സൂപ്പര്‍ ഹിറ്റ് ചിത്രം മാളികപ്പുറത്തിലെ കല്ലുമോള് ആരാധക ഹൃദയത്തിലിടം പിടിച്ച കഥാപാത്രമാണ്. കല്ലു പറയുന്ന ഡയലോഗുകള്‍ക്കെല്ലാം ആരാധകര്‍ കൈയ്യടിച്ചിരുന്നു. ദേവനന്ദയാണ് സ്ക്രീനില്‍ കല്ലുവായി എത്തിയത്. ഇപ്പോഴിതാ യഥാര്‍ഥ കല്ലുവിന് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. തന്റെ മകള്‍ വൈഗ മോള് യഥാര്‍ഥത്തില്‍ ചോദിച്ചിട്ടുള്ള ചോദ്യങ്ങളാണ് കല്ലു ചോദിക്കുന്നതെന്ന് അഭിലാഷ് പറയുന്നു.
മകള്‍ വൈഗയുടെ പത്താം ജന്മദിനത്തില് ഹൃദ്യമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് അഭിലാഷ്. പലപ്പോഴും എനിക്ക് കഥകള്‍ കിട്ടുന്നത് ഇവള് എന്നോട് ചോദിക്കുന്ന ചില ചോദ്യങ്ങളില്‍ നിന്നാണ്…10 വര്‍ഷം മുന്നേ ലേബര്‍ റൂമിനു മുന്നില്‍ ടെന്‍ഷന്‍ അടിച്ചു നിന്ന സമയം ദൈവത്തിനോട് മനസ്സ് കൊണ്ടൊരു പ്രാര്‍ത്ഥനയും ആഗ്രഹവുമുണ്ടായിരുന്നു ജനിക്കുന്നത് അച്ചായീന്ന് വിളിച്ചു കൂടെ നടക്കാന്‍ ഒരു പെണ്‍കുട്ടി ആയിരിക്കണമേയെന്നു.
മാളികപ്പുറത്തിലെ കല്ലുവിന്റെ കഥാപാത്രം പറയുന്ന പല ഡയലോഗുകളും ഞാന്‍ എഴുതിയത് യഥാര്‍ഥ ജീവിതത്തില്‍ വൈഗ മോള് എന്നോട് സംസാരിച്ചിട്ടുള്ളതില്‍ നിന്നാണ്. ഇന്ന് അവളുടെ പിറന്നാള്‍.’- എന്നാണ് അഭിലാഷ് പിള്ള ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…