറം. ചിത്രം തിയ്യേറ്ററിലെത്തിയതിന്റെ ഒന്നാംവാര്‍ഷികത്തില്‍ മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തന്നെയാണ് ഇക്കാര്യം പങ്കിട്ടിരുന്നത്.
ഇപ്പോഴിതാ ആ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അഭിലാഷ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്ന സന്തോഷം താരം അറിയിച്ചിരുന്നു. പിന്നാലെ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ദേവനന്ദയോട് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല കഥാപാത്രമാകാന്‍ ദേവനന്ദ തയ്യാറെടുപ്പ് ആരംഭിച്ചെന്നും അഭിലാഷ് പിള്ള പറയുന്നു.
പുതിയ സിനിമയുടെ കഥ ദേവുവിന് മൂകാംബികയില്‍ വച്ച് പറഞ്ഞു കൊടുത്തു. ഇനിയുള്ള ദിവസങ്ങള്‍ അവള് കഥാപാത്രത്തിലേക്കുള്ള യാത്രയിലായിരിക്കും.’ എന്നാണ് ദേവനന്ദയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഭിലാഷ് കുറിച്ചത്.
അഭിലാഷ് പിള്ള തിരക്കഥയില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ശശി ശങ്കര്‍ ആണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 2024 ഓണത്തിന് ചിത്രം തീയേറ്ററില്‍ എത്തുമെന്നും ടീം അറിയിച്ചിരുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…